Kamalhasan Abhinayikkathe Poya Oru Cinema
Original price was: ₹250.00.₹200.00Current price is: ₹200.00.
Collection of short novels by Satheesh Babu Payyanur. ‘Kamalhasan Abhinayikkathe Poya Oru Cinema’ has 10 novellas.
In stock
കോവിഡ് അടച്ചുപൂട്ടലിന്റെ കടുത്തകാലത്ത് ഒറ്റപ്പെട്ടുപോയ മനുഷ്യാവസ്ഥയാണ് ‘കമൽഹാസൻ അഭിനയിക്കാതെ പോയ ഒരു സിനിമ’യുടെ അടിസ്ഥാന പ്രമേയം. കർമ്മോത്സുകതയുടെ ഒരു കാലം പെട്ടെന്ന് നിശ്ചലമാവുമ്പോഴുള്ള നിസ്സഹായത കമൽ എന്ന മഹാനടന്റെ കാഴ്ചപ്പാടിൽ നോക്കി ക്കാണാൻ ശ്രമിക്കുകയാണിവിടെ… ‘ഒരു അസംബന്ധ ഓൺലൈൻ പടം’ എന്ന നോവെല്ലയിലെ ഗോപിക ടീച്ചറും പരിതപിക്കുന്നുണ്ട്. “എനിക്കെന്റെ കുട്ടികളെ കാണണം, അവരോടൊത്ത് ജീവിക്കണം. അതിനെന്നാണിനി സാധിക്കുക. ‘അതു പറയൂ… സന, ‘ഉലഹന്നാനും ഞാനും’, ‘ഏതേതോ പുളിനങ്ങളിൽ’, ‘നാടകം’, ‘ഇടനാഴിയുടെ ഇങ്ങേയറ്റത്ത്’, ‘തനിയേ’, ‘മഴയുടെ നീണ്ട വിരലുകൾ’, ‘കലികാൽ’ തുടങ്ങിയ രചനകളിലും അശാന്തിയുടെ നോവും നൊമ്പരവും പേറുന്ന മനുഷ്യരെ കാണാം. സമകാലിക സമൂഹത്തിന്റെ പരിച്ഛേദമാവുന്ന പത്ത് നോവെല്ലകളുടെ സമാഹാരം.
പരിചിതവഴികളിലൂടെയല്ല സതീഷ് ബാബു പയ്യന്നൂരിന്റെ നോവലുകൾ സഞ്ചരിക്കുന്നത്, ടൈറ്റിലുകളിലെ പുതുമയും വൈവിധ്യവും ഉള്ളടക്കത്തിലും നാം വായിക്കുന്നു. കാല്പനികതയുടെ പാലപ്പൂമണമല്ല നിശയുടെ അന്ത്യത്തിൽ പൊട്ടിവിടരുന്ന കാരപ്പൂക്കളുടെ തീക്ഷണ ഗന്ധമാണ് നോവെല്ലകളിൽ നമുക്ക് അനുഭവവേദ്യമാകുന്നത്. ഫിക്ഷനും യാഥാർത്ഥ്യവും എന്ന കല്പനകളെ നിഷ്കരുണം വലിച്ചെറിഞ്ഞുകൊണ്ടാണ് കഥയുടെ ഊടുംപാവും ഈ കഥാകൃത്ത് നെയ്തെടുക്കുന്നത്.

Reviews
There are no reviews yet.