Mumbai Charithravum Varthamanavum
₹800.00 Original price was: ₹800.00.₹699.00Current price is: ₹699.00.
Mumbai Charithravum Varthamanavum written by Saji Abraham. The comprehensive history of the great metropolis that has stood as the socio-economic nerve centre of India for centuries.
In stock
കേരളമടക്കമുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിലെ യുവത്വത്തിന്റെ സ്വപ്നനഗരിയായിരുന്നു മുംബൈ. കരിതുപ്പുന്ന തീവണ്ടികളിലും ബോട്ടുകളിലും യാത്രയുടെ ദുരിതപർവങ്ങൾ താണ്ടി തന്നിൽ അഭയം തേടിയെത്തിയവരെ മുംബൈ എക്കാലവും വിടർത്തിയ കരങ്ങൾ നീട്ടി സ്വാഗതംചെയ്തു. മുംബൈ നിർവചിച്ച പുത്തൻ ഫാഷൻ ട്രെൻഡുകളും വാച്ചുകളും റേഡിയോയുമടക്കമുള്ള വിസ്മയിപ്പിക്കുന്ന ആധുനികസങ്കേതങ്ങളും കേരളത്തിലും തരംഗങ്ങൾ സൃഷ്ടിച്ചിരുന്ന ഒരു കാലം. അവിടെനിന്നെത്തുന്ന മണിയോർഡറുകൾക്കായി കേരളത്തിലെ ആയിരക്കണക്കിന് കുടുംബങ്ങൾ കണ്ണുംനട്ടിരുന്ന കാലം. ലോകത്തിനും കാലത്തിനും മുൻപേ സഞ്ചരിച്ച മുംബൈ സാക്ഷ്യംവഹിച്ച ചരിത്രസംഭവങ്ങളും സംഘർഷങ്ങളും അനവധിയാണ്. സമ്പന്നതയും ദാരിദ്ര്യവും സന്തോഷവും നൊമ്പരങ്ങളും ഉല്ലാസവും ഭീതിയുമെല്ലാം അടങ്ങുന്ന സങ്കീർണമായ ജീവിതാനുഭവങ്ങൾ മുംബൈയുടെ ചരിത്രത്തിലുടനീളം കാണാം. നൂറ്റാണ്ടുകളായി ഭാരതത്തിന്റെ സാമൂഹിക-സാമ്പത്തിക സിരാകേന്ദ്രമായി നിലകൊള്ളുന്ന മഹാനഗരത്തിന്റെ സമഗ്രചരിത്രം ഇതാദ്യമായി മലയാളത്തിൽ.

Reviews
There are no reviews yet.