Apoorvaragam (Used Book)
₹200.00 Original price was: ₹200.00.₹120.00Current price is: ₹120.00.
A collection of fifteen T. Padmanabhan stories in which music plays a major role, along with interviews and notes centered on music.
In stock
കുറെ നേരം എന്തോ ഓർത്തിരുന്നശേഷം അയാൾ ഒരു രാഗം മൂളാൻ തുടങ്ങി. അയാൾക്കിഷ്ടപ്പെട്ട ഒരു ‘തുംരി’യുടെ വരികൾ മനസ്സിൽ സന്തോഷത്തോടെ ചിറകുവിടർത്തുകയായിരുന്നു.
“വർഷഋതു അതിന്റെ എല്ലാ സൗഭാഗ്യങ്ങളോടും കൂടി വരികയായി. പ്രിയപ്പെട്ടവളേ നീ…’ എന്നാരംഭിക്കുന്ന തുംരിയായിരുന്നു. പക്ഷേ, അയാൾ വരികൾ പാടുന്നുണ്ടായിരുന്നില്ല. വെറുതേ മൂളുകമാത്രം ചെയ്തു. പക്ഷേ, അത് രാഗത്തിന്റെ ശുദ്ധമായ ആലാപനമായിരുന്നു. അയാളുടെ ആത്മാവിന്റെ അഗാധതയിൽ നിന്നാരംഭിച്ച്, ശബ്ദത്തിന്റെ എല്ലാവിധ സൗന്ദര്യങ്ങളും ആവാഹിച്ചുകൊണ്ട് ആകാശം മുഴുവൻ നിറഞ്ഞൊഴുകിയ…
ഏതു കഥയിലും നനുത്ത സംഗീതം അനുഭവിപ്പിച്ച മലയാളകഥയുടെ കുലപതി ടി. പത്മനാഭന്റെ സംഗീതം പ്രധാനമായി വരുന്ന കഥകളുടെ സമാഹാരം. പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി, ദേശ് ഒരു ഹിന്ദുസ്ഥാനി രാഗം, നളിനകാന്തി, നിധിചാല സുഖമാ, കടൽ, വനസ്ഥലി, ഉച്ചാടനം, പൂനിലാവും പകൽവെളിച്ചവും സംഗീതവും, വീട് നഷ്ടപ്പെടുന്നവർ… തുടങ്ങി പതിനഞ്ചു കഥകൾ. ഒപ്പം, സംഗീതത്തെ ആധാരമാക്കിയുള്ള അഭിമുഖങ്ങളും കുറിപ്പുകളും.


Reviews
There are no reviews yet.