Kerala's No.1 Online Bookstore
Add to Wishlist

Mossad

Original price was: ₹499.00.Current price is: ₹399.00.

For decades, Israel’s renowned security arm, the Mossad, has been widely recognized as the best intelligence service in the world. In Mossad, authors Michael Bar-Zohar and Nissim Mishal take us behind the closed curtain with riveting, eye-opening, boots-on-the-ground accounts of the most dangerous, most crucial missions in the agency’s 60-year history.
Malayalam version of ‘Mossad: The Greatest Missions of the Israeli Secret Service’ translated by PJJ Antony.

Out of stock

Want to be notified when this product is back in stock?

Free shipping above ₹599
Safe dispatch in 1 to 2 days
SKU: FR2-MANJU-MICHA-L1
Categories: ,

ലോകത്തിലെ തന്നെ ഏറ്റവും മികച്ച രഹസ്യാന്വേഷണ ഏജൻസികളിൽ ഒന്നായി പരിഗണിക്കപ്പെട്ടിട്ടുള്ള ഒന്നാണ് മൊസാദ്. രൂപീകരിക്കപ്പെട്ട ദിവസം മുതൽ ഇന്നുവരെ ഏറ്റവുമധികം നയകൗശലങ്ങളും ബുദ്ധിക്കൂർമതയും ആവശ്യമുള്ള അപകടകരമായ ദൗത്യകേന്ദ്രങ്ങളിലാണ് മൊസാദ് പ്രവർത്തിച്ചിട്ടുള്ളത്. ആ ഇസ്രയേൽ രഹസ്യ സംഘത്തിന്റെ അതിവിപുലമായ ദൗത്യങ്ങളുടെ ഇരുണ്ട ലോകത്തിലേക്ക് വെളിച്ചമെത്തിക്കുന്ന ഒന്നാണ് ‘മൊസാദ്: ഇസ്രായേൽ രഹസ്യ ഏജൻസിയുടെ സുപ്രധാന ദൗത്യങ്ങൾ’. ഇസ്രയേലിന്റെ അധികാരഘടന നിർവചിക്കുന്നതിൽ മൊസാദിന്റെ പ്രവർത്തനങ്ങൾക്കു വലിയ പങ്കുണ്ട്. മൊസാദ് നടത്തിയ ചില സുപ്രധാന നീക്കങ്ങളിലേക്കു വെളിച്ചം വീശുകയും കാലങ്ങളാമായി മറച്ചു വയ്ക്കപ്പെട്ട പല വസ്തുതകളും വെളിപ്പെടുത്തുകയും ചെയ്യുന്നുണ്ട് ഈ പുസ്തകത്തിലൂടെ മൈക്കൾ ബാർ സോഹാർ. ഇസ്രയേലിനു മേൽ സുനിശ്ചിത ഭീഷണിയാകുമായിരുന്ന സിറിയൻ ആണവ സംവിധാനം തകർത്തതും കറുത്ത സെപ്റ്റംബർ തുടച്ചു നീക്കിയതും തലയ്ക്ക് വൻ വില വിശ്ചയിക്കപ്പെട്ടിരുന്ന അഡോൾഫ് ഐക്ക്മനെ പിടികൂടിയതും ഇതിൽ രേഖപ്പെടുത്തിയിട്ടുള്ള നിരവധി സംഭവങ്ങളിൽ ഉൾപ്പെടുന്നു. ഇതോടൊപ്പം ഇസ്രയേലിന്റെ സുരക്ഷയെ ബാധിക്കുന്ന ഇറാനിലെ പ്രമുഖ ആണവശാസ്ത്രജ്ഞരെ ഉന്മൂലനം ചെയ്യുന്നതിൽ മൊസാദ് എങ്ങനെ പ്രവർത്തിച്ചുവെന്നതും ഈ പുസ്തകം വിവരിക്കുന്നുണ്ട്.

ശ്വാസമടക്കിയിരുന്നു വായിക്കാൻ പ്രേരിപ്പിക്കും വിധമുള്ള വെളിപ്പെടുത്തലുകളും ചടുലമായ രചനാ രീതിയും വിളക്കിച്ചേർത്തുകൊണ്ട് ഉദ്വേഗജനകമായ ഒരു വായനാനുഭവം സമ്മാനിക്കുന്നു ഈ പുസ്തകം.

Reviews

There are no reviews yet.

Be the first to review “Mossad”

Your email address will not be published. Required fields are marked *

Book information

ISBN 13
9789391242701
Language
Malayalam
Number of pages
432
Size
14 x 21 cm
Format
Paperback
Edition
2023
    0
    Your Cart
    Your cart is emptyReturn to Shop
    ×