Kaathoram
Original price was: ₹270.00.₹219.00Current price is: ₹219.00.
Kaathoram, written by Ravi Menon, is a nostalgic collection of details, stories, appreciation, and curiosities about film songs.
മഞ്ചാടിമണിപോലുള്ള ശബ്ദമെന്ന് ജി. ദേവരാജന്‍ മാസ്റ്റര്‍ വിശേഷിപ്പിച്ച, തെന്നിന്ത്യന്‍ സിനിമാസംഗീതലോകത്തെ ഭാവപൗർണമിയായ പി. സുശീല, വാസന്തപഞ്ചമിനാളും തളിരിട്ടകിനാക്കളും സൂര്യകാന്തിയുമെല്ലാം നമ്മുടെ എക്കാലത്തെയും സംഗീതസ്വപ്നമാക്കിമാറ്റിയ തെന്നിന്ത്യയുടെ വാനമ്പാടി എസ്. ജാനകി, ആസ്വാദകരുടെ സിരകളില്‍ അഗ്നിയായി കത്തിപ്പടരുന്ന പാട്ടുകളിലൂടെ സംഗീതലോകത്തെ പട്ടത്തുറാണിയായ എല്‍.ആര്. ഈശ്വരി, തേന്‍കണം ഇറ്റുവീഴുന്ന ശബ്ദമെന്ന് സംഗീതസംവിധായകന് വിദ്യാസാഗര്‍ വിശേഷിപ്പിച്ച പി.ബി. ശ്രീനിവാസ്, ദക്ഷിണാമൂര്‍ത്തി, ശ്രീകുമാരന്‍ തമ്പി, വി. മധുസൂദനന് നായര്‍, കൃഷ്ണചന്ദ്രന്, നിലമ്പൂര്‍ കാര്ത്തികേയന്, സി.എസ്. രാധാദേവി, മലേഷ്യ വാസുദേവന്‍, ജനാര്‍ദ്ദന്‍ മിട്ട, പാര്‍ത്ഥസാരഥി, ജോണ്‍ എബ്രഹാം മുതല്‍ യേശുദാസിന്റെ പാട്ടുകള്‍ക്ക് ദൃശ്യമൊരുക്കിയ ബുദ്ധിജീവികള്‍, കെ.എസ്. ചിത്രയ്ക്ക് എന്നും പാട്ടിന്റെ ഊര്‍ജമായിരുന്ന അച്ഛന് കൃഷ്ണന് നായര്‍, മലയാളത്തിന്റെ എക്കാലത്തെയും ഗന്ധർവഗാനമായ ദേവാങ്കണങ്ങള്‍, പാട്ടിന്റെ പടകാളിരൂപം കൊണ്ട് അമ്പരപ്പിക്കുകയും പൊട്ടിച്ചിരിപ്പിക്കുകയും ചെയ്ത യോദ്ധ… പലരും പലതുമായി ചലച്ചിത്രഗാനങ്ങളുടെ വിശേഷങ്ങളും ഉള്‍ക്കഥകളും ആസ്വാദനവും കൗതുകങ്ങളും.
രവി മേനോന്റെ ഏറ്റവും പുതിയ പാട്ടെഴുത്തുപുസ്തകം – കാതോരം.

Reviews
There are no reviews yet.