Add to Wishlist
-17%
Ini Eluppathil Tarot Padikkam
Publisher: Book Studio
₹300.00 Original price was: ₹300.00.₹250.00Current price is: ₹250.00.
A complete Tarot guide (Rider and Waite) for beginners in Malayalam by Pradeep Hariharan.
In stock
Free shipping above ₹799
Safe dispatch in 2 to 3 days
SKU:
9789348705938
Categories:
#trending, Ancient Knowledge
ടാരോ വായന പഠിക്കാൻ തുടങ്ങുന്നവർക്കുള്ള ഒരു സമ്പൂർണ വഴികാട്ടിയാണ് പ്രദീപ് ഹരിഹരൻ എഴുതിയ ‘ഇനി എളുപ്പത്തിൽ ടാരോ പഠിക്കാം’.
ടാരോ പഠിക്കുക എന്നാൽ നമ്മെ ആഴത്തിൽ മനസ്സിലാക്കുക എന്നു തന്നെയാണ് അർത്ഥം. ജീവിതത്തിൽ വഴിമുട്ടി പോകുമ്പോൾ പകച്ചുനിൽക്കുന്നവരുടെ ചോദ്യങ്ങൾക്ക് മനഃശാസ്ത്രപരമായും ആത്മീയമായുമുള്ള ഉത്തരം നൽകുവാൻ ടാരോ കാർഡുകൾക്ക് കഴിയും.
ടാരോയ്ക്കൊപ്പമുള്ള ഈ യാത്ര ആരംഭിക്കാൻ താങ്കൾ തീരുമാനിച്ചെങ്കിൽ അതു യാദൃച്ഛികമല്ല. താങ്കളുടെ ജീവിതത്തിന്റെ പുതിയൊരധ്യായം തുറക്കുകയാണിവിടെ.
Be the first to review “Ini Eluppathil Tarot Padikkam” Cancel reply
Book information
ISBN 13
9789348705938
Language
Malayalam
Number of pages
150
Size
14 x 21 cm
Format
Paperback
Edition
2025 June
Related products
-12%
Sarada (Sampoornam)
ഇന്ദുലേഖയെക്കാൾ വിശിഷ്ടമായ ഒരു നോവലാണു ശാരദ. ശാരദയിലെ ചില കഥാപാത്രങ്ങളെ ചന്തുമേനോൻ അത്യന്തം സജീവങ്ങളാക്കീട്ടുണ്ട്. ശാരദ തന്നെയാണു നായിക. വൈത്തിപ്പട്ടർ, കുണ്ടൻമേനോൻ, പുഞ്ചോലക്കര എടത്തിൽ അച്ചൻ മുതലായവർ അനുവാചകന്മാരുടെ ഹൃദയഭിത്തികളിൽ നിന്ന് ഒരിക്കലും മാഞ്ഞുപോകുന്നതല്ല. ശാരദയിലെ ഭാഷയും ഇന്ദുലേഖയിലേതിനെക്കാൾ ഒന്നുകൂടി മിനുസപ്പെട്ടിട്ടുണ്ട്.
- ഉള്ളൂർ എസ് പരമേശ്വര അയ്യർ
ചന്തുമേനവന്റെ കല്പനാസന്താനങ്ങൾക്ക് അനന്യദൃശ്യമായ പ്രത്യേകതയുണ്ട്. അവ നമ്മുടെ പൂർവസ്മരണകളെ കൂടെക്കൂടെ ഉണർത്തുന്നു. ഗ്രന്ഥത്തിൽ നിന്നു പ്രശംസാർത്ഥം വേർപെടുത്തുവാൻ പാടില്ലാത്തതായി, ചന്ദ്രികാപ്രവാഹം പോലെ അപരിമേയമായി, കഥയിൽ ആദ്യന്തം, എള്ളിൽ എണ്ണയെന്നപോലെ, ലീനമായിരിക്കുന്ന മറ്റൊരു ഗുണം ചന്തുമേനവന്റെ ഹാസ്യപ്രയോഗമാകുന്നു. ഉദ്യാനവാതത്തിന്റെ സൗരഭ്യം പോലെ അതു നമ്മുടെ മാനസേന്ദ്രിയങ്ങളെ ആനന്ദപരവശങ്ങളാക്കുന്നു.
- എം പി പോൾ
ഒ ചന്തുമേനോന്റെ അപൂർണ നോവലിനൊപ്പം സി അന്തപ്പായിയുടെ പൂരണവും ചേർന്ന സമ്പൂർണ പതിപ്പ്. പഠനം: എം പി പോൾ.

-20%
Manushyaputhranaya Yesu
എനിക്ക് ഏറെ ഇഷ്ടപ്പെട്ട പുസ്തകമാണ് 'ജീസസ്, ദ് സൺ ഓഫ് മാൻ'. യഥാർത്ഥ മനുഷ്യനായ യേശുവിനെ അവതരിപ്പിക്കുന്നതിൽ ഖലീൽ ജിബ്രാൻ വളരെ അടുത്ത് എത്തുന്നുണ്ട് — സുവിശേഷങ്ങൾ എഴുതിയതായി പറയപ്പെടുന്ന നാലു ശിഷ്യന്മാരെക്കാൾ അടുത്ത്. ഈ പുസ്തകം യേശുവിനെക്കുറിച്ചുള്ള പലരുടെയും കഥകളെ അവതരിപ്പിക്കുന്നു: കൂലിപ്പണിക്കാരൻ, കർഷകൻ, മീൻപിടിത്തക്കാരൻ, ചുങ്കക്കാരൻ — അതെ, ചുങ്കക്കാരനും — പുരുഷൻ, സ്ത്രീ, സകല സാധ്യതകളും. ഖലീൽ ജിബ്രാൻ പലരോടും യേശുവിനെക്കുറിച്ച് ചോദിക്കുന്നതുപോലെയാണ്; ക്രിസ്ത്യാനികളുടെ യേശുവല്ല, യഥാർത്ഥ യേശു, മാംസരക്തങ്ങളുള്ള യേശു. ആ കഥകൾ വളരെ മനോഹരങ്ങളാണ്. ഓരോ കഥയും ധ്യാനിക്കേണ്ടതാണ്.
- ഓഷോ
ഖലീൽ ജിബ്രാൻ ഇംഗ്ലിഷിൽ രചിച്ച Jesus the Son of Man: His Words and His Deeds As Told and Recorded by Those Who Knew Him എന്ന പുസ്തകത്തിന്റെ മലയാളപരിഭാഷ. ഈ പതിപ്പിലെ ചിത്രങ്ങൾ 1928-ലെ ആദ്യപതിപ്പിലുണ്ടായിരുന്ന ജിബ്രാന്റെ തന്നെ പെയിന്റിങ്ങുകളാണ്. മൊഴിമാറ്റം ടോം ജെ മങ്ങാട്ട്.

Otta Vaikkol Viplavam
ജൈവകൃഷിരീതിയിൽ വിപ്ളവം സൃഷ്ടിച്ച ജപ്പാൻ സ്വദേശിയായ മസനോബു ഫുക്കുവോക്ക തൻറെ നിരീക്ഷണങ്ങളെയും കണ്ടെത്തലുകളെയുംപ്പറ്റി എഴുതിയ പുസ്തകം. പ്രകൃതിയുമായി ഇണങ്ങി ചേർന്നുള്ളള ഈ പുത്തൻ കൃഷിരീതി അന്നുവരെയുണ്ടായിരുന്ന പല ധാരണകളെയും മാറ്റിമറിച്ചു. ഭൂമി ഉഴുത് മറിക്കാതെയും നെൽക്കണ്ടങ്ങളിൽ വെളളം കെട്ടി നിർത്താതെയും യന്ത്രങ്ങളും രാസവളങ്ങൾ ഉപയോഗിക്കാതെയും ലാഭകരമായി കൃഷിചെയ്യാമെന്ന് ഫുക്കുവോക്ക പരീക്ഷിച്ചറിഞ്ഞു.

-10%
Bharathalokam
By M Leelavathy
98 കൊല്ലക്കാലത്തെ ജീവിതത്തിൽ നിന്നും നേടിയ അറിവിന്റെയും അനുഭവങ്ങളുടെയും വെളിച്ചത്തിലൂടെ എം. ലീലാവതി മഹാഭാരതത്തിന്റെ ഉള്ളറകളിലൂടെ നടത്തുന്ന സൂക്ഷ്മവും ജ്ഞാനദായകവുമായ സഞ്ചാരമാണ് 'ഭാരതാലോകം'.
മലയാളത്തിൽ പല വ്യാഖ്യാനങ്ങളും പുനരാഖ്യാനങ്ങളും സംഗ്രഹങ്ങളും വിവർത്തനങ്ങളും ഉള്ള ഈ കൃതിയെ സംഭവകഥയായോ സത്യകഥയായോ അല്ല, മിത്ത് അഥവാ മിഥ്യയായാണ് ഈ പുസ്തകം നോക്കിക്കാണുന്നത്. അതുകൊണ്ടുതന്നെ കഥയുടെ കാതലായ അർത്ഥത്തിലേക്കും തത്ത്വത്തിലേക്കും വായനക്കാരെ കൂട്ടിക്കൊണ്ടു പോവുകയും വികാരരഹിതവിചാരപ്രകാരമുള്ള ഒരു പുതുവായനാക്രമം പരിചയപ്പെടുത്തുകയും കഥയെയും കഥാപാത്രങ്ങളെയും യുക്തിഭദ്രമായി സമീപിക്കാനും നിരൂപിക്കാനും പ്രേരിപ്പിക്കുകയും ചെയ്യും ഈ കൃതി.

-11%
E V Krishnapilla Vaka
ചിരിയും ചിന്തയും, എം. എൽ. സി. കഥകൾ, പോലീസ് രാമായണം, വിനോദഭാവനകൾ, കേളീസൗധം തുടങ്ങിയ ഇ. വി. കൃഷ്ണപിള്ളയുടെ പ്രസിദ്ധമായ കൃതികളിൽ നിന്ന് ഏറ്റവും മികച്ച നർമ്മകഥകൾ മാത്രം തിരഞ്ഞെടുത്ത് ചേർത്തുവച്ചതാണ് ഈ പുസ്തകം; കാച്ചിൽ കൃഷ്ണപിള്ള മുതൽ എം. എൽ. സി.യും ലാത്തിയും വരെയുള്ള പ്രസിദ്ധ കഥാപാത്രങ്ങൾ ചിരിയുടെ അമിട്ടു വിരിയിച്ചുകൊണ്ട് ഈ പുസ്തകത്തിന്റെ പുറങ്ങളിൽ നിരന്നുനിൽക്കുന്നു. സഞ്ജയനെപ്പോലെ മലയാള നർമ്മസാഹിത്യത്തിലെ ഒന്നാം നിരക്കാരനായി തിളങ്ങിയ എഴുത്തുകാരന്റെ ഒരു സവിശേഷസമാഹാരം.

-21%
Aval
അവന്റെ അപൂർണതകളുടെ പരിഹാരവും ആശങ്കകളുടെ ഉത്തരവും ആവേഗങ്ങളിൽ ക്ഷമയും അവളാണ്... അവൾ മാത്രം.
ചുരുളന്‍ മുടിയിഴകള്‍ക്കു കീഴിലെ കൊച്ചരിപ്പല്ലു കാട്ടിയ കുസൃതിച്ചിരിയായും, പ്രണയത്തിന്റെ പുല്‍മേടുകളിലേക്ക് കൈ പിടിച്ചുകൊണ്ടോടിപ്പോകുന്ന അനുപമലാവണ്യമായും, കണ്ണീരുപ്പ് ചേര്‍ന്ന കഞ്ഞി വിളമ്പുന്ന കനിവായും അവള് നിങ്ങളെ നിരന്തരം വിസ്മയിപ്പിക്കുന്നു. പ്രകൃതിക്കൊപ്പം പൂക്കാനും തളിര്‍ക്കാനും പാടാനും അനുഗ്രഹം ലഭിച്ചവള്‍. നിറയെ പൂക്കളുതിര്‍ത്ത് നില്ക്കുന്ന പൂമരം പോലൊരു ജന്മം.
ഈ പുസ്തകം അവളേക്കുറിച്ചാണ്. എഴുതിയിരിക്കുന്നത് ഒരു പുരുഷനും. അയാള്‍ക്കെന്താണ് അവളേക്കുറിച്ച് അറിയാവുന്നത് എന്ന് സംശയം തോന്നാം. പക്ഷേ, ഇതിന്റെ ആദ്യത്തെ പുറം വായിക്കുന്നതുവരെയേ അതുണ്ടാവൂ. പിന്നെ ഓരോ വരിയും കടന്നുപോകുമ്പോള്‍ ഒപ്പം നടക്കുന്നത് ഒരു സ്ത്രീയാണെന്നു നമുക്ക് മനസ്സിലാവും. ഒടുവില്‍, അവസാനത്തെ പുറം മറിച്ച്, പുസ്തകമടച്ചു പുറത്തിറങ്ങുന്നത് ഒന്നല്ല, രണ്ടു സ്ത്രീകളായിരിക്കും!

Mazhakkaalam – 7th Edition
മഴ അനുഭവിക്കുന്ന മലയാളിക്ക് മഴയെ വായിക്കാൻ ഒരു പുസ്തകം. മഴയനുഭവങ്ങൾ, ഓർമകൾ, മഴയെക്കുറിച്ചറിയേണ്ടതെല്ലാം ഇതിലുണ്ട്.
- ഇന്ത്യാ ടുഡെ
ഈ പുസ്തകത്തിന്റെ ഓരോ താളിലും മഴയുടെ രാഗം കേൾക്കാം. പല കാലങ്ങളുടെ, ജീവിതങ്ങളുടെ അനുഭവങ്ങളിലൂടെ തുള്ളികളായി പെയ്തിറങ്ങി, പിന്നെയൊരു കൈത്തോടായി, പാഞ്ഞൊഴുകുന്ന പുഴയായി, ആർത്തിരമ്പുന്ന ആഴിയുടെ ആത്മാവു തേടുന്ന മഴ. മഴയെക്കുറിച്ച് ഇത്രമേൽ ഹൃദ്യമായൊരു പുസ്തകം മലയാളത്തിൽ ഇതാദ്യമാണ്.
- കേരള കൗമുദി
ഈ പുസ്തകം അപൂർവമായൊരു വായനാനുഭവം കാഴ്ച വയ്ക്കുന്നു.
- ഭാഷാപോഷിണി
മഴയുടെ രസങ്ങളും രഹസ്യങ്ങളും നിറഞ്ഞ പ്രശസ്ത പുസ്തകത്തിന്റെ ഏഴാം പതിപ്പ്.

Ammayente Rajyamanu
By Bobby Jose Kattikadu, E V Krishna Pillai, Indu Menon, Jerry Amaldev, M Leelavathy, N E Sudheer, Priya A S, Ravi Menon, Rekha K, Sathyan Anthikad, Seena Joseph, Sethu, Sonia Cherian, Suneetha T V, Suresh C Pillai
പത്തൊൻപതാം നൂറ്റാണ്ടിന്റെ ഒടുക്കം മുതൽ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കം വരെയുള്ള ഒരു നൂറ്റാണ്ടിലധികം നീളുന്ന കാലത്തിന്റെ പ്രതിനിധികളായ അമ്മമാരുടെ വിസ്മയിപ്പിക്കുന്ന ജീവിതരേഖകൾ. ഒറ്റ നോട്ടത്തിൽ ഓർമകളുടെ സമാഹാരമാണെന്നു തോന്നുമെങ്കിലും ഭൂപടത്തിൽ ഇല്ലാത്ത കുറേ മഹാരാജ്യങ്ങളുടെ ചരിത്രപുസ്തകമായിട്ടാണ് ഇതിനെ കാണേണ്ടത്. ഇ വി കൃഷ്ണപിള്ള മുതൽ ഇന്ദു മേനോൻ വരെയുള്ള മക്കൾ അവരുടെ അമ്മരാജ്യത്തെ തേടിപ്പോകുന്നു. എം ലീലാവതി, ദേവകി നിലയങ്ങോട്, ജെറി അമൽദേവ്, ശ്രീകുമാരൻ തമ്പി, സേതു, കെ അജിത, സത്യൻ അന്തിക്കാട്, ജോർജ് ജോസഫ് കെ, സുധക്കുട്ടി, എസ് ശാരദക്കുട്ടി, ജോയ് മാത്യു, രവി മേനോൻ, എൻ ഇ സുധീർ, ബോബി ജോസ് കട്ടികാട്, പ്രിയ എ എസ്, എസ് കണ്ണൻ, സജ്ന ഷാജഹാൻ, പ്രിയ ജോസഫ്, സുനീത ടി വി, സീന ജോസഫ്, സോണിയ ചെറിയാൻ, സുരേഷ് സി പിള്ള, കെ രേഖ എന്നിവരാണ് മറ്റ് എഴുത്തുകാർ.
ഇതു മക്കൾക്കുള്ള പുസ്തകമാണ്; ഭൂമിമലയാളത്തിലെ സർവമാന മക്കൾക്കും.

Reviews
There are no reviews yet.