-10%
Aval
Original price was: ₹225.00.₹203.00Current price is: ₹203.00.
അവന്റെ അപൂർണതകളുടെ പരിഹാരവും ആശങ്കകളുടെ ഉത്തരവും ആവേഗങ്ങളിൽ ക്ഷമയും അവളാണ്... അവൾ മാത്രം.
ചുരുളന്‍ മുടിയിഴകള്‍ക്കു കീഴിലെ കൊച്ചരിപ്പല്ലു കാട്ടിയ കുസൃതിച്ചിരിയായും, പ്രണയത്തിന്റെ പുല്‍മേടുകളിലേക്ക് കൈ പിടിച്ചുകൊണ്ടോടിപ്പോകുന്ന അനുപമലാവണ്യമായും, കണ്ണീരുപ്പ് ചേര്‍ന്ന കഞ്ഞി വിളമ്പുന്ന കനിവായും അവള് നിങ്ങളെ നിരന്തരം വിസ്മയിപ്പിക്കുന്നു. പ്രകൃതിക്കൊപ്പം പൂക്കാനും തളിര്‍ക്കാനും പാടാനും അനുഗ്രഹം ലഭിച്ചവള്‍. നിറയെ പൂക്കളുതിര്‍ത്ത് നില്ക്കുന്ന പൂമരം പോലൊരു ജന്മം.
ഈ പുസ്തകം അവളേക്കുറിച്ചാണ്. എഴുതിയിരിക്കുന്നത് ഒരു പുരുഷനും. അയാള്‍ക്കെന്താണ് അവളേക്കുറിച്ച് അറിയാവുന്നത് എന്ന് സംശയം തോന്നാം. പക്ഷേ, ഇതിന്റെ ആദ്യത്തെ പുറം വായിക്കുന്നതുവരെയേ അതുണ്ടാവൂ. പിന്നെ ഓരോ വരിയും കടന്നുപോകുമ്പോള്‍ ഒപ്പം നടക്കുന്നത് ഒരു സ്ത്രീയാണെന്നു നമുക്ക് മനസ്സിലാവും. ഒടുവില്‍, അവസാനത്തെ പുറം മറിച്ച്, പുസ്തകമടച്ചു പുറത്തിറങ്ങുന്നത് ഒന്നല്ല, രണ്ടു സ്ത്രീകളായിരിക്കും!

Koott
Original price was: ₹260.00.₹234.00Current price is: ₹234.00.
കൂട്ട് - ജീവിതം ഒരുവനായി കരുതിവയ്ക്കുന്ന അനന്യമായ കരുണയുടെ പേരാണത്. അതിന്റെ അഭാവത്തിൽ നിങ്ങൾ ഈ ഭൂമിക്കു മീതെയുള്ള ആരെക്കാളും ഓട്ടക്കൈയനാകുന്നു. ഏകാന്തത എന്ന കൊടിയ ശിക്ഷയെ കുറുകെ കടക്കാനാണ് സൗഹൃദമെന്ന പാലം ഒരാൾ പണിയുന്നത്.
ബോബി ജോസ് കട്ടികാട് ഇതുവരെ എഴുതിയതും പറഞ്ഞതുമെല്ലാം മൈത്രിയെക്കുറിച്ചായിരുന്നു. അദ്ദേഹത്തിന്റെ ദൈവവിചാരവും തത്ത്വചിന്തയും നീതിശാസ്ത്രവും ലാവണ്യബോധവുമൊക്കെ പൂവിട്ടു നിൽക്കുന്നത് കൂട്ടിന്റെ നിലാവെട്ടം വീണ നാട്ടുവഴികളിലാണ്. ഈ പുസ്തകം അദ്ദേഹത്തിന്റെ മാസ്റ്റർപീസും. തിരഞ്ഞെടുത്ത എഴുത്തുകളുടെ സമാഹാരം.

Pularvettam (Vol. 1)
Original price was: ₹325.00.₹295.00Current price is: ₹295.00.
ആയിരക്കണക്കിനു വായനക്കാരെ പ്രചോദിപ്പിക്കുകയും പ്രകാശിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന പുലർകാലചിന്തകളുടെ സമാഹാരം. വെളിച്ചത്തിന്റെ വസ്ത്രമണിയിക്കുന്ന വാക്കുകളാണ് ഈ പുസ്തകത്തിൽ. കയറിയാൽപ്പിന്നെ കടശിയിലേ ഇറങ്ങൂ എന്ന സൈക്കിൾ യജ്ഞക്കാരന്റെ വാശിയിൽ 'പുലർവെട്ടം' വായിച്ചടയ്ക്കരുത്. ഒരു ദിവസം രണ്ടേ രണ്ടു പുറം മതി. പിന്നെ ആ വെളിച്ചത്തിൽ, രാക്കിടക്കയിലേക്കു പോകുംവരെയുള്ള നിമിഷങ്ങളെ എങ്ങനെ പ്രകാശഭരിതമാക്കാമെന്നു മാത്രം ആലോചിക്കുക. അങ്ങനെയങ്ങനെ ആലോചിച്ചുപോകുമ്പോൾ, പ്രകാശത്തേക്കുറിച്ചുള്ള ചിന്ത പോലും എത്ര പ്രസാദാത്മകമാണെന്ന് വെളിച്ചം കിട്ടും. ഒടുവിൽ, നിങ്ങളെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട്, നിങ്ങൾ ഒരു സൂര്യനാവുക തന്നെ ചെയ്തുവെന്നും വരാം.
പുലർവെട്ടം പരമ്പരയിലെ ആദ്യപുസ്തകമാണിത്. ജനുവരി 1 മുതൽ ഏപ്രിൽ 30 വരെയുള്ള പ്രഭാതങ്ങളിലേക്ക് വെളിച്ചത്തിന്റെ വിചാരങ്ങൾ.

Pularvettam (Vol. 3)

പുലർവെട്ടം പരമ്പരയിലെ മൂന്നാം പുസ്തകം
എല്ലാം വീണ്ടും ആരംഭിക്കാൻ നമുക്കൊരു ഊഴം കൂടി കിട്ടുന്നുവെന്നതാണ് ഓരോ പ്രഭാതത്തിന്റെയും സുവിശേഷം. അകന്നുപോയ ബന്ധങ്ങളെ വിളക്കി യോജിപ്പിക്കാൻ, മറന്നുപോയ പ്രാർത്ഥനകളെ ഓർത്തെടുക്കാൻ, കളഞ്ഞുപോയ സൗഹൃദങ്ങളെ വീണ്ടെടുക്കാനുമൊക്കെ മറ്റൊരു അവസരം കൂടി. വീണ്ടെടുക്കാനാവാത വിധത്തിൽ ഒന്നും തന്നെ കളഞ്ഞുപോയിട്ടില്ല, മടങ്ങിവരാനാവാത്ത ദൂരത്തിൽ ആരും അകന്നുപോയിട്ടില്ല.
ശരിക്കുള്ള ദുര്യോഗം, പകയിൽ സ്വയം എരിഞ്ഞുപോവുകയാണ്. ചെറുകക്കകളെ വിഴുങ്ങുന്ന മത്സ്യങ്ങളെപ്പോലെയാണത്. കട്ടിയുള്ള തോടായതുകൊണ്ട് അതിനെ ദഹിപ്പിക്കുക എളുപ്പമല്ല. കുറേ കഴിയുമ്പോൾ കക്കകൾ മത്സ്യത്തിനുള്ളിലിരുന്ന് അതിനെ ഭക്ഷിച്ച് വലുതാവുകയാണ്. നാടകത്തിന്റെ തിരശീല വീണുകഴിഞ്ഞാൽ ഗ്രീൻ റൂമിൽ ചമയങ്ങൾ അഴിച്ചുമാറ്റുന്ന ദുഷ്ടകഥാപാത്രത്തോട് പക പാടില്ല. എല്ലാവരും കൂടി അവർക്കായി നിശ്ചയിച്ച റോളുകളെ കുറ്റമറ്റതാക്കി എന്നൊരു പുഞ്ചിരി മാത്രം മതി.
ഒന്നു ചിറകു കുടഞ്ഞ് പറക്കാൻ വഴി കാട്ടുന്ന വെളിച്ചത്തിന്റെ വിചാരങ്ങൾ.

Pularvettam (Vol. 2)

പുലർവെട്ടം പരമ്പരയിലെ രണ്ടാം പുസ്തകം
ഓരോരുത്തരുടേയും മനസ്സിന്റെ അണിയത്ത് അകത്തുള്ളൊരാൾ മയക്കത്തിലാണ്. അയാളെ കൊട്ടിയുണർത്തുമ്പോൾ ആസക്തികളുടെ തിരകളോടും ക്ഷോഭത്തിന്റെ കാറ്റിനോടും കഠിനദുഃഖത്തിന്റെ തീരാമാരിയോടും നിശ്ചലമാകാൻ അയാൾ കല്പിക്കും. റിൽകെ പറയുന്നതുപോലെ, ലോകം മുഴുവൻ കീഴ്പ്പെടുത്തുന്നതിനേക്കാൾ പ്രധാനം അവനവന്റെ ഉള്ളിലേക്ക് ഒരിഞ്ച് പ്രവേശിക്കുകയാണ്.
എല്ലാ പാട്ടുകളും താരാട്ടാവുന്ന ഒരു കാലമുണ്ടാവും; എല്ലാ ഭാഷണങ്ങളും സാന്ത്വനമാകുന്ന ഒരു ദിവസം. അപ്പോഴാണ് കടൽത്തിരകളും കാറ്റിലെ വൃക്ഷത്തലപ്പുകളും മനുഷ്യരുടെ ആശ്ളേഷങ്ങളുമൊക്കെ ഒരു പ്രാപഞ്ചികതാരാട്ടിന്റെ തന്ത്രികളായിരുന്നുവെന്ന് നമുക്ക് വെളിപ്പെട്ടു കിട്ടാൻ പോകുന്നത്.
ബന്ധങ്ങൾ ദീർഘസഞ്ചാരങ്ങളാണ്. അതിനിടയിലെ ആപത്തുകളെ, കുറേയധികം കാതങ്ങൾ പിന്നിട്ടതിനുശേഷം തിരിഞ്ഞുനോക്കി വ്യാകുലപ്പെടേണ്ട കാര്യമില്ല. കാലം എന്ന മഹാഭിഷഗ്വരന്റെ കാരുണ്യത്താൽ പരിക്കുകൾ ഇതിനകം സൗഖ്യപ്പെട്ടിട്ടുണ്ടാകും; വടുക്കൾ മാത്രം അവശേഷിപ്പിച്ചുകൊണ്ട്. മനുഷ്യരുമായി ബന്ധപ്പെട്ട് ഭംഗിയുള്ള സ്മൃതികൾ മാത്രം കൂടെ കൊണ്ടുപോവുക. എനിക്കോ അവർക്കോ ഗുണകരമല്ലാത്ത ഓർമ്മകളിൽ നിന്ന് ഞങ്ങളിരുവർക്കും മോക്ഷം ആവശ്യമുണ്ട്.

-11%
Chukkum Gekkum
Original price was: ₹100.00.₹89.00Current price is: ₹89.00.
അമ്മയ്ക്കൊപ്പം മോസ്കോ നഗരത്തിൽ താമസിക്കുന്ന രണ്ടു കുസൃതികളാണ് ചുക്കും ഗെക്കും. അവരുടെ അച്ഛൻ വളരെ വളരെ ദൂരെ മഞ്ഞു മൂടിയ നാട്ടിലാണ് ജോലി ചെയ്യുന്നത്. അച്ഛനൊപ്പം അവധിക്കാലം ചെലവഴിക്കാൻ പോകുന്ന ചുക്കും ഗെക്കും അവരുടെ അമ്മയും ആ മഞ്ഞുനാട്ടി പെട്ടുപോകുന്നു. സാഹസികത നിറഞ്ഞ അവരുടെ യാത്രയും ജീവിതവുമാണ് റഷ്യൻ എഴുത്തുകാരനായ അർക്കാദി ഗൈദാർ കുട്ടികൾക്കായി എഴുതിയ ചുക്കും ഗെക്കും.
കഴിഞ്ഞ നൂറ്റാണ്ടിന്റെ എൺപതുകളിൽ കേരളത്തിലെ കുട്ടികളെ കൊതിപ്പിച്ച പുസ്തകമാണിത്. മോസ്കോയിലെ പ്രോഗ്രസ് പബ്ലിഷേഴ്സ് 1978-ൽ പ്രസിദ്ധീകരിച്ച മലയാളം പതിപ്പിന്റെ പുനഃപ്രസിദ്ധീകരണം.
മൊഴിമാറ്റം: ഗോപാലകൃഷ്ണൻ
ചിത്രീകരണം: ഡി. ദുബീൻസ്കിയ്

-17%
Vazhikalil Theliyunna Mukhangal
Original price was: ₹240.00.₹200.00Current price is: ₹200.00.
"യാത്രകളിൽ കണ്ടുമുട്ടുന്ന ചില മനുഷ്യർ നമുക്കൊപ്പം പോരുന്നു; നമ്മൾ പോലുമറിയാതെ. അവരെ ഓർത്തു ചില രാത്രികളിൽ ഉറങ്ങാതെ കിടക്കാറുണ്ട്. അവരിപ്പോൾ എന്തു ചെയ്യുകയാവും, അവർക്കു സുഖമാണോ എന്നൊക്കെ ആലോചിക്കും. ഓർമകളിൽ അവരുടെ മുഖങ്ങൾ തുടിച്ചു നിൽക്കും. എന്തുകൊണ്ടാണ് നമ്മളവരെ ഓർക്കുന്നത്? ഇനിയൊരിക്കലും കാണാനിടയില്ലാത്ത ആ മുഖങ്ങൾ നമ്മുടെ മനസ്സിലിരുന്ന് എന്തു ചെയ്യുകയാണ്? ആ അന്വേഷണമാണ് നിങ്ങളിപ്പോൾ വായിക്കാൻ കൈയിലെടുത്തിരിക്കുന്ന പുസ്തകമായത്. ഇതു മനുഷ്യരേക്കുറിച്ചാണ്, അവരുടെ അസാധാരണമായ അയനങ്ങളേക്കുറിച്ചാണ്."
- രമ്യ എസ് ആനന്ദ്
“മനുഷ്യരെയും മനുഷ്യാവസ്ഥകളെയും അതിന്റെ അഗാധതലത്തിൽ അറിയാനും, കണ്ടുമുട്ടുന്ന മനുഷ്യരിലൂടെ നമ്മുടെ ലോകത്തെയും നമ്മുടെ അവസ്ഥകളെയും നമ്മുടെ സാമൂഹികാന്തരീക്ഷത്തെയും ഒപ്പിയെടുക്കാനും കഴിയുന്ന ഒരു എഴുത്തുകാരിയുടെ പുസ്തകമാണ് 'വഴികളിൽ തെളിയുന്ന മുഖങ്ങൾ'.”
- എൻ ഇ സുധീർ
"രമ്യയുടെ ഭാഷ ലളിതമാണ്, സുതാര്യവും സുന്ദരവുമാണ്. ആസ്വദിച്ചു വായിക്കാൻ മാത്രമല്ല, ‘ഇനീം കുറച്ചുകൂടി പറയൂ, കേട്ടു മതിയായില്ല’ എന്നു പറയാൻ തോന്നിപ്പിക്കുന്ന ശൈലിയും. ചിരി, കണ്ണീര്, വിസ്മയം, നിസ്സഹായത, സ്നേഹം… എന്തെന്തു ഭാവങ്ങളിലൂടെയാണ്, എത്ര വിചിത്രമായ അവസ്ഥകളിലൂടെയാണ് ഈ പുസ്തകം നമ്മെ കൊണ്ടുപോവുക!"
- ജിസ ജോസ്
"യാത്രകളില്‍ കണ്ടുമുട്ടിയ ചില മനുഷ്യര്‍ യാത്ര അവസാനിച്ച് മാസങ്ങളും വര്‍ഷങ്ങളും കഴിഞ്ഞിട്ടും രമ്യയുടെയുള്ളില്‍ ജീവിക്കുന്നു. അങ്ങനെയുള്ള 19 മനുഷ്യരുടെ കഥകളാണ് ‘വഴികളില്‍ തെളിയുന്ന മുഖങ്ങള്‍’ എന്ന പുസ്തകം. എല്ലാ ഭാഷകള്‍ക്കും മേലേ നില്ക്കുന്ന സ്നേഹത്തിന്റെ ഭാഷയിലാണ് രമ്യയുടെ എഴുത്ത്."
- അജീഷ് മുരളീധരൻ
സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ ഗോൾഡൻ പെൻ പുരസ്കാരം നേടിയ പുസ്തകം.

Sanjayan Kathakal
Original price was: ₹200.00.₹179.00Current price is: ₹179.00.
മാണിക്കോത്ത് രാമുണ്ണിനായർ എന്ന എം ആർ നായർ 1934 മുതൽ 1943 വരെ 'സഞ്ജയൻ' എന്ന പേരിൽ എഴുതിയ നർമരചനകളിൽ നിന്ന് ഏറ്റവും രസകരമായ കഥകൾ മാത്രം തിരഞ്ഞെടുത്ത് സമാഹരിച്ചിരിക്കുന്ന പുസ്തകം. ഒപ്പം, സഞ്ജയന്റെ പൊട്ടിച്ചിരിപ്പിക്കുന്ന അനേകം നേരമ്പോക്കുകളും.
എൺപതോളം വർഷങ്ങൾക്കപ്പുറമാണ് സഞ്ജയന്റെ എഴുത്ത്. പക്ഷേ, ഈ 'വാട്സാപ്പി'ന്റെ കാലത്തും വായനക്കാരെ ഓർത്തോർത്തു ചിരിപ്പിക്കാനും ആ ചിരിയെ ചിന്തയുടെ അതിരു കടത്തി വിടാനും കഴിയുന്നുവെന്നത് സഞ്ജയനെ ശരിക്കും ഒരു അത്ഭുതമാക്കുന്നുണ്ട്.

Ini Eluppathil Tarot Padikkam
Original price was: ₹300.00.₹250.00Current price is: ₹250.00.
ടാരോ വായന പഠിക്കാൻ തുടങ്ങുന്നവർക്കുള്ള ഒരു സമ്പൂർണ വഴികാട്ടിയാണ് പ്രദീപ് ഹരിഹരൻ എഴുതിയ 'ഇനി എളുപ്പത്തിൽ ടാരോ പഠിക്കാം'.
ടാരോ പഠിക്കുക എന്നാൽ നമ്മെ ആഴത്തിൽ മനസ്സിലാക്കുക എന്നു തന്നെയാണ് അർത്ഥം. ജീവിതത്തിൽ വഴിമുട്ടി പോകുമ്പോൾ പകച്ചുനിൽക്കുന്നവരുടെ ചോദ്യങ്ങൾക്ക് മനഃശാസ്ത്രപരമായും ആത്മീയമായുമുള്ള ഉത്തരം നൽകുവാൻ ടാരോ കാർഡുകൾക്ക് കഴിയും.
ടാരോയ്ക്കൊപ്പമുള്ള ഈ യാത്ര ആരംഭിക്കാൻ താങ്കൾ തീരുമാനിച്ചെങ്കിൽ അതു യാദൃച്ഛികമല്ല. താങ്കളുടെ ജീവിതത്തിന്റെ പുതിയൊരധ്യായം തുറക്കുകയാണിവിടെ.

Innale: Namboodiri
Original price was: ₹200.00.₹179.00Current price is: ₹179.00.
വരകളിലൂടെ സൃഷ്ടിച്ച വിസ്മയലോകത്തിലേക്കും അതിനെ സാധ്യമാക്കിയ ജീവിതത്തിലേക്കും നമ്പൂതിരി നമുക്കൊപ്പം നടത്തുന്ന സന്ദർശനമാണ് ഈ പുസ്തകം. ഒപ്പം, വൈക്കം മുഹമ്മദ് ബഷീർ, തകഴി ശിവശങ്കരപ്പിള്ള, ജോസഫ് മുണ്ടശേരി, എം ടി വാസുദേവൻ നായർ, മാധവിക്കുട്ടി, ഒ വി വിജയൻ, എം മുകുന്ദൻ, കാക്കനാടൻ, പുനത്തിൽ കുഞ്ഞബ്ദുള്ള, സി വി ശ്രീരാമൻ എന്നിങ്ങനെ അഷ്ടമൂർത്തിയും അഷിതയും ഇ സന്തോഷ്കുമാറും വരെയുള്ള 75 എഴുത്തുകാർക്കു വേണ്ടി വിവിധ പ്രസിദ്ധീകരണങ്ങളിൽ നമ്പൂതിരി വരച്ച പേജുകളും ഇതിലുണ്ട്.
ഒരു ചിത്രകാരനെ അടയാളപ്പെടുത്തുന്ന ഇത്തരത്തിലുള്ള ഒരു പുസ്തകം മലയാളത്തിൽ ആദ്യമായാണ്.

Empty Space: Bashpeekruthayude Aaram Viral
₹250.00
പ്രമീളാനായർ എന്ന വിസ്മരിക്കപ്പെട്ട എഴുത്തുകാരിയുടെ ജീവിതവും കൃതികളും തേടി ദീദി ദാമോദരനും എച്മുക്കുട്ടിയും നടത്തുന്ന യാത്രയാണ് 'എംറ്റി സ്പെയ്സ്: ബാഷ്പീകൃതയുടെ ആറാംവിരൽ'. മലയാളത്തിൽ കഥകളും നോവലും എഴുതുകയും എം ടി വാസുദേവൻ നായരുടെ കൃതികൾ ആദ്യമായി ഇംഗ്ലിഷിലേക്കു വിവർത്തനം ചെയ്യുകയും ചെയ്ത പ്രമീള പിന്നീട് എഴുത്തിൽ നിന്നും സമൂഹത്തിൽ നിന്നും അപ്രത്യക്ഷയാവുകയായിരുന്നു. എം ടിയുടെ ആദ്യഭാര്യയും എം ടിയുടെ മൂത്ത മകൾ സിതാരയുടെ അമ്മയുമായ പ്രമീള നായർക്ക് എന്തു സംഭവിച്ചു എന്ന് ഈ പുസ്തകം അന്വേഷിക്കുന്നു.

-9%
Jeevithamanu.
Original price was: ₹185.00.₹169.00Current price is: ₹169.00.
ആസേതുഹിമാചലം പരന്നുകിടക്കുന്ന മഹാദേശത്തിന്റെ നെടുകെയും കുറുകെയും സഞ്ചരിക്കുകയും അതിന്റെ ഗ്രാമങ്ങളിലും മഹാനഗരങ്ങളിലും ജീവിക്കുകയും മണ്ണു പുരണ്ട മനുഷ്യർക്കൊപ്പം പണിയെടുക്കുകയും ചെയ്ത എച്മുക്കുട്ടി അനുഭവിച്ചറിഞ്ഞ ഇന്ത്യൻ ജീവിതത്തിന്റെ വാക്ചിത്രങ്ങളുടെ സമാഹാരം. ഒറ്റയിരിപ്പിൽ വായിച്ചുതീർക്കാനാവാത്ത പുസ്തകമാണിത്. ഓരോ കുറിപ്പും വായിച്ച് വിങ്ങലോടെയോ, ചിലപ്പോളൊരു വിതുമ്പലോടെയോ, അപൂർവം ചിലപ്പോൾ വിസ്മയത്തോടെയോ നിങ്ങൾ ഏറെ നേരം ഇരുന്നുപോകും. കാരണം, ഈ പുസ്തകമത്രയും ജീവിതമാണ്; അതു മാത്രമാണ്. കഥകളേക്കാൾ കനത്തതും കാരമുള്ളിനേക്കാൾ കൂർത്തതുമായ അനുഭവരേഖകൾ.

Brother Juniper
Original price was: ₹160.00.₹144.00Current price is: ₹144.00.
ഫ്രെഡ് മക്കാർത്തിയുടെ ലോകത്തെ നിഷ്കളങ്കമായി ചിരിപ്പിച്ച കാർട്ടൂണുകൾ. മൊഴിമാറ്റം ചെയ്തത് ബോബി ജോസ് കട്ടികാടും ടോം ജെ മങ്ങാട്ടും ചേർന്ന്. ആമുഖം ബോബി ജോസ് കട്ടികാട്.
സെയ്ന്റ് ഫ്രാൻസിസിൻ്റെ ആദ്യകാലശിഷ്യന്മാരിൽ ഒരാളായിരുന്നു ബ്രദർ ജൂണിപ്പർ. കുസൃതിയും കുറുമ്പും അനുകമ്പയുമൊക്കെ ചേർന്ന തെല്ലൊരു കോമാളിജീവിതമായിരുന്നു ജൂണിപ്പറിന്റേത്. 'Would to God, my brothers, I had a whole forest of such Junipers' എന്നാണ് ഫ്രാൻസിസ് ഈ പ്രിയപ്പെട്ട ശിഷ്യനേക്കുറിച്ച് പറഞ്ഞത്. ലിറ്റിൽ ഫ്ലവേഴ്സ് ഓഫ് സെയ്ന്റ് ഫ്രാൻസിസ് എന്ന പുസ്തകത്തിൽ നിരവധി കഥകളുണ്ട് ജൂണിപ്പറിനേക്കുറിച്ച്. ദരിദ്രരോടുള്ള അനുകമ്പയായിരുന്നു പ്രധാനം. അവരെ സന്തുഷ്ടരാക്കാൻ അദ്ദേഹം ഏതറ്റം വരെയും പോകുമായിരുന്നു. മഞ്ഞുകാലത്ത് ആരെങ്കിലും 'തണുക്കുന്നു' എന്നു പറഞ്ഞാൽ സ്വന്തം സന്യാസവസ്ത്രം തന്നെ ഊരിക്കൊടുക്കും.
ജൂണിപ്പർ പിന്നീട് ഒരു കാർട്ടൂൺ സ്ട്രിപ്പായി. 1942-ൽ ഫ്രെഡ് മക്കാർത്തി എന്ന ഫ്രാൻസിസ്കൻ സന്യാസിയായിരുന്നു അതു വരച്ചത്. അദ്ദേഹം എഡിറ്ററായിരുന്ന Friar എന്ന മാസികയിലാണ് ബ്രദർ ജൂണിപ്പർ ആദ്യം വന്നത്. കാർട്ടൂൺ സ്ട്രിപ്പുകൾ വിതരണം ചെയ്യുന്ന പബ്ലിഷേഴ്ഷ് ന്യൂസ്പേപ്പർ സിൻഡിക്കേറ്റ് എന്ന കമ്പനി വാങ്ങി പത്രങ്ങൾക്ക് നൽകിത്തുടങ്ങിയതോടെ ലോകമെങ്ങും ജൂണിപ്പറെത്തി.
മലയാളത്തിൽ ആദ്യമായാണ് ബ്രദർ ജൂണിപ്പർ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നത്. ഫ്രെഡ് മക്കാർത്തി വരച്ച എണ്ണൂറിലധികം സ്ട്രിപ്പുകളിൽ നിന്ന് തിരഞ്ഞെടുത്ത ഏറ്റവും ചിരിപ്പിക്കുന്ന കാർട്ടൂണുകളാണ് ഈ പുസ്തകത്തിലുള്ളത്.

Mazhakkaalam – 7th Edition
Original price was: ₹299.00.₹269.00Current price is: ₹269.00.
മഴ അനുഭവിക്കുന്ന മലയാളിക്ക് മഴയെ വായിക്കാൻ ഒരു പുസ്തകം. മഴയനുഭവങ്ങൾ, ഓർമകൾ, മഴയെക്കുറിച്ചറിയേണ്ടതെല്ലാം ഇതിലുണ്ട്.
- ഇന്ത്യാ ടുഡെ
ഈ പുസ്തകത്തിന്റെ ഓരോ താളിലും മഴയുടെ രാഗം കേൾക്കാം. പല കാലങ്ങളുടെ, ജീവിതങ്ങളുടെ അനുഭവങ്ങളിലൂടെ തുള്ളികളായി പെയ്തിറങ്ങി, പിന്നെയൊരു കൈത്തോടായി, പാഞ്ഞൊഴുകുന്ന പുഴയായി, ആർത്തിരമ്പുന്ന ആഴിയുടെ ആത്മാവു തേടുന്ന മഴ. മഴയെക്കുറിച്ച് ഇത്രമേൽ ഹൃദ്യമായൊരു പുസ്തകം മലയാളത്തിൽ ഇതാദ്യമാണ്.
- കേരള കൗമുദി
ഈ പുസ്തകം അപൂർവമായൊരു വായനാനുഭവം കാഴ്ച വയ്ക്കുന്നു.
- ഭാഷാപോഷിണി
മഴയുടെ രസങ്ങളും രഹസ്യങ്ങളും നിറഞ്ഞ പ്രശസ്ത പുസ്തകത്തിന്റെ ഏഴാം പതിപ്പ്.

-20%
Indulekha
Original price was: ₹350.00.₹280.00Current price is: ₹280.00.
മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ നോവൽ എന്നു് വിശേഷിപ്പിക്കപ്പെടുന്ന കൃതിയാണ് 1889 ഡിസംബറിൽ ആദ്യമായി പ്രസിദ്ധീകരിച്ച ഒ. ചന്തുമേനോന്റെ ഇന്ദുലേഖ. നായർ-നമ്പൂതിരി സമുദായങ്ങളിലെ മരുമക്കത്തായവും, ജാതി വ്യവസ്ഥയും നമ്പൂതിരിമാർ പല വേളികൾ കഴിക്കുന്ന സമ്പ്രദായവും അന്നത്തെ നായർ സമുദായച്യുതിയും ഇന്ദുലേഖയുടെയും മാധവന്റെയും പ്രണയകഥയിലൂടെ അവതരിപ്പിക്കുന്നു.

Manushyaputhranaya Yesu
Original price was: ₹260.00.₹235.00Current price is: ₹235.00.
എനിക്ക് ഏറെ ഇഷ്ടപ്പെട്ട പുസ്തകമാണ് 'ജീസസ്, ദ് സൺ ഓഫ് മാൻ'. യഥാർത്ഥ മനുഷ്യനായ യേശുവിനെ അവതരിപ്പിക്കുന്നതിൽ ഖലീൽ ജിബ്രാൻ വളരെ അടുത്ത് എത്തുന്നുണ്ട് — സുവിശേഷങ്ങൾ എഴുതിയതായി പറയപ്പെടുന്ന നാലു ശിഷ്യന്മാരെക്കാൾ അടുത്ത്. ഈ പുസ്തകം യേശുവിനെക്കുറിച്ചുള്ള പലരുടെയും കഥകളെ അവതരിപ്പിക്കുന്നു: കൂലിപ്പണിക്കാരൻ, കർഷകൻ, മീൻപിടിത്തക്കാരൻ, ചുങ്കക്കാരൻ — അതെ, ചുങ്കക്കാരനും — പുരുഷൻ, സ്ത്രീ, സകല സാധ്യതകളും. ഖലീൽ ജിബ്രാൻ പലരോടും യേശുവിനെക്കുറിച്ച് ചോദിക്കുന്നതുപോലെയാണ്; ക്രിസ്ത്യാനികളുടെ യേശുവല്ല, യഥാർത്ഥ യേശു, മാംസരക്തങ്ങളുള്ള യേശു. ആ കഥകൾ വളരെ മനോഹരങ്ങളാണ്. ഓരോ കഥയും ധ്യാനിക്കേണ്ടതാണ്.
- ഓഷോ
ഖലീൽ ജിബ്രാൻ ഇംഗ്ലിഷിൽ രചിച്ച Jesus the Son of Man: His Words and His Deeds As Told and Recorded by Those Who Knew Him എന്ന പുസ്തകത്തിന്റെ മലയാളപരിഭാഷ. ഈ പതിപ്പിലെ ചിത്രങ്ങൾ 1928-ലെ ആദ്യപതിപ്പിലുണ്ടായിരുന്ന ജിബ്രാന്റെ തന്നെ പെയിന്റിങ്ങുകളാണ്. മൊഴിമാറ്റം ടോം ജെ മങ്ങാട്ട്.

E V Krishnapilla Vaka
Original price was: ₹200.00.₹179.00Current price is: ₹179.00.
ചിരിയും ചിന്തയും, എം. എൽ. സി. കഥകൾ, പോലീസ് രാമായണം, വിനോദഭാവനകൾ, കേളീസൗധം തുടങ്ങിയ ഇ. വി. കൃഷ്ണപിള്ളയുടെ പ്രസിദ്ധമായ കൃതികളിൽ നിന്ന് ഏറ്റവും മികച്ച നർമ്മകഥകൾ മാത്രം തിരഞ്ഞെടുത്ത് ചേർത്തുവച്ചതാണ് ഈ പുസ്തകം; കാച്ചിൽ കൃഷ്ണപിള്ള മുതൽ എം. എൽ. സി.യും ലാത്തിയും വരെയുള്ള പ്രസിദ്ധ കഥാപാത്രങ്ങൾ ചിരിയുടെ അമിട്ടു വിരിയിച്ചുകൊണ്ട് ഈ പുസ്തകത്തിന്റെ പുറങ്ങളിൽ നിരന്നുനിൽക്കുന്നു. സഞ്ജയനെപ്പോലെ മലയാള നർമ്മസാഹിത്യത്തിലെ ഒന്നാം നിരക്കാരനായി തിളങ്ങിയ എഴുത്തുകാരന്റെ ഒരു സവിശേഷസമാഹാരം.

Koonan Kurisu Sathyam

1498-ൽ വാസ്കോ ഡ ഗാമയുടെ കേരളപ്രവേശത്തോടുകൂടെയാണു ചരിത്രത്തിൽ നിർണ്ണായകമായ ഒരു കാലഘട്ടം ആരംഭിക്കുന്നത്. ആ കോളോണിയൽ പ്രതിനിധിയോടുകൂടെ പോർച്ചുഗീസുകാരായ ക്രൈസ്തവമിഷനറിമാരും കപ്പലിറങ്ങി. കേരളക്രിസ്ത്യാനികൾ നിറഞ്ഞ സാഹോദര്യത്തോടെയാണ് അവരെ സ്വീകരിച്ചത്. എന്നാൽ വിദേശികൾ മേധാവിത്വം പുലർത്താൻ ശ്രമിച്ചതോടെ ഇരുകൂട്ടരും അകന്നു. മാർത്തോമ്മാക്രിസ്ത്യാനികൾക്ക് പാശ്ചാത്യമിഷനറിമാരോടുണ്ടായ അമർഷം ഉദയംപേരൂർ സൂനഹദോസോടുകൂടി തീവ്രതയിലെത്തി. എല്ലാവിധത്തിലും അധിനിവേശത്തിന് ഇരകളാകുന്നവരാണു തങ്ങൾ എന്ന തിരിച്ചറിവ് അവർക്കുണ്ടായി. അതിന്റെ ബാക്കിപത്രമായിരുന്നു കൂനൻ കുരിശു സത്യം.
സഭാ/ ദേശചരിത്രകാരന്മാർ കൂനൻകുരിശുസത്യം പലപാടു രേഖപ്പെടുത്തിയിട്ടുണ്ട്. അവരൊക്കെ വിവിധങ്ങളായ ഭാഷ്യങ്ങളും ഇതിനു രചിച്ചിട്ടുണ്ട്. ആ ചരിത്ര സംഭവത്തെ ഒരു വീണ്ടുവായനയ്ക്കായി ഡോ. ഷീബ സി.വി. ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നു.

Enikkellam Sangeethamanu
Original price was: ₹350.00.₹315.00Current price is: ₹315.00.
"ഞാനെങ്ങനെ സംഗീതസംവിധായകനായി? പലപ്പോഴും ആലോചിച്ചിട്ടുണ്ട്. ചെറുപ്പത്തിലേ പാട്ട് ഇഷ്ടമായിരുന്നു. നാലു വയസ്സു മുതൽ സെഹ്ഗലിനോടും പങ്കജ് മല്ലിക്കിനോടും ഖാൻ മസ്താനായോടും നൂർജഹാനോടും ലതാ മങ്കേഷ്കറോടും മുകേഷിനോടും സീ.എച്ച്. ആത്മായോടും മുഹമ്മദ് രഫീസാബിനോടും വലിയ കമ്പമായിരുന്നു. അവരുടെ പാട്ടുകൾ അനായാസം പാടുകയും ചെയ്യുമായിരുന്നു. എന്നാൽ എന്നെ വിസ്മയിപ്പിച്ചത് ഗായകരായിരുന്നില്ല, ആ പാട്ടുകളൊരുക്കിയ ഗാനരചയിതാക്കളും സംഗീതസംവിധായകരും ഓർക്കെസ്ട്രെയ്റ്റെഴ്സുമായിരുന്നു. മറ്റുള്ളവരുടെ പാട്ടുകൾ പാടിക്കൊടുക്കുന്നതിനേക്കാൾ പുതിയ പാട്ടുകളുടെ സ്രഷ്ടാവാകുന്നതിലാണ് കൂടുതൽ കഴമ്പുള്ളതെന്ന് ഞാൻ കണ്ടെത്തി. എന്റെ ജീവിതം പറയുക മാത്രമല്ല ഈ പുസ്തകത്തിലൂടെ ഉദ്ദേശിക്കുന്നത്. ഇന്ത്യൻ ചലച്ചിത്രസംഗീതത്തിൽ ലയിച്ചുചേർന്നിട്ടുള്ള തദ്ദേശീയവും വൈദേശികവുമായ ധാരകളെ വിശകലനം ചെയ്യാനും സംഗീതസംവിധാനത്തിന്റെ രസതന്ത്രം അനാവരണം ചെയ്യാനും സർവോപരി, നിങ്ങൾ ഇന്നും ഓർത്തുവെച്ചാസ്വദിക്കുന്ന എന്റെ ഒരുപിടി ഗാനങ്ങളുടെ ഉള്ളറകളിലേക്ക് കടന്നുചെല്ലാനും കൂടിയുള്ള ശ്രമമാണ് ഈ പുസ്തകം."
നൗഷാദ് മുതൽ മുഹമ്മദ് രഫീയും ലതാ മങ്കേഷ്കറും വരെയുള്ള പ്രതിഭകൾക്കൊപ്പം ഹിന്ദീസിനിമാസംഗീതത്തിന്റെ ഭാഗമായ, അമേരിക്കയിലെ അതിപ്രശസ്തമായ കോർണെൽ യൂണിവേഴ്സിറ്റിയിൽ സംഗീതം അഭ്യസിച്ച, ഒടുവിൽ മലയാളസിനിമാസംഗീതത്തിലെ മഞ്ഞിൽ വിരിഞ്ഞ വസന്തമായി മാറിയ ജെറി അമൽദേവ് ആദ്യമായി സ്വന്തം ജീവിതമെഴുതുന്നു.

Ammayente Rajyamanu
Original price was: ₹240.00.₹216.00Current price is: ₹216.00.
പത്തൊൻപതാം നൂറ്റാണ്ടിന്റെ ഒടുക്കം മുതൽ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കം വരെയുള്ള ഒരു നൂറ്റാണ്ടിലധികം നീളുന്ന കാലത്തിന്റെ പ്രതിനിധികളായ അമ്മമാരുടെ വിസ്മയിപ്പിക്കുന്ന ജീവിതരേഖകൾ. ഒറ്റ നോട്ടത്തിൽ ഓർമകളുടെ സമാഹാരമാണെന്നു തോന്നുമെങ്കിലും ഭൂപടത്തിൽ ഇല്ലാത്ത കുറേ മഹാരാജ്യങ്ങളുടെ ചരിത്രപുസ്തകമായിട്ടാണ് ഇതിനെ കാണേണ്ടത്. ഇ വി കൃഷ്ണപിള്ള മുതൽ ഇന്ദു മേനോൻ വരെയുള്ള മക്കൾ അവരുടെ അമ്മരാജ്യത്തെ തേടിപ്പോകുന്നു. എം ലീലാവതി, ദേവകി നിലയങ്ങോട്, ജെറി അമൽദേവ്, ശ്രീകുമാരൻ തമ്പി, സേതു, കെ അജിത, സത്യൻ അന്തിക്കാട്, ജോർജ് ജോസഫ് കെ, സുധക്കുട്ടി, എസ് ശാരദക്കുട്ടി, ജോയ് മാത്യു, രവി മേനോൻ, എൻ ഇ സുധീർ, ബോബി ജോസ് കട്ടികാട്, പ്രിയ എ എസ്, എസ് കണ്ണൻ, സജ്ന ഷാജഹാൻ, പ്രിയ ജോസഫ്, സുനീത ടി വി, സീന ജോസഫ്, സോണിയ ചെറിയാൻ, സുരേഷ് സി പിള്ള, കെ രേഖ എന്നിവരാണ് മറ്റ് എഴുത്തുകാർ.
ഇതു മക്കൾക്കുള്ള പുസ്തകമാണ്; ഭൂമിമലയാളത്തിലെ സർവമാന മക്കൾക്കും.

Naadan Nasrani Pachakam
Original price was: ₹200.00.₹179.00Current price is: ₹179.00.
പാചകം ചെയ്യുന്നവരും ചെയ്യാത്തവരും ഒരുപോലെ ആസ്വദിച്ച കൈപ്പുസ്തകത്തിന്റെ പരിഷ്കരിച്ച പതിപ്പ്. എല്ലാ അടുക്കളകളിലും ഉണ്ടായിരിക്കേണ്ട പുസ്തകം.
മീൻ വിഭവങ്ങൾ, ഇറച്ചിവിഭവങ്ങൾ, മുട്ടവിഭവങ്ങൾ, പച്ചക്കറികൾ, പ്രാതൽ, നാലുമണി പലഹാരങ്ങൾ, മധുരങ്ങൾ, വിശുദ്ധവാര വിഭവങ്ങൾ, പാനീയങ്ങൾ എന്നിങ്ങനെ ഒൻപതു വിഭാഗങ്ങളിലായി 135 പാചകക്കുറിപ്പുകളും 60 പൊടിക്കൈകളും.
'മല്ലിപ്പൊടി ഒരു സ്പൂൺ, മഞ്ഞൾപ്പൊടി അര ടീസ്പൂൺ, വെളുത്തുള്ളി ഒരു കുടം' എന്നൊക്കെ ഈ പുസ്തകത്തിന്റെ പുറങ്ങളിൽ കാണാനാവുമെങ്കിലും ഇതൊരു സാധാരണ പാചക പാഠപ്പുസ്തകമല്ല; മറിച്ച് രുചിയുടെ ഓർമപ്പുസ്തകമാണിത്. രുചികരമായ ഓർമകളോടെ പാചകം ചെയ്യാനും വിളമ്പാനും കഴിക്കാനും കഴിപ്പിക്കാനും സഹായിക്കുന്ന പുസ്തകം.

Naalam Viralil Viriyunna Maya
Original price was: ₹160.00.₹144.00Current price is: ₹144.00.
"നിലച്ചുപോയ ചില സഞ്ചാരങ്ങളെ വീണ്ടെടുക്കാനും ചവിട്ടി വന്ന പാതകളോട് കുറേക്കൂടി കൃതജ്ഞതാഭരിതമാകാനും പ്രേരണയാവുന്നു ഈ ആത്മരേഖ. മായയുടെ ജീവിതവും എഴുത്തും വായനക്കാരനുവേണ്ടി ഒരു സുവിശേഷം കരുതിവയ്ക്കുന്നുണ്ട്."
-ബോബി ജോസ് കട്ടികാട്
"മായയുടെ ചിരിയിൽ നിന്ന് ഞാൻ ജീവിതം കോരിയെടുക്കാറുണ്ട്. ജീവനാളത്തിന്റെ വെളിച്ചവും അതിജീവനത്തിന്റെ സുസ്മിതവും വറ്റാത്ത സ്വപ്നങ്ങളും തെളിച്ചുവച്ച ചെരാതുകൾ ചുറ്റും ഇനിയുമിനിയും തെളിയട്ടെ. വേദനകൾ സ്വപ്നങ്ങളായി പരിണമിക്കട്ടെ; തോൽവികൾ ജയങ്ങളായും. ഞാനീ ഊർജത്തിനു മുന്നിൽ യാതൊന്നുമല്ലാതായിത്തീരുന്നു, നിസ്സാരയായിത്തീരുന്നു."
-പ്രിയ എ എസ്

-12%
Sarada (Sampoornam)
Original price was: ₹495.00.₹439.00Current price is: ₹439.00.
ഇന്ദുലേഖയെക്കാൾ വിശിഷ്ടമായ ഒരു നോവലാണു ശാരദ. ശാരദയിലെ ചില കഥാപാത്രങ്ങളെ ചന്തുമേനോൻ അത്യന്തം സജീവങ്ങളാക്കീട്ടുണ്ട്. ശാരദ തന്നെയാണു നായിക. വൈത്തിപ്പട്ടർ, കുണ്ടൻമേനോൻ, പുഞ്ചോലക്കര എടത്തിൽ അച്ചൻ മുതലായവർ അനുവാചകന്മാരുടെ ഹൃദയഭിത്തികളിൽ നിന്ന് ഒരിക്കലും മാഞ്ഞുപോകുന്നതല്ല. ശാരദയിലെ ഭാഷയും ഇന്ദുലേഖയിലേതിനെക്കാൾ ഒന്നുകൂടി മിനുസപ്പെട്ടിട്ടുണ്ട്.
- ഉള്ളൂർ എസ് പരമേശ്വര അയ്യർ
ചന്തുമേനവന്റെ കല്പനാസന്താനങ്ങൾക്ക് അനന്യദൃശ്യമായ പ്രത്യേകതയുണ്ട്. അവ നമ്മുടെ പൂർവസ്മരണകളെ കൂടെക്കൂടെ ഉണർത്തുന്നു. ഗ്രന്ഥത്തിൽ നിന്നു പ്രശംസാർത്ഥം വേർപെടുത്തുവാൻ പാടില്ലാത്തതായി, ചന്ദ്രികാപ്രവാഹം പോലെ അപരിമേയമായി, കഥയിൽ ആദ്യന്തം, എള്ളിൽ എണ്ണയെന്നപോലെ, ലീനമായിരിക്കുന്ന മറ്റൊരു ഗുണം ചന്തുമേനവന്റെ ഹാസ്യപ്രയോഗമാകുന്നു. ഉദ്യാനവാതത്തിന്റെ സൗരഭ്യം പോലെ അതു നമ്മുടെ മാനസേന്ദ്രിയങ്ങളെ ആനന്ദപരവശങ്ങളാക്കുന്നു.
- എം പി പോൾ
ഒ ചന്തുമേനോന്റെ അപൂർണ നോവലിനൊപ്പം സി അന്തപ്പായിയുടെ പൂരണവും ചേർന്ന സമ്പൂർണ പതിപ്പ്. പഠനം: എം പി പോൾ.

Edatata Narayanan: Pathrapravarthanavum Kaalavum
Original price was: ₹200.00.₹179.00Current price is: ₹179.00.
"ഇന്ത്യൻ മാധ്യമലോകത്ത് ഒരു അവധൂതനെപ്പോലെ കടന്നുപോയ എടത്തട്ട നാരായണൻ എന്ന തലശേരിക്കാരനേക്കുറിച്ച് നമ്മൾ അറിയാത്ത, നമ്മൾ അറിയേണ്ടുന്ന ഒരുപാടൊരുപാട് കാര്യങ്ങളുണ്ട്. അതെല്ലാം ലോകമറിയാതെ പോയതിന് നാരായണൻ മാത്രമല്ല കുറ്റക്കാരൻ; അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളും നാരായണനു ശേഷം വന്ന തലമുറയിലെ മാധ്യമ പ്രവർത്തകരും ഒരുപോലെ ഉത്തരവാദികളാണ്. ആ തെറ്റ് ഇപ്പോൾ രാംകുമാർ എന്ന ഇളംമുറക്കാരൻ തിരുത്തിയിരിക്കുന്നു, എടത്തട്ട നാരായണന്റെ ജീവിതവും കാലവും അടയാളപ്പെടുത്തുന്ന ഉത്കൃഷ്ടമായ ഈ ഗ്രന്ഥത്തിലൂടെ."
-പി. പി. ബാലചന്ദ്രൻ

-7%
Paadam Onnu
Original price was: ₹170.00.₹159.00Current price is: ₹159.00.
സുരക്ഷിത ഭക്ഷണത്തിനും ആരോഗ്യജീവിതത്തിനുമുള്ള പ്രാഥമിക പാഠങ്ങളാണ് ഡോ സുരേഷ് സി പിള്ളയുടെ പാഠം ഒന്ന്. നോൺസ്റ്റിക്ക് പാത്രങ്ങളിൽ ദോശ ചുടരുത്, മുളച്ച ഉരുളകിഴങ്ങ് കഴിക്കരുത്, ബ്രോയിലർ ചിക്കൻ സുരക്ഷിതമാണോ?, അലൂമിനിയം പാത്രങ്ങൾ അപകടമാണോ?, മാങ്ങ പഴുപ്പിക്കുന്നത് വിഷം കൊണ്ടാണോ? മൈക്രോവേവ് ഓവനിൽ ആഹാരം ചൂടാക്കിയാൽ കാൻസർ വരുമോ? ഒറ്റമൂലി വിഷമാകുമ്പോൾ, ജനറിക് മരുന്ന് കഴിക്കണോ ബ്രാൻഡഡ് മരുന്നു കഴിക്കണോ? കാൻസറും കള്ളക്കഥകളും, സാനിറ്ററി നാപ്കിൻ അപകടകാരിയാണോ?, ശിശുക്കൾക്ക് തേനും വയമ്പും കൊടുക്കരുത്, ഉത്തരവാദിത്വത്തോടെ എങ്ങനെ മദ്യം കഴിക്കാം, അരിയിൽ ആഴ്സെനിക്കുണ്ടാകാം, ഓർഗാനിക് ഭക്ഷണത്തിനായി കൂടുതൽ പണം മുടക്കണ്ട എന്നിങ്ങനെ നാം അത്യാവശ്യം അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ അടങ്ങിയ 39 ലേഖനങ്ങളും 25 ചെറുകുറിപ്പുകളും. സദാ പഠിച്ചു കൊണ്ടിരിക്കാനും തെറ്റായ പാഠങ്ങളിൽ നിന്ന് രക്ഷപ്പെടാനുമുള്ള ക്ഷണം കൂടിയാണ് ഈ പുസ്തകം.

Pathinettam Sthalam
Original price was: ₹175.00.₹159.00Current price is: ₹159.00.
പാമ്പിന് പൊത്തും കിളിക്ക് കൂടുമുള്ള ഭൂമിയിൽ, എയർ ബെഡ് ആൻഡ് ബ്രേക്ഫസ്റ്റ് മാത്രം തന്റെ അവകാശമായി പിടുത്തം കിട്ടിയ ഒരുവളുടെ നിർമമതയുടെ വേദമാണിത്. സീന ഇരുട്ട് പിഴിയുമ്പോൾ വെളിച്ചമുണ്ടാകുന്നു.
- ബോബി ജോസ് കട്ടികാട്
പ്രകൃതിയും ജീവിതവും ജലവും മനുഷ്യന്റെ മനസ്സും പ്രണയവും ഒക്കെ ചേർന്നിട്ടുള്ള നല്ല നല്ല വാക്കുകളും വരികളും. നല്ല വായുസഞ്ചാരമുള്ള കവിതകൾ. കുറേ കാലത്തിനു ശേഷമാണ് ഇങ്ങനെയൊരു കവിതാസമാഹാരം വായിക്കാൻ കഴിഞ്ഞത്.
- മദനൻ
സീന ജോസഫിന്റെ 36 കവിതകളുടെ സമാഹാരം - പതിനെട്ടാം സ്ഥലം. ബോബി ജോസ് കട്ടികാടിന്റെ ആമുഖവും പ്രശസ്ത ചിത്രകാരൻ മദനന്റെ ചിത്രങ്ങളും.

Sreshta Jeevitham Sreshta Maranam
Original price was: ₹399.00.₹359.00Current price is: ₹359.00.
എങ്ങനെ ശ്രേഷ്ഠമായ ഒരു ജീവിതം നയിക്കാം? എങ്ങനെ ശ്രേഷ്ഠമായ ഒരു മരണം കൈവരിക്കാം? ഈ വിഷയങ്ങളിൽ ആയിരക്കണക്കിനു തലമുറകളിലൂടെ ആർജിച്ചു കൈമാറി വന്ന വിലപ്പെട്ട നിരവധി അറിവുകൾ ഭാരതത്തിനുണ്ട്; തികച്ചും മതനിരപേക്ഷമായ അറിവുകൾ. ഭാരതത്തിന്റെ സവിശേഷമായ ആ അറിവുകളും, ക്വാണ്ടം സയൻസ് നൽകുന്ന ആധുനിക അറിവുകളും ഒരുപോലെ സമന്വയിപ്പിച്ച് തികഞ്ഞ യുക്തിഭദ്രതയോടെ നന്ദന് കണ്ടനാട്ട് പങ്കുവയ്ക്കുന്ന പുസ്തകം - ശ്രേഷ്ഠജീവിതം ശ്രേഷ്ഠമരണം. പ്രപഞ്ചത്തിൽ നിലനിൽക്കുന്ന നിയമവാഴ്ചയേയും, അതിനു പുറകിൽ ആച്ഛാദിതമായി നിൽക്കുന്ന ഒരു ബുദ്ധിവൈഭവത്തേയും ഈ കൃതി യുക്തിഭദ്രതയോടെ കാണിച്ചുതരുന്നു. ഇതുവരെ അറിയാത്ത ജീവിതത്തിന്റെ കാണാപ്പുറങ്ങൾ പഠിക്കാനാഗ്രഹിക്കുന്ന ഏതൊരു വായനക്കാരനും ഈ പുസ്തകം സമഗ്രമായ ഒരു വിഷയപരിചയം നൽകും.
'പ്രേതങ്ങൾ ഉണ്ട്' എന്ന പ്രശസ്ത ഗ്രന്ഥത്തിന്റെ എഴുത്തുകാരനിൽ നിന്നും മറ്റൊരു അമൂല്യരചന. അവതാരിക: ഡോ. സി ജി രാമചന്ദ്രൻ നായർ

Thanmaatram
Original price was: ₹195.00.₹176.00Current price is: ₹176.00.
വിജ്ഞാനത്തിന്റെയും വിജയത്തിന്റെയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും വലിയ രഹസ്യങ്ങൾ ഒരു നാനോശാസ്ത്രജ്ഞനു ചേർന്ന കൈയടക്കത്തോടെ ചെറിയ കുറിപ്പുകളിൽ ഒതുക്കിയിരിക്കുകയാണ് ഡോ. സുരേഷ് സി. പിള്ള. പ്രായത്തിന്റെയും അറിവിന്റെയും ഏതു ഘട്ടത്തിൽ നിൽക്കുന്നയാളായാലും ഈ പുസ്തകത്തിന് നിങ്ങളോടു പറയാൻ എന്തെങ്കിലുമൊന്ന് ഉണ്ടാവും. ഇതിലാകെ പരന്നുകിടക്കുന്ന ജീവിതത്തിന്റെ തന്മാത്രകളിൽ വായനക്കാരെ വഴി തിരിച്ചുവിടാനുള്ള വെളിച്ചം നിറഞ്ഞിരിക്കുന്നു.
-ബെന്യാമിൻ
'ഞാന്‍ ഞാന്‍' എന്നഹങ്കരിക്കുന്ന ഓരോ രാജാവിന്റെയും രാജ്ഞിയുടെയും മുന്നില്‍ സുരേഷ് വച്ചുതരുന്ന കണ്ണാടികള്‍, സത്യത്തില്‍ വഴികാട്ടികളാണ്. അതില്‍ തെളിഞ്ഞുവരുന്ന കോമാളിധാരണകളുമായി നമ്മള് വേഗം താദാത്മ്യം പ്രാപിക്കും. അവ കണ്ട് നമുക്കുതന്നെ ചിരിവരും. കണ്ണാടിപ്പശ്ചാത്തലത്തിലെ അബദ്ധകോകിലങ്ങളെ സ്വയം തിരുത്തണമെന്നു നമുക്കുതന്നെ തോന്നുകയും ചെയ്യും. ഈ പുസ്തകം വായിച്ച് സ്വയം തിരുത്തുന്ന ഒരുപാടു പേരുണ്ടാവും എന്നുതന്നെ ഞാന്‍ കരുതുന്നു.
-പ്രിയ എ. എസ്.

Kayamkulam Kochunniyum Kadamattath Kathanarum Parayi Petta Panthirukulavum
Original price was: ₹120.00.₹99.00Current price is: ₹99.00.
കായംകുളം കൊച്ചുണ്ണിയുടെയും കടമറ്റത്ത് കത്തനാരുടെയും പറയി പെറ്റ പന്തിരുകുലത്തിന്റെയും കഥകൾ വായനക്കാർക്കു മുന്നിൽ വിസ്മയങ്ങളുടെ ലോകം തീർക്കുന്നു. വാമൊഴിയായി തലമുറകൾ കൈമാറിവന്ന ഈ പുരാവൃത്തങ്ങൾ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലൂടെയാണ് ദേശത്തിന്റെ അതിരുകൾ കടന്ന് പ്രസിദ്ധമാകുന്നത്. നൂറ്റാണ്ടുകൾ കടന്നുപോന്നിട്ടും കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ രസിപ്പിക്കുന്ന നിത്യഹരിതമായ ഐതിഹ്യകഥകളുടെ സമാഹാരം.

Alchemy of the Fourth Finger
₹200.00
A luminous meditation on womanhood, memory, and belonging, 'Alchemy of the Fourth Finger' captures the rhythms of Kerala's cultural and social life through the intimate gaze of a woman. In prose both tender and unflinching, Maya Balakrishnan reflects an era with grace, while Dr. K. Parameswaran's translation preserves its quiet power and lyrical depth - Dr. Shashi Tharoor.
The Alchemy of the Fourth Finger is a call to memories. It is life’s gift to life; it is life’s paean to all those things that it neglected, thinking that they are insignificant; it is a call for life to all who have been caught in corners of time and space, with no access to intertwined growth or uninterrupted flow - Bobby Jose Kattikadu

-30%
Suvarnalekha: Book of Kerala Records
Original price was: ₹995.00.₹697.00Current price is: ₹697.00.
മലയാളത്തിൽ ആദ്യമായി കേരളത്തിന്റെ റെക്കോഡ് പുസ്തകം. എല്ലാമറിയാമെന്നു നമ്മൾ കരുതുന്ന നമ്മുടെ നാടിനെക്കുറിച്ച് ഏറെയൊന്നും അറിയപ്പെടാത്ത വിസ്മയിപ്പിക്കുന്ന വിവരങ്ങളുമായി സുവർണലേഖ. കേരളത്തെക്കുറിച്ച് തികച്ചും വ്യത്യസ്തമായ ഒരു വിജ്ഞാനകോശം.
കേരളവും കേരളീയരും പിന്നിട്ടുപോന്ന കാലം വിസ്മയിപ്പിക്കുന്നതാണ്. പോയ കാലത്തിലെ ആ സുവർണനിമിഷങ്ങളുടെ ശേഖരമാണ് ഈ പുസ്തകം. കൂടാതെ, ചരിത്രത്തിന്റെ ശബ്ദം കേൾപ്പിക്കുന്ന പ്രത്യേക വിഭാഗമായ 'ഇന്നലെ'യും മലയാളം കണ്ട 100 സുവർണസിനിമകളും.
''നമ്മുടെ ഇന്നലെകളേപ്പറ്റിയുള്ള വേറിട്ട അറിവുകൾ രേഖപ്പെടുത്തി തയാറാക്കിയ ഈ ഗ്രന്ഥം ഓരോ മലയാളിയുടെയും ഗ്രന്ഥശേഖരത്തിൽ സ്ഥാനം നേടേണ്ടതുണ്ട്. ശുഷ്കമായ കേരളവൈജ്ഞാനികശാഖയ്ക്ക് ഇതൊരു മുതൽക്കൂട്ടാണെന്ന കാര്യത്തിലും തർക്കമില്ല."

Adhinivesam Ayanam Akhyanam
Original price was: ₹150.00.₹135.00Current price is: ₹135.00.
അധിനിവേശത്തിന് എതിരായ ഒരു വ്യവഹാരരൂപമെന്ന നിലയിലാണു മലയാളത്തിൽ യാത്രാവിവരണം എന്ന സാഹിത്യരൂപം പിറവിയെടുത്തത്. ആദ്യകാലസഞ്ചാരസാഹിത്യകൃതികളിൽ കോളനീകൃതസംസ്കൃതിയോടുള്ള പ്രതിരോധചിന്തകൾ വായിച്ചെടുക്കാം. പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളിൽ മലയാളത്തിലുണ്ടായ യാത്രാവിവരണങ്ങൾ ആ കാലഘട്ടങ്ങളിലെ ഭാഷാസവിശേഷതകളുടെ സാക്ഷ്യമായി നിലകൊള്ളുമ്പോഴും, അതിനേക്കാൾ അപ്പുറത്ത് കൊളോണിയൽ സംസ്കാരം ഏൽപ്പിച്ച മുറിവുകളുടെ ആഴങ്ങളും സന്ദർഭങ്ങളും അവ വരച്ചു കാണിക്കുന്നുണ്ടെന്ന് തെളിയിക്കുന്ന പഠനം. ചരിത്രപഠനത്തേക്കാൾ സാംസ്കാരികപഠനത്തിന് ഈ പുസ്തകം ഊന്നൽ നൽകുന്നു.
മലയാളത്തിലെ ആദ്യകാല യാത്രാകൃതികൾക്ക് ഒരു ആമുഖം.