Add to Wishlist
-16%
Ente Arumayaya Pakshikku
By Jisma Faiz
Publisher: DC Books
₹199.00 Original price was: ₹199.00.₹169.00Current price is: ₹169.00.
Novel by Jisma Faiz
Free shipping above ₹599
Safe dispatch in 1 to 2 days
Category:
Popular Fiction
Tag:
novel
കാതോർത്താൽ ഹൃദയമിടിപ്പ് കേൾക്കാവുന്ന ചില ജീവിതങ്ങൾ ഇവിടെയുണ്ട്; നിശ്ശബ്ദമായ പ്രണയത്താൽ ആത്മാവ് ബന്ധിക്കപ്പെട്ട ജീവിതങ്ങൾ. വായനയുടെ ഏതെങ്കിലുമൊരു ഘട്ടത്തിൽ, ഏതെങ്കിലുമൊരു താളിൽ, ഏതെങ്കിലുമൊരു വരിയിൽ, ഒരു വാക്കിൽ ഒരുപക്ഷേ, നിങ്ങൾക്ക് നിങ്ങളെ മുഖാമുഖം കാണാം. ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങളെ നേരിടേണ്ടി വന്നേക്കാം. ഒടുവിൽ മരണമില്ലാത്ത പ്രണയത്തിനും നീതി നൽകേണ്ട ജീവിതബന്ധങ്ങൾക്കും മുന്നിൽ ആ ചോദ്യങ്ങൾ മൂകമാകും. കാരണം, പച്ചയായ ജീവിതസത്യങ്ങൾക്കു മുന്നിൽ പരുവപ്പെടുന്ന സാധാരണ മനുഷ്യജന്മങ്ങളാണ് നാം..!
Be the first to review “Ente Arumayaya Pakshikku” Cancel reply
Book information
ISBN 13
9789362542731
Language
Malayalam
Number of pages
144
Size
14 x 21 cm
Format
Paperback
Edition
2025
Related products
-10%
Adi Ennadi Kaamaachi
By Thomas Pala
തോമസ് പാലായുടെ പ്രശസ്തമായ നോവൽ വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം വീണ്ടും വരുന്നു.
പാലാക്കാരന് എന്ത് സാഹിത്യം? അതും ഒരു നസ്രാണി! ഇത് പണ്ടേ സവർണ സാഹിത്യ തമ്പുരാക്കന്മാർ നാവിൽ ചുമ്മിക്കൊണ്ട് നടന്ന പരിഹാസമാണ്. തോമസ് പാലായെപ്പോലുള്ള എഴുത്തുകാർ അങ്ങനെയാണ് സാഹിത്യത്തിൻ്റെ കൊടികെട്ടിയ മാളികകൾക്ക് പുറത്തായത്. അടി എന്നടി കാമാച്ചീ എന്ന തലക്കെട്ടിന് ഗൗരവം തോന്നിക്കില്ല. മൂന്നാം കിട പുസ്തകമെന്ന് തലക്കെട്ട് വായിക്കുന്നതോടെ വിലയിടുവാൻ ശീലിച്ചതുകൊണ്ട് ഈ പുസ്തകത്തിനെ നമ്മൾ പുറം കാലിന് തട്ടിയകറ്റും. മുൻവിധികളില്ലാതെ ഈ പുസ്തകമൊന്ന് വായിക്കൂ.ലളിതമായ ഭാഷ.വ്യത്യസ്തരായ മനുഷ്യർ. ചിരിക്കുന്ന വാക്കുകൾ. പാലായുടെ മണം ആറാതെ നിൽക്കുന്ന അദ്ധ്യായങ്ങൾ. മറവിയിൽ നിന്ന് വീണ്ടെടുക്കപ്പെടേണ്ട പുസ്തകങ്ങളിലൊന്നു മാത്രമല്ല ഇത്. മറവിയിലേക്ക് കൊല ചെയ്യപ്പെടാൻ ഇവിടുത്തെ ആസ്ഥാന വരേണ്യ നിരൂപകർ തിരഞ്ഞെടുത്ത എഴുത്തുകാരിലൊരാൾ കൂടിയാണ് തോമസ് പാലാ. – ഉണ്ണി ആർ.
Rated 5.00 out of 5

Kalivattam
By S R Lal
കൊല്ലാനായി ഇറങ്ങിത്തിരിച്ചവനു മുന്നിൽ ഒരാൾക്ക് കീഴടങ്ങാതിരിക്കാനാവുമോ? കരിമ്പുമണ്ണിൽ ഫിലിപ്പോസ് വേട്ടക്കാരനും, സണ്ണിയെന്ന സാധാരണക്കാരൻ ഇരയുമായിത്തീരുകയാണ് ഈ നോവലിൽ. പഴയ പാരമ്പര്യവും പ്രതാപവും പുനഃസ്ഥാപിക്കാൻ വ്യഗ്രതപ്പെടുന്ന കരിമ്പുമണ്ണിൽ കുടുംബക്കാരുടെയും അതിന്റെ പ്രതാപശാലിയായ കാരണവർ ഫിലിപ്പോസിന്റെയും കഥയാണ് കളിവട്ടം.

-20%
Bhiksha
ബ്രാഹ്മണന് ദാനം നൽകാനും വാങ്ങാനുമുള്ള ദ്രവ്യമാണ് കന്യക. വിവാഹമണ്ഡപത്തിൽ വധുവിന്റെ വേഷത്തിലിരിക്കുന്ന സ്ത്രീ ദാനദ്രവ്യം. ഭർത്താവ് ദാനം വാങ്ങുന്നു. പിതാവ് ദാനം നൽകി സുകൃതം നേടുന്നു. ഹോമകുണ്ഡത്തിലെ ജ്വലിക്കുന്ന അഗ്നിയെ സാക്ഷിയാക്കി കന്യകയുടെ കഴുത്തിൽ മംഗല്യസൂത്രം അണിയിക്കുന്നതോടെ ഭർതൃവീടിന്റെ അവകാശിയാകുന്നതോടൊപ്പം ജന്മഗൃഹവുമായുള്ള സകല ബന്ധവും അറുത്തു മാറ്റപ്പെടുകയും ചെയ്യുന്നു. തേക്കുംകാട് എന്ന ബ്രാഹ്മണഗൃഹത്തിലേക്ക് വധുവായി വലതുകാൽ വച്ചു കയറിയ കമലയുടെ ജീവിതത്തിലൂടെ ഇതൾ വിരിയുന്ന കണ്ണീരിന്റെയും പുഞ്ചിരിയുടെയും കഥയാണിത്. കൗമാരപ്രായത്തിൽത്തന്നെ വൈധവ്യം സംഭവിച്ചവരുടെയും കുടുംബത്തിൽ പാർശ്വവൽക്കരിക്കപ്പെടവരുടെയും ആലംബഹീനരായ അബലകളുടെയും ആത്മനൊമ്പരങ്ങളുടെ, അസ്വാതന്ത്ര്യങ്ങളുടെ കഥ ഹൃദയാവർജകമായി രചിക്കപ്പെട്ടിരിക്കുന്നു. ബ്രാഹ്മണ സമുദായത്തിലെ ആചാരങ്ങളുടെയും കൂട്ടുകുടുംബ വ്യവസ്ഥകളുടെയും ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന, സുഖദമായ വായനാനുഭവം നൽകുന്ന ശ്രദ്ധേയമായ കൃതിയാണിത്.

Veli
രണ്ടു പുരയിടങ്ങൾക്കിടയിൽ ഉയർന്ന ഒരു വേലിയുടെ, അതു സൃഷ്ടിച്ച വയ്യാവേലികളുടെ കഥയാണിത്. കാഞ്ഞിരപ്പള്ളി പാപ്പന് ചേട്ടനോടുള്ള വൈരാഗ്യം തീർത്ത ആ വേലി -വഴക്കും വക്കാണവും പത്തലുകളായ വേലി – ഏലിയാമ്മയെ സംബന്ധിച്ച് ‘അഭിമാനത്തിന്റെ പ്രതീക’വും ‘ഒരു ജീവിതസമരത്തിന്റെ പ്രൗഢമായ സ്മാരക’വും ആകുന്നു. എന്നാൽ, മാതൃകാകുടുംബമായ കൂനംമൂച്ചി വീട്ടിലേക്ക് അശാന്തിയുടെ ദിനങ്ങളാണ് അത് ക്ഷണിച്ചുവരുത്തിയത്. ജയിലും കോടതിയുമല്ല, അതിലും വലിയ മാനക്കേടുകളാണ് ആ വീടിനെ ഗ്രസിച്ചത്. പാറേൽപ്പള്ളി പെരുന്നാളുദിവസം മോളിക്കുട്ടിക്കു നേരിടേണ്ടിവന്നതും ‘കുപ്രസിദ്ധ കേഡി’ കോട്ടയം കുഞ്ഞച്ചന് അതിൽ ഇടപെടേണ്ടിവതും ഒക്കെ വെറും ഒരു വേലിക്കേസിനെ, അഴിക്കുവാനാകാത്ത ഒരു കടുംകെട്ടായി മുറുക്കി.

-50%
Kaalathil Ozhukiyethunnathu – Old Edition
By Bhoomika
ഭൂമി മുഴുവൻ നദികളായൊഴുകുന്ന പെൺജന്മപരമ്പരകളുടെ സ്വപ്നാഖ്യാനമാണ് 'കാലത്തിൽ ഒഴുകിയെത്തുന്നത് '. ഉള്ളിലൊരു സമുദ്രം പേറുമ്പോഴും ഓളമടങ്ങിയ കാവേരി പോലെ നിലകൊള്ളാൻ വിധിക്കപ്പെട്ട വിശാലവും, നിലം പറ്റിയൊഴുകുന്ന സഹനപർവങ്ങളാകുന്ന മാലിനിയും ദേവമ്മയും. ജലരേഖയാകുന്ന അനുരാഗവും ജീവിതയാഥാർഥ്യങ്ങളും വെള്ളിത്തിരയുടെ സ്വപ്നലോകങ്ങളും ഇവിടെ അനാവൃതമാകുന്നു.

Bhavanippuzha Sakshi
₹50.00
ഭവാനിപ്പുഴയുടെ തീരങ്ങളിലെ ജീവിതങ്ങൾ അനാവരണം ചെയ്യുന്ന നോവലാണ് ഭവാനിപ്പുഴ സാക്ഷി.

Duniya Beevees
കാൽപ്പന്തുകളിയെ ആവേശമാക്കിയ മൂന്ന് പെൺകുട്ടികൾ കോഴിക്കോടു നിന്ന്, ഖത്തറിലൊരുങ്ങിയ ലോകകപ്പിന്റെ ആഘോഷങ്ങളിലേക്കും ആരവങ്ങളിലേക്കും പറന്നിറങ്ങുന്നു. സൗമ്യമായ കാലടികൾ കൊണ്ട് ലോകഭൂപടത്തിൽ കവിതയെഴുതുന്ന, നീലയും വെള്ളയും വരകളുള്ള പത്താം നമ്പർ കുപ്പായക്കാരനെ കാണാൻ റിമയും ഫിദയും ബ്രസീലിയയും പ്രതിസന്ധികളെ ഏറെ തരണം ചെയ്യുന്നു. തന്റേടികളായ പെൺകുട്ടികൾ കുടുംബത്തിനകത്തും പുറത്തും വിമർശിക്കപ്പെടുന്നു. മനസ്സിൽ നിറഞ്ഞുനിന്ന സ്വപ്നം സാക്ഷാത്കരിച്ച് തിരിച്ചെത്തുമ്പോൾ സോഷ്യൽ മീഡിയയടക്കം ആ പെൺകുട്ടികളെ ഏറ്റെടുക്കുകയാണ്. മലയാളികളായ ഫുട്ബോൾ ആരാധകർ ഒന്നിനുപിറകെ ഒന്നായി കമന്റ് ചെയ്യുന്നു, ‘വാമോസ് മലയാളി!'

Mannile Sabdangal
By Shiju Elias
കാരിരിമ്പുപോലെ കാര്‍ക്കശ്യം നിറഞ്ഞ കരിമ്പുദേശത്തെ പല തരം വിളകളുടെ ഭൂമികയാക്കിയ മനുഷ്യരുടെ കഥയാണ് മണ്ണിലെ ശബ്ദങ്ങൾ. മലയോരദേശത്തേക്കു വെട്ടപ്പെട്ട ആദ്യ റോഡും കനാലും തുറന്നുകൊടുത്തത് പുതുലോകത്തേക്കുള്ള വഴികളാണ്. വഴികള്‍ വരുമ്പോള്‍ മനുഷ്യര്‍ അതുവഴി നടന്നുപോകുന്നതുപോലെ ചിലര്‍ കടന്നുവരികയും ചെയ്യും. രാമന് കടന്നുവരുന്നത് കൃഷിയിറക്കാന്‍ മാത്രമല്ല, ചില ദൗത്യങ്ങള്‍ വഹിക്കാനുമാണ്. കത്രീനയും രാമനും രാജുവുമെല്ലാം പച്ചമനുഷ്യരാണ്. രതിയും പ്രണയവും വേര്‍തിരിച്ചെടുക്കാനാവാത്തവർ. ഒരു സമൂഹം ഒളിച്ചുവയ്ക്കുന്നതാകെ വാരിവലിച്ച് പുറത്തിടുമ്പോഴാണ് ഒരെഴുത്തുകാരന് പ്രസക്തനാകുന്നത്. തുറന്നെഴുത്തിന്റെ കൈത്തഴക്കം മണ്ണിലെ ശബ്ദങ്ങളില്‍ പ്രകടമാണ്.

Reviews
There are no reviews yet.