Hrudayam Thottathu
₹600.00 Original price was: ₹600.00.₹539.00Current price is: ₹539.00.
A fine collection of essay and social comments by Shoukath.
In stock
‘ഹൃദയം തൊട്ടത്’ എന്ന പുസ്തകം കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷത്തെ എഴുത്തു ജീവിതത്തിന്റെ സംക്ഷിപ്തമാണ്. പല സമയത്തായെഴുതിയ ലേഖനങ്ങളുടെയും കുറിപ്പുകളുടെയും സമാഹാരം. ദർശനം, അനുഭവം, ബാല്യകാലസ്മരണ, വ്യക്തികൾ, പ്രതികരണങ്ങൾ, യാത്ര, ഗുരുക്കന്മാർ, പ്രകൃതി തുടങ്ങി വ്യത്യസ്ത വിഷയങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ പുസ്തകം പറയാൻ ശ്രമിക്കുന്നത് ഒന്നു മാത്രം. കുറച്ചുകൂടി മെച്ചപ്പെട്ട മനുഷ്യരാകാൻ നമ്മിൽ വന്നു നിറയേണ്ട സൗന്ദര്യബോധത്തേയും സ്നേഹത്തേയും സൗഹൃദത്തേയും കരുണയേയും കരുതലിനേയും കുറിച്ചു മാത്രം.
മനുഷ്യൻ എന്ന ജീവിയിൽ മനുഷ്യത്വം വന്നു നിറയുമ്പോഴാണ് ജീവിതം ജീവത്തായി മാറുകയെന്ന യാഥാർത്ഥ്യത്തിലേക്ക് വെളിച്ചം വീശുന്ന ലളിതമായ കാര്യങ്ങളിലൂടെയാണ് ഈ പുസ്തകം കടന്നു പോകുന്നത്. വലുതിലല്ല, ചെറുതിലാണ് ധന്യത നിറവാർന്നിരിക്കുന്നതെന്ന് ഹൃദയം തൊട്ട് പറയുന്ന പുസ്തകം.

Reviews
There are no reviews yet.