Mooladhanam (3 Volumes)
₹2,880.00
Karl Marx’s magnum opus Das Capital in Malayalam translated by a group of eminent writers and politicians including EMS, N E Balaram, C Unniraja, Pavanan, Veliyam Bhargavan, K J Mathew Tharakan, T K G Nair, P T Bhaskara Panikkar, C P Sreedharan etc. It is a critical analysis of capitalism as political economy, meant to reveal the economic laws of the capitalist mode of production, and how it was the precursor of the socialist mode of production.
In stock
ലോകത്തെ മാറ്റിമറിച്ച വിശ്വോത്തര കൃതികളിലൊന്നാണ് കാള്‍ മാര്‍ക്സിന്റെ മൂലധനം. മുതലാളിത്തവ്യവസ്ഥയുടെ ഉല്പത്തിയേയും വികാസപരിണാമങ്ങളേയും അതിസൂക്ഷ്മമായും സവിസ്തരമായും വിശകലനം ചെയ്ത്, അതിനു കാരണമായ സാമ്പത്തിക നിയമങ്ങളെ മാര്‍ക്സ് ഈ ഗ്രന്ഥത്തിലൂടെ തുറന്നുകാട്ടുന്നു. ലോകത്തിന്റെ മൂന്നിലൊന്നു ഭാഗം വരുന്ന ഭൂപ്രദേശങ്ങളിലുണ്ടായിരുന്ന സോവിയറ്റ് യൂണിയന് അടക്കമുള്ള രാഷ്ട്രങ്ങളുടെ വിശ്വാസപ്രമാണങ്ങള്‍ക്കും ഭരണസംവിധാനത്തിനും അടിസ്ഥാനം മാര്ക്സിസമായിരുന്നു. ലോകത്തിലെ മൊത്തം ജനസംഖ്യയില്‍ മൂന്നിലൊരു ഭാഗം മാര്‍ക്സിസത്തിന്റെ കൊടിക്കീഴിലായിരുന്നു. ഈ ശക്തിയെ അനുകൂലിക്കുന്നവര്‍ക്കും എതിര്‍ക്കുന്നവര്‍ക്കും ആധുനികലോകത്തെക്കുറിച്ചറിയാന് മാര്‍ക്സിന്റെ മൂലധനം ഒഴിച്ചുകൂടാനാവാത്തതാണ്. മൂലധനം വെറുമൊരു അര്‍ത്ഥശാസ്ത്രഗ്രന്ഥം മാത്രമല്ല, ചരിത്രവും ദര്ശനവുമെല്ലാമാണ്. മൂലധനത്തിന്റെ തര്‍ജ്ജമ ഇതിനകം അറുപതിലേറെ ഭാഷകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ലോക ക്ലാസിക്കിന്റെ സാമ്പൂര്ണപരിഭാഷ ഇന്ത്യന്ഭാഷകളില് ആദ്യമായി പ്രസിദ്ധപ്പെടുത്തിയത് 1968-ൽ സാഹിത്യ പ്രവർത്തക സഹകരണ സംഘം ആയിരുന്നു.

Reviews
There are no reviews yet.