Aa Thavalaye Thinnu !
₹199.00 Original price was: ₹199.00.₹169.00Current price is: ₹169.00.
Malayalam version of Eat That Frog! by Brian Tracy. This book shows you how to organize each day so you can zero in on these critical tasks and accomplish them efficiently and effectively.
In stock
പണികൾ നീട്ടിവെക്കുന്ന പ്രവണത ഒഴിവാക്കുക. കുറച്ചു സമയത്തിനുള്ളിൽ കൂടുതൽ പണികൾ ചെയ്തുതീർക്കുക. ചെയ്തുതീർക്കേണ്ട പണികളുടെ പട്ടികയിൽ എല്ലാം ചെയ്തുതീർക്കാൻ ആർക്കും സമയം ഉണ്ടാവില്ല. എല്ലാ പണികളും ചെയ്യാൻ വിജയികൾ ശ്രമിക്കുകയുമില്ല. പ്രധാനപ്പെട്ട പണികളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അവ മുഴുമിപ്പിക്കാൻ അവർ പഠിക്കുന്നു. അതായത് അവർ തവളകളെ തിന്നുന്നു.
ദിവസേന രാവിലെ ആദ്യം ഒരു തവളയെ തിന്നാൽ, ദിവസം മുഴുവൻ ചെയ്യേണ്ട കാര്യങ്ങളിൽ ഏറ്റവും മോശം കാര്യം ചെയ്തുതീർത്തെന്ന സമാധാനം നിങ്ങൾക്കുണ്ടാകും എന്നൊരു പഴഞ്ചൊല്ലുണ്ട്. ട്രേസിയെ സംബന്ധിച്ചിടത്തോളം, തവളയെ തിന്നുക എന്നാൽ ഏറ്റവും വെല്ലുവിളി ഉയർത്തുന്ന പണി എന്നാണ് അർത്ഥം. അത് കഴിഞ്ഞാൽ നിങ്ങളുടെ ജീവിതം ഏറ്റവും സുഗമമായി. ഓരോ ദിവസത്തെയും പരിപാടികൾ ശരിയായി ക്രമപ്പെടുത്തി, ഏറ്റവും പ്രധാന പണികളിൽ ശ്രദ്ധിച്ച് അവ ചെയ്തുതീർക്കേണ്ടത് എങ്ങനെ എന്ന് ‘ആ തവളയെ തിന്ന്!’ നിങ്ങൾക്ക് കാണിച്ചുതരുന്നു.
മുഴുവനായും പരിശോധിച്ച് പരിഷ്കരിച്ച ഈ പതിപ്പിൽ ട്രേസി രണ്ട് അദ്ധ്യായങ്ങൾ കൂട്ടിച്ചേർത്തിട്ടുണ്ട്. പ്രാധാന്യമില്ലാത്ത പണികൾ മാറ്റിവെച്ച് ഏറ്റവും പ്രധാനപ്പെട്ടവയെക്കുറിച്ച് നിങ്ങളെ ഓർമ്മിപ്പിക്കാൻ ടെക്നോളജി എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് ആദ്യത്തെ അദ്ധ്യായം പറഞ്ഞുതരുന്നു. ശ്രദ്ധ വ്യതിചലിപ്പിക്കുന്ന ഘടകങ്ങൾ – ഇലൿട്രോണികവും അല്ലാത്തവയും – ഏറെയുള്ള ഇക്കാലത്ത് ശ്രദ്ധ എങ്ങനെ കേന്ദ്രീകരിക്കാമെന്നതാണ് രണ്ടാമത്തെ അദ്ധ്യായം.

Reviews
There are no reviews yet.