₹300.00 Original price was: ₹300.00.₹240.00Current price is: ₹240.00.
സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയസമരത്തിലേക്ക് ഒരു ജനത എത്തിപ്പെട്ടതിന്റെ കഥയാണ് വൈക്കം സത്യഗ്രഹം. ആ മഹാപ്രസ്ഥാനം ഇളക്കിവിട്ട അലകൾ രാജ്യമെമ്പാടും പരന്നിരുന്നു. വൈക്കം സത്യഗ്രഹത്തിന്റെ ചരിത്രവും വര്‍ത്തമാനകാല പ്രാധാന്യവും വ്യക്തമാക്കുന്ന ലേഖനങ്ങളും ചരിത്രരേഖകളും ഉൾപ്പെടുത്തിയ സമഗ്രമായ സമാഹാരം. എഡിറ്റര്‍ പ്രൊഫ. വി കാര്ത്തികേയന് നായര്‍.
ഉള്ളടക്കം- വൈക്കം സത്യഗ്രഹത്തിന്റെ സമകാലിക പ്രസക്തി - എം വി ഗോവിന്ദന്, നവോത്ഥാനത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് - പ്രകാശ് കാരാട്ട്, നവോത്ഥാന കാലഘട്ടത്തിലെ സുപ്രധാന വഴിത്തിരിവ് - കാനം രാജേന്ദ്രന്, ജാതിയുടെ വര്‍ഗ്ഗപരമായ അടിത്തറ- രാംദാസ് പി, ശ്രീനാരായണഗുരുവും വൈക്കം സത്യഗ്രഹവും- ഗോപകുമാരന്‍, വൈക്കം സത്യഗ്രഹവും ജനാധിപത്യരാഷ്ട്രീയവും - കെ എന്‍ ഗണേശ്, വൈക്കം സത്യഗ്രഹം സ്മരണയും സമകാലികതയും- സുനില്‍ പി ഇളയിടം, കാലത്തെ അതിവര്ത്തിച്ച സത്യഗ്രഹവും വര്‍ത്തമാനകാല രാഷ്ട്രീയ യാഥാര്‍ത്ഥ്യവും- ജെ പ്രഭാഷ്, അയിത്തവിരുദ്ധ സമരങ്ങളും കമ്യൂണിസ്റ്റുകാരും- ജിനീഷ് പി എസ്, വൈക്കം സത്യഗ്രഹവും ഗാന്ധിജിയും- ഡോ. കെ റോബിന്‍സണ്‍ ജോസ്, വൈക്കം പോരാട്ടത്തില്‍ പെരിയാര്‍ - യു കെ ശിവജ്ഞാനം, തിരുവിതാംകൂര്‍ പൗരസമത്വവാദ പ്രക്ഷോഭവും ക്ഷേത്രപ്രവേശനവും- ഡോ. ശ്രീവിദ്യ വി വൈക്കം
സത്യഗ്രഹ രേഖകള്‍- അയിത്തം: നിയമസഭയില്‍ മഹാകവി കുമാരനാശാന്റെ ചോദ്യവും മറുപടിയും, തീണ്ടല്‍പ്പലകകള്‍, മഹാത്മജി- ടി കെ മാധവന് സംഭാഷണം, മഹാത്മജിയുടെ സത്യഗ്രഹാനുമതി, കോട്ടയം ജില്ലാ മജിസ്ട്രേട്ടിന്റെ ഒന്നാമത്തെ നിരോധന ഉത്തരവ്, സത്യഗ്രഹത്തിന്റെ ആരംഭം, മഹാത്മജിയുടെ ആശംസ, ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫിന്റെ പ്രസംഗം, ഇ വി രാമസ്വാമി നായ്ക്കരുടെ പ്രസംഗം, വൈക്കം സത്യഗ്രഹം, ഹിന്ദുവുമായി മഹാത്മജി നടത്തിയ അഭിമുഖ സംഭാഷണത്തില്‍നിന്ന്, മുസ്ലീം സഹകരണം, മഹാത്മജി അകാലികളുടെ ഭക്ഷണശാലയെപ്പറ്റി, സത്യഗ്രഹം: മഹാത്മജിയുടെ കര്‍ശനനിര്‍ദ്ദേശം, ഹിന്ദുക്കളില്‍ ഒതുക്കിനിര്‍ത്തുക - മഹാത്മജി, മഹാത്മജിയുടെ നിര്‍ദ്ദേശം, ശ്രീനാരായണഗുരുവിന്റെ നിര്‍ദ്ദേശത്തെക്കുറിച്ച് മഹാത്മജി, ശ്രീനാരായണഗുരുവും വൈക്കം സത്യഗ്രഹവും, മഹാത്മജി വരുന്നു, മഹാത്മജി സവര്‍ണ്ണ മേധാവികളുമായി നടത്തിയ സംഭാഷണം, മഹാത്മജി ശ്രീനാരായണഗുരുവിനെ സന്ദര്‍ശിച്ചു, മഹാത്മജിയുടെ കോട്ടയം പ്രസംഗം, സവര്ണ്ണമഹായോഗനിശ്ചയങ്ങള്, കേളപ്പന്റെ അഭ്യര്‍ത്ഥന, സമരത്തിന്റെ പര്യവസാനം, സത്യഗ്രഹം പിന്‍വലിച്ചു.
Reviews
There are no reviews yet.