Kerala's No.1 Online Bookstore
Add to Wishlist
-21%

Avasanathe Penkutty

Original price was: ₹499.00.Current price is: ₹399.00.

Malayalam version of ‘The Last Girl: My Story of Captivity and My Fight Against the Islamic State’ written by Nadia Murad with Jenna Krajeski and translated by Nisha Purushothaman. Avasānathe Penkutty is an autobiographical book in which Nadia Murad describes how she was captured and enslaved by the Islamic State during the Second Iraqi Civil War. This book eventually led to the 2018 Nobel Peace Prize being awarded to Murad.

In stock

Free shipping above ₹599
Safe dispatch in 1 to 2 days
SKU: FR2-MANJU-NADIA-L1
Category:
Tags: , ,

ഐസിസിന്റെ ലൈംഗിക അടിമത്തത്തിന് വിധേയയാക്കപ്പെട്ടതിലൂടെ ഭാവനകൾക്കപ്പുറത്തുള്ള ദുരന്തവും അപമാനവും സഹിക്കേണ്ടിവന്ന ധീരയായ യസീദി യുവതിയാണ് നാദിയ മുറാദ്. നാദിയയുടെ ആറ് സഹോദരന്മാർ കൊല്ലപ്പെട്ടു, താമസിയാതെ അമ്മയും. അവരുടെ മൃതദേഹങ്ങൾ കൂട്ടക്കുഴിമാടങ്ങളിലേക്ക് വലിച്ചെറിയപ്പെട്ടു. എങ്കിലും അവൾ ചെറുത്തുനിന്നു. പ്രചോദിപ്പിക്കുന്ന ഈ ഓർമ്മക്കുറിപ്പ് ഇറാക്കിലെ അവളുടെ സമാധാനപൂർണമായ ശൈശവജീവിതത്തിലൂടെ, പില്ക്കാല ജീവിതത്തിലെ നഷ്ടങ്ങളിലൂടെ, ക്രൂരാനുഭവങ്ങളിലുടെ, ഒടുവിൽ ജർമനിയിലെ സുരക്ഷിതത്വത്തിലൂടെ നമ്മെ കുട്ടിക്കൊണ്ടുപോകുന്നു. ധീരതയ്ക്കും ജീവിതാനുഭവസാക്ഷ്യത്തിനും ലോകത്തെ മാറ്റിമറിക്കാൻ കഴിയുമെന്ന് വീണ്ടും തെളിയിക്കുന്ന പുസ്തകങ്ങളിലൊന്നാണിത് – അവസാനത്തെ പെൺകുട്ടി. ‘അലക്സാൺഡ്രിയ ബോംബാക്കിന്റെ ‘ഓൺ ഹെർ ഷോൾഡേഴ്സ്’ എന്ന സിനിമയുടെ പ്രമേയമായ നാദിയ, സമാധാനത്തിനുള്ള നോബൽ പുരസ്കാര ജേതാവും ഐക്യരാഷ്ട്രസഭയുടെ ഡിഗ്നിറ്റി ഓഫ് സർവൈവേഴ്സ് ഓഫ് ഹ്യൂമൻ ട്രാഫിക്കിങ്ങിന്റെ ആദ്യ ഗുഡ് വിൽ അംബാസഡറുമാണ്.

“തങ്ങളുടെ ക്രൂരത കൊണ്ട് അവളെ നിശ്ശബ്ദയാക്കാമെന്ന് കരുതിയവർക്ക് തെറ്റി. നാദിയ മുറാദിന്റെ ആത്മാവ് തകർക്കപ്പെട്ടില്ല, അവളുടെ ശബ്ദം മൂകമാക്കപ്പെട്ടില്ല.”
– അമൽ ക്ലൂണി

“യസീദികൾ അനുഭവിച്ച മൃഗീയതകളിലേക്ക് ശക്തമായ ഉൾക്കാഴ്ച നൽകുന്ന പുസ്തകമാണ് അവസാനത്തെ പെൺകുട്ടി. അതോടൊപ്പംതന്നെ അവരുടെ ആത്മീയമായ നിഗൂഢത കലർന്ന സംസ്കാരത്തിലേക്കും പുസ്തകം വെളിച്ചം വീശുന്നു. ഒരു ധീരവനിതയുടെ സുപ്രധാനമായ പുസ്തകമാണിത്.”
– ഇയാൻ ബിറെൽ, ദ ടൈംസ്

“സുധീരം… ഇസ്ലാമിക സ്റ്റേറ്റ് എന്നു പറയപ്പെടുന്നതിനെക്കുറിച്ച് മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന ആരും ഈ പുസ്തകം വായിച്ചിരിക്കണം.”
– ദ എക്കണോമിസ്റ്റ്

Reviews

There are no reviews yet.

Be the first to review “Avasanathe Penkutty”

Your email address will not be published. Required fields are marked *

Book information

ISBN 13
9789389647693
Language
Malayalam
Number of pages
306
Size
14 x 21 cm
Format
Paperback
Edition
2020 March
    0
    Your Cart
    Your cart is emptyReturn to Shop
    ×