Kerala's No.1 Online Bookstore
Add to Wishlist
-21%

Aadima Indiakkar

Original price was: ₹499.00.Current price is: ₹399.00.

Malayalam translation of ‘Early Indians: The Story of Our Ancestors and Where We Came From’ penned by Tony Joseph. This edition is translated into Malayalam by Prasanna K Varma.

In stock

Free shipping above ₹599
Safe dispatch in 1 to 2 days
SKU: B09-MANJU-TONYJ-M1
Category:

‘അനാദികാലം’ മുതൽ നമ്മുടെ പൂർവികർ ദക്ഷിണേഷ്യയിൽ താമസിച്ചിരുന്നവരാണെന്നാണ് നമ്മളിൽ പലരുടെയും വിശ്വാസം. എന്നാൽ ഈ ‘അനാദികാലം’ അത്ര പുരാതനമല്ലെന്നാണ് ഇപ്പോൾ അറിയുവാൻ കഴിയുന്നത്. നമ്മുടെ വംശപൈതൃകത്തിന്റെ കഥ പറയുവാനായി ടോണി ജോസഫ് എന്ന പത്രപ്രവർത്തകൻ 65,000 വർഷം പുറകിലേക്കു സഞ്ചരിക്കുകയാണ് – ഒരുകൂട്ടം ആധുനികമനുഷ്യർ അഥവാ ഹോമോ സാപ്പിയൻസ് ആഫ്രിക്കയിൽനിന്ന് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് സഞ്ചരിച്ചെത്തിയ കാലഘട്ടത്തിലേക്ക്. ഈയിടെ ലഭിച്ച ഡി എൻ എ സാക്ഷ്യങ്ങൾ നിരത്തിക്കൊണ്ട് ആധുനികമനുഷ്യർ ഇന്ത്യയിലേക്ക് നടത്തിയിട്ടുള്ള വൻ കുടിയേറ്റങ്ങളുടെ തുടർച്ചകളെ അദ്ദേഹം പിൻതുടരുന്നു – ആ കുടിയേറ്റങ്ങളിൽ 7000 BCEക്കും 3000 BCEക്കും ഇടയിൽ ഇറാനിൽ നിന്നു വന്ന കർഷകജനതയും 2000 BCEക്കും 1000 BCEക്കും ഇടയിൽ മദ്ധ്യേഷ്യൻ സ്റ്റെപ്പിൽ (Steppe) നിന്നു വന്ന ഇടയരും എല്ലാം പെടും.

ജനിതകശാസ്ത്രത്തിലടക്കം നടന്നിട്ടുള്ള ഗവേഷണഫലങ്ങൾ ഉപയോഗിച്ച് നമ്മുടെ ഭൂതകാലത്തിന്റെ ചുരുളുകൾ നിവർത്തുക വഴി ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വിവാദപരവും അസുഖകരവുമായ ചില ചോദ്യങ്ങളെ മുഖാമുഖം നേരിടുകയാണ് ‘ആദിമ ഇന്ത്യക്കാർ’ എന്ന പുസ്തകത്തിൽ ടോണി ജോസഫ് ചെയ്യുന്നത്:

  • ഹാരപ്പൻ നിവാസികൾ ആരായിരുന്നു?
  • ആര്യന്മാർ’ ഇന്ത്യയിലേക്ക് കുടിയേറിവന്നവരാണോ?
  • ജാതിസമ്പ്രദായം എന്നാണ് ആരംഭിച്ചത്?
  • നമ്മുടെ പൂർവികരുടെ കഥ നാം എവിടുന്നു വന്നുവെന്ന കഥ ഇന്ത്യക്കാരായ നാം ആരാണ്?
  • എവിടെനിന്നാണ് നാം ഇവിടെയെത്തിയത്?

Reviews

There are no reviews yet.

Be the first to review “Aadima Indiakkar”

Your email address will not be published. Required fields are marked *

Book information

ISBN 13
9789390085422
Language
Malayalam
Number of pages
258
Size
14 x 21 cm
Format
Paperback
Edition
2020
    0
    Your Cart
    Your cart is emptyReturn to Shop
    ×