Adhinivesam Ayanam Akhyanam
₹150.00 Original price was: ₹150.00.₹135.00Current price is: ₹135.00.
An Introduction to Early Malayalam Travelogues – Adhinivesam Ayanam Akhyanam- by Dr. Sheeba C.V.
In stock
അധിനിവേശത്തിന് എതിരായ ഒരു വ്യവഹാരരൂപമെന്ന നിലയിലാണു മലയാളത്തിൽ യാത്രാവിവരണം എന്ന സാഹിത്യരൂപം പിറവിയെടുത്തത്. ആദ്യകാലസഞ്ചാരസാഹിത്യകൃതികളിൽ കോളനീകൃതസംസ്‌കൃതിയോടുള്ള പ്രതിരോധചിന്തകൾ വായിച്ചെടുക്കാം. പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളിൽ മലയാളത്തിലുണ്ടായ യാത്രാവിവരണങ്ങൾ ആ കാലഘട്ടങ്ങളിലെ ഭാഷാസവിശേഷതകളുടെ സാക്ഷ്യമായി നിലകൊള്ളുമ്പോഴും, അതിനേക്കാൾ അപ്പുറത്ത് കൊളോണിയൽ സംസ്‌കാരം ഏൽപ്പിച്ച മുറിവുകളുടെ ആഴങ്ങളും സന്ദർഭങ്ങളും അവ വരച്ചു കാണിക്കുന്നുണ്ടെന്ന് തെളിയിക്കുന്ന പഠനം. ചരിത്രപഠനത്തേക്കാൾ സാംസ്‌കാരികപഠനത്തിന് ഈ പുസ്തകം ഊന്നൽ നൽകുന്നു.
മലയാളത്തിലെ ആദ്യകാല യാത്രാകൃതികൾക്ക് ഒരു ആമുഖം.

Reviews
There are no reviews yet.