Kerala's No.1 Online Bookstore
Add to Wishlist

Neeyum Njanum Parayatha Kathakalum

Publisher:
(1 customer review)

60.00

Novelette by Jithin Swarnattu. This is not an ordinary love story. It is the inner journey of a relationship that was born in silence, grew in distance, and became eternal in waiting.

In stock

Free shipping above ₹599
Safe dispatch in 1 to 2 days
Category:
Tag:

നീയും ഞാനും പറയാത്ത കഥകളും

ഇത് ഒരു സാധാരണ പ്രണയകഥയല്ല. മൗനത്തിൽ പിറന്ന്, ദൂരത്തിൽ വളർന്ന്, കാത്തിരിപ്പിൽ ശാശ്വതമായ ഒരു ബന്ധത്തിന്റെ ആന്തരയാത്രയാണ്. ദിവസങ്ങൾക്കിടയിൽ നഷ്ടപ്പെട്ടുപോയതായി തോന്നുന്ന ഒരാൾ… ഒരു പുഞ്ചിരി എങ്ങനെ ഒരു ജീവിതത്തെ വീണ്ടും ശ്വസിപ്പിക്കാമെന്ന് തിരിച്ചറിയുന്ന നിമിഷങ്ങൾ… പറയാതെ പോയ വാക്കുകൾ… എഴുതി തീരാത്ത കവിതകൾ…
ഒരേ നഗരത്തിലെ ദൂരം… ഒടുവിൽ ശാശ്വതമായി തുടരുന്ന കാത്തിരിപ്പ്… ഈ പുസ്തകം അവരുടെ പ്രണയമാണ്. കഥയും കവിതയും തമ്മിലുള്ള അതിരുകൾ മായുന്നിടത്ത്, ഒരു മനുഷ്യൻ തന്റെ ഉള്ളിൽ കണ്ടെത്തിയ പ്രണയത്തിന്റെ സത്യസന്ധമായ സാക്ഷ്യമായി ഈ എഴുത്ത് മാറുന്നു. ഇത് ഒരു സാഹിത്യപ്രഖ്യാപനം അല്ല, ജീവിക്കാൻ പഠിപ്പിച്ച ഒരു സ്നേഹത്തിന്റെ നിശ്ശബ്ദ ഓർമ്മപ്പെടുത്തൽ മാത്രം. ഒരിക്കൽ എങ്കിലും നിങ്ങളുടെ ജീവിതത്തിൽ വാക്കുകൾക്ക് അതീതമായ ഒരു സ്നേഹം ഉണ്ടായിട്ടുണ്ടെങ്കിൽ, ഇതിലെ ഓരോ അക്ഷരവും നിങ്ങളോടും സംസാരിക്കും…

1 review for Neeyum Njanum Parayatha Kathakalum

  1. Ninu Kuriakose

    നീയും ഞാനും… പറയാത്ത കഥകളും…❤️

    ഒത്തിരി ഇഷ്ടപ്പെട്ടു.. മുൻപ് എഴുതുന്ന വേളയിൽ പല തവണ വായിച്ചിരുന്നെങ്കിലും ഇങ്ങനെ പുസ്തകരൂപത്തിൽ കിട്ടിയപ്പോൾ വല്ലാത്ത ഒരു അനുഭവമായിരുന്നു.. ഓരോ തവണ വായിക്കുമ്പോഴും അത്ര പുതുമ തോന്നുന്നുണ്ട്.. ഈ പുസ്തകം ചിലയിടങ്ങളിൽ നമ്മെ ആഴത്തിൽ ചിന്തിപ്പിക്കും… ചിലപ്പോൾ “ഇത് എന്റെ ജീവിതം തന്നെയല്ലേ?” എന്ന് തോന്നിപ്പിക്കും… ചിലയിടങ്ങളിൽ കഥാപാത്രങ്ങളുടെ കൂടെയിരുന്നു അവരെ ആശ്വസിപ്പിക്കണമെന്നു തോന്നും… ചിലപ്പോഴൊക്കെ വായനയ്ക്കിടയിൽ
    മനസ്സിൽ ഉയർന്ന വികാരവിക്ഷോഭങ്ങളെ
    മറികടക്കുക അത്ര എളുപ്പമായിരുന്നില്ല…😇

    ചെറുതെങ്കിലും ആഴമേറിയ വരികൾ പുസ്തകത്തിലുടനീളം മനസിനെ പിടിച്ചിരുത്തുന്നുണ്ട്…
    “നിന്റേതല്ലാത്ത ഞാൻ പൂർണ്ണനല്ല”,
    “ഇന്ന് എന്റെ ശരികളിൽ ഏറ്റവും മനോഹരമായ ഒന്നാണ് നീ”…
    ഇങ്ങനെ എത്രയോ വരികൾ… പറഞ്ഞതിലും കൂടുതൽ പറയാതെ പറയുന്ന ആ മായാജാലം തന്നെയാണ് ഏറ്റവും മനോഹരം..✨

    പിന്നെ ആ ചെറുകവിതകൾ… അവയാണ് ഈ പുസ്തകത്തിന്റെ ആത്മാവ്… കഥയെ അലങ്കരിക്കുന്നതിലുപരി കഥാപാത്രങ്ങളെ നമുക്കു അത്രമേൽ പ്രിയപ്പെട്ടവരാക്കുന്നൊരു മാധുര്യം അവയ്ക്കുണ്ട്.. ഒരു വരി പ്രത്യേകം പറയാതെ വയ്യ…
    “നിദ്രയിൽ നിന്നെന്റെ പുലരിയിൽ നിറയുന്ന
    ഹൃദയത്തുടിപ്പിൽ നിന്റെ ഗന്ധം…”
    ഇതിലും മനോഹരമായി ഒരു പ്രണയം എങ്ങനെ വരച്ചുകാണിക്കും… 🥰

    എഴുത്തുകാരനോടാണ്… എന്റെ പ്രിയ സുഹൃത്തിനോട്..മനസ്സിന്റെ ഒരു കോണിലെ ചെറിയ കനൽത്തിരിയിൽ നിന്ന് ഇങ്ങനെ ഒരു പുസ്തകത്തിലേക്കുള്ള ഈ യാത്ര… അത്രയും അഭിമാനകരമാണ്..
    So proud of you… and so, so happy for you… 😇🥰

Add a review

Your email address will not be published. Required fields are marked *

Book information

ISBN 13
978-93-48705-38-9
Language
Malayalam
Number of pages
44
Size
14 x 21 cm
Format
Paperback
Edition
2026 March
    0
    Your Cart
    Your cart is emptyReturn to Shop
    ×