Manushyakulam
₹599.00 Original price was: ₹599.00.₹509.00Current price is: ₹509.00.
Malayalam version of ‘Humankind: A Hopeful History’ authored by Rutger Bregman. He proves humanity thrives in a crisis and that our innate kindness and cooperation have been the greatest factors in our long-term success as a species. Manushyakulam is translated by P Sudhakaran.
In stock
മനുഷ്യർ പ്രകൃത്യാ സ്വാർത്ഥരാണെന്നും അവരെ നയിക്കുന്നത് സ്വാർത്ഥതാത്പര്യമാണെന്നുമാണ് നമ്മളെ പറഞ്ഞു പഠിപ്പിച്ചിട്ടുള്ളത്. എന്നാൽ, ‘മനുഷ്യകുലം’ ഒരു പുതിയ വാദമാണു മുന്നോട്ടു വയ്ക്കുന്നത്. മത്സരിക്കുന്നതിനേക്കാൾ സഹകരിക്കുന്നതിനും, അവിശ്വാസത്തേക്കാൾ പരസ്പരവിശ്വാസം വച്ചുപുലർത്തുന്നതിനുമുള്ള സഹജാവബോധത്തിന് ഹോമോ സാപ്പിയൻസിന്റെ ആരംഭത്തിലേക്കു നീണ്ടുകിടക്കുന്ന പരിണാമപരമായ അടിത്തറയുണ്ട്. ഈ സുപ്രധാന പുസ്തകത്തിൽ, എഴുത്തുകാരൻ റട്ഗർ ബ്രഗ്മാൻ ലോകത്തിലെ ഏറ്റവും പ്രശസ്തമായ ചില പഠനങ്ങളും സംഭവങ്ങളും എടുത്ത് അവയെ പുനർനിർമിച്ച്, കഴിഞ്ഞ 2,00,000 വർഷത്തെ മനുഷ്യ ചരിത്രത്തെക്കുറിച്ച് ഒരു പുതിയ കാഴ്ചപ്പാട് അവതരിപ്പിക്കുന്നു.
യഥാർത്ഥ ജീവിതത്തിലെ ലോർഡ് ഓഫ് ദി ഫ്ളൈസ് മുതൽ ബ്ലിറ്റ്സ് വരെയും സൈബീരിയയിലെ കുറുക്കൻ പരിപാലന കേന്ദ്രം മുതൽ ന്യൂയോർക്കിലെ കുപ്രസിദ്ധമായ ഒരു കൊലപാതകം വരേയും, സ്റ്റാൻലി മിൽഗ്രാമിന്റെ യേൽ ഷോക്ക് മെഷീൻ മുതൽ സ്റ്റാൻഫോർഡ് ജയിൽ പരീക്ഷണം വരെയുമുള്ള നിരവധി ഉദാഹരണങ്ങളിലൂടെ മനുഷ്യനന്മയിലും പരോപകാരത്തിലും വിശ്വസിക്കുന്നത് എങ്ങനെ ഒരു പുതിയ ചിന്താമാർഗമാകുമെന്നും, അത് എങ്ങനെ നമ്മുടെ സമൂഹത്തിൽ യഥാർത്ഥ മാറ്റം കൊണ്ടുവരുന്നതിനുള്ള അടിത്തറയായി പ്രവർത്തിക്കുമെന്നും ബ്രഗ്മാൻ കാണിച്ചുതരുന്നു.

Reviews
There are no reviews yet.