Add to Wishlist
-10%
Cheruvayalum Nooru Meniyum: Cheruvayal Ramante Athmakatha
Publisher: Manorama Books
₹290.00 Original price was: ₹290.00.₹261.00Current price is: ₹261.00.
The autobiography of Padma Shri Cheruvayal Raman, who has been collecting and preserving rare varieties of rice seeds for nearly a quarter of a century.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
കാൽ നൂറ്റാണ്ടോളമായി അപൂർവ നെൽവിത്തിനങ്ങൾ ശേഖരിച്ച് സംരക്ഷിച്ചുവരുന്ന പത്മശ്രീ ചെറുവയൽ രാമൻ സ്വന്തം ജീവിതത്തെയും അനുഭവങ്ങളെയും കുറിച്ചു പറയുന്നു. കൃഷിയുടെ നാട്ടറിവുകളെക്കുറിച്ചും വയനാടൻ ആദിവാസി ഗോത്രജീവിതത്തെക്കുറിച്ചും ഒട്ടേറെ അറിവുകൾ പങ്കുവയ്ക്കുന്നതിനൊപ്പം ആദിവാസികളുടെ തനത് സംസ്കാരവും ജീവിതവും തിരിച്ചറിയാതെ ആസൂത്രണം ചെയ്യുന്ന സർക്കാർ പദ്ധതികൾ ആദിവാസി ജനതയുടെ സ്വത്വം ഇല്ലാതാക്കുന്നത് എങ്ങനെയെന്ന് തുറന്നെഴുതുന്നു. താൻ സംരക്ഷിക്കുന്ന 50 നെൽവിത്തിനങ്ങളെക്കുറിച്ചുള്ള അപൂർവ വിവരങ്ങളും.
Be the first to review “Cheruvayalum Nooru Meniyum: Cheruvayal Ramante Athmakatha” Cancel reply
Book information
ISBN 13
9788119282005
Language
Malayalam
Number of pages
192
Size
14 x 21 cm
Format
Paperback
Edition
2023 May
Related products
Anne Frank: Oru Penkidavinte Diarykkurippukal
By Anne Frank
അസാധാരണമാംവിധം ഹൃദയഹാരിയായ ഒരു കൃതി. നാസി ഭീകരതയുടെ കെടുതികൾ ഏറ്റുവാങ്ങേണ്ടി വന്ന ആൻഫ്രാങ്ക് എന്ന പെൺകിടാവിന്റെ ഡയറിക്കുറിപ്പുകൾ. യുദ്ധഭീകരതകളെയും അവ മനുഷ്യമനസിലേല്പിക്കുന്ന ആഘാതങ്ങളെയും അനാവരണം ചെയ്യുന്ന പുസ്തകം. ഒരു പെൺകുട്ടിയുടെ ആത്മതേജസിന്റെ ചൈതന്യപൂർണമായ സ്മാരകം.

-11%
Edatata Narayanan: Pathrapravarthanavum Kaalavum
By P Ramkumar
"ഇന്ത്യൻ മാധ്യമലോകത്ത് ഒരു അവധൂതനെപ്പോലെ കടന്നുപോയ എടത്തട്ട നാരായണൻ എന്ന തലശേരിക്കാരനേക്കുറിച്ച് നമ്മൾ അറിയാത്ത, നമ്മൾ അറിയേണ്ടുന്ന ഒരുപാടൊരുപാട് കാര്യങ്ങളുണ്ട്. അതെല്ലാം ലോകമറിയാതെ പോയതിന് നാരായണൻ മാത്രമല്ല കുറ്റക്കാരൻ; അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളും നാരായണനു ശേഷം വന്ന തലമുറയിലെ മാധ്യമ പ്രവർത്തകരും ഒരുപോലെ ഉത്തരവാദികളാണ്. ആ തെറ്റ് ഇപ്പോൾ രാംകുമാർ എന്ന ഇളംമുറക്കാരൻ തിരുത്തിയിരിക്കുന്നു, എടത്തട്ട നാരായണന്റെ ജീവിതവും കാലവും അടയാളപ്പെടുത്തുന്ന ഉത്കൃഷ്ടമായ ഈ ഗ്രന്ഥത്തിലൂടെ."
-പി. പി. ബാലചന്ദ്രൻ

Enikkellam Sangeethamanu
"ഞാനെങ്ങനെ സംഗീതസംവിധായകനായി? പലപ്പോഴും ആലോചിച്ചിട്ടുണ്ട്. ചെറുപ്പത്തിലേ പാട്ട് ഇഷ്ടമായിരുന്നു. നാലു വയസ്സു മുതൽ സെഹ്ഗലിനോടും പങ്കജ് മല്ലിക്കിനോടും ഖാൻ മസ്താനായോടും നൂർജഹാനോടും ലതാ മങ്കേഷ്കറോടും മുകേഷിനോടും സീ.എച്ച്. ആത്മായോടും മുഹമ്മദ് രഫീസാബിനോടും വലിയ കമ്പമായിരുന്നു. അവരുടെ പാട്ടുകൾ അനായാസം പാടുകയും ചെയ്യുമായിരുന്നു. എന്നാൽ എന്നെ വിസ്മയിപ്പിച്ചത് ഗായകരായിരുന്നില്ല, ആ പാട്ടുകളൊരുക്കിയ ഗാനരചയിതാക്കളും സംഗീതസംവിധായകരും ഓർക്കെസ്ട്രെയ്റ്റെഴ്സുമായിരുന്നു. മറ്റുള്ളവരുടെ പാട്ടുകൾ പാടിക്കൊടുക്കുന്നതിനേക്കാൾ പുതിയ പാട്ടുകളുടെ സ്രഷ്ടാവാകുന്നതിലാണ് കൂടുതൽ കഴമ്പുള്ളതെന്ന് ഞാൻ കണ്ടെത്തി. എന്റെ ജീവിതം പറയുക മാത്രമല്ല ഈ പുസ്തകത്തിലൂടെ ഉദ്ദേശിക്കുന്നത്. ഇന്ത്യൻ ചലച്ചിത്രസംഗീതത്തിൽ ലയിച്ചുചേർന്നിട്ടുള്ള തദ്ദേശീയവും വൈദേശികവുമായ ധാരകളെ വിശകലനം ചെയ്യാനും സംഗീതസംവിധാനത്തിന്റെ രസതന്ത്രം അനാവരണം ചെയ്യാനും സർവോപരി, നിങ്ങൾ ഇന്നും ഓർത്തുവെച്ചാസ്വദിക്കുന്ന എന്റെ ഒരുപിടി ഗാനങ്ങളുടെ ഉള്ളറകളിലേക്ക് കടന്നുചെല്ലാനും കൂടിയുള്ള ശ്രമമാണ് ഈ പുസ്തകം."
നൗഷാദ് മുതൽ മുഹമ്മദ് രഫീയും ലതാ മങ്കേഷ്കറും വരെയുള്ള പ്രതിഭകൾക്കൊപ്പം ഹിന്ദീസിനിമാസംഗീതത്തിന്റെ ഭാഗമായ, അമേരിക്കയിലെ അതിപ്രശസ്തമായ കോർണെൽ യൂണിവേഴ്സിറ്റിയിൽ സംഗീതം അഭ്യസിച്ച, ഒടുവിൽ മലയാളസിനിമാസംഗീതത്തിലെ മഞ്ഞിൽ വിരിഞ്ഞ വസന്തമായി മാറിയ ജെറി അമൽദേവ് ആദ്യമായി സ്വന്തം ജീവിതമെഴുതുന്നു.

Vechur Pasu Punarjanmam
By Sosamma Iype
വംശനാശമടഞ്ഞുവെന്ന് കരുതപ്പെട്ടിരുന്ന വെച്ചൂർപ്പശുവിനെ വീണ്ടെടുത്തത് പ്രൊഫ. ശോശാമ്മ ഐപ്പും ശിഷ്യരുമാണു്. ഒരു ജനുസ്സിന്റെ മാത്രമല്ല, വംശനാശത്തിലേയ്ക്ക് കൂപ്പു കുത്തിക്കൊണ്ടിരുന്ന, ഭാരതത്തിലെ എല്ലാ ഗോജനുസ്സുകളുടെയും സംരക്ഷണത്തിന്റെ തുടക്കമായി അതു്. ജൈവവൈവിധ്യസംരക്ഷണത്തിനുമപ്പുറം, കൃഷിയും പശുവളർത്തലുമെല്ലാം വ്യവസായവത്ക്കരിക്കുക എന്ന വികസന പരിപാടിക്കെതിരായ ഒരു കർമ പദ്ധതിയും കൂടിയായിരുന്നു വെച്ചൂർപ്പശു സംരക്ഷണം. വെച്ചൂർപ്പശുവിന്റെ പുനർജ്ജന്മത്തിന്റെ മനസ്സു നീറ്റുന്ന കഥ പറയുന്നു വെച്ചൂരിന്റെ അമ്മ 'വെച്ചൂർ പശു പുനർജന്മം' എന്ന പുസ്തകത്തിൽ.

Arajakavadiyude Athmabhashanangal
സർഗ്ഗപരമായ അരാജകത്വം ഏറ്റവും തീവ്രമായുണ്ട് പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ജീവിതത്തിലും എഴുത്തിലും. മുഴുവൻ മുൻവിധികളെയും ഒറ്റ നിമിഷം കൊണ്ട് ഈ മനുഷ്യൻ അട്ടിമറിച്ചുകളയും. പ്രവചനങ്ങൾക്ക് വഴങ്ങാത്ത സർവ്വ മാമൂലുകളോടും കലഹിക്കുന്ന ഒരെഴുത്തുകാരൻ. പുനത്തിൽ സംസാരിക്കുമ്പോഴും. പ്രവഹിക്കുന്നത് സർഗ്ഗപരമായ കലഹത്തിന്റെ ഊർജ്ജമാണ്. എഴുത്തും എഴുത്തുകാരും രതിയും ലഹരിയും വ്യക്തിജീവിതവും രാഷ്ട്രീയവും കടന്നു വരുന്ന ദീർഘസംഭാഷണം.

Anand: Jeevitham Sambhashanam Padanam
പ്രമേയത്തിലും ആഖ്യാനത്തിലും എന്നും സവിശേഷത പുലർത്തുകയും രാഷ്ട്രീയ നിലപാടുകളിൽ ഉറച്ചു നിൽക്കുകയും എഴുത്തിന്റെ ഏറ്റവും ശക്തമായ കാതൽ രാഷ്ട്രീയം തന്നെയാണെന്ന് വിശ്വസിക്കുകയും ചെയ്യുന്ന എഴുത്തുകാരന്റെ ജീവിതവും സംഭാഷണവും പഠനവും. ചരിത്രമന്വേഷിക്കുന്നവർക്ക് ആനന്ദിന്റെ കൃതികളിലെ നിലപാടുകളും ഇന്ത്യൻ ജീവിതവും ഈ പുസ്തകത്തിൽ നിന്നും വായിച്ചെടുക്കാം.

Adayala Mudrakal
By U A Khader
ഓര്മ്മകളുടെ പുസ്തകം. ചന്ദനഗന്ധംപോലെ ഗൃഹാതുരത, സ്മൃതിചിത്രങ്ങളിലെ മഴവില്ച്ചാരുത, കണ്ണീരും ചിരിയും നിറകുടംപോലെ. ഓരോ വരികള്ക്കും നേരേ വരകള്ക്കും ശബളിമ. ഖാദര്മാഷ് വായനക്കാരന് ഒരു മുദ്ര കൊടുക്കുന്നു. അടയാളമുദ്ര, അത് ഒരു ദ്വീപ് കടക്കാനുള്ള പാലംകൂടിയാണ്.

Anubhavam Orma Yathra Chithra
By K S Chithra
ഒരു താരാട്ടുപാട്ടുപോലെയുള്ള ചിത്രയുടെ ജീവിതത്തിന്റെ വളർച്ചയും ആഹ്ലാദവും നൊമ്പരനുഭവങ്ങളുടെ തുറന്നുപറച്ചിലുകളും. സംഗീതസാഗരത്തിലേക്ക് നയിച്ച ഗുരുക്കന്മാരെയും സംഗീതസംവിധായകരെയും കുറിച്ചുള്ള ഓർമകളുടെ പ്രണാമങ്ങളും ഒപ്പം യാത്രയും. ഗാനലോകത്തെ നിത്യസുഗന്ധിയായ അനുഗ്രഹീത ഗായികയുടെ ഉള്ളുതുറക്കുന്ന സംഗീത – ജീവിത പുസ്തകം.

Reviews
There are no reviews yet.