Nallavarude Nadappaatha
₹99.00
"ഡി. സന്തോഷ് നേര്‍മൊഴികളിലൂടെ പുതുജീവിതവൈരുദ്ധ്യങ്ങളെ കീറിമുറിച്ചു കാണിക്കുന്ന കവിയാണ്. ആനുകാലികങ്ങളില്‍ ഏറെ സഹൃദയശ്രദ്ധ നേടിയ ‘സുഖകാലകീര്‍ത്തനം’, ‘കമ്പോളനിലവാരം’ മുതലായ വര്‍ത്തമാനജീവിതത്തിന്റെ രൂക്ഷപരിശോധന നിര്‍വഹിക്കുന്ന രചനകളുള്‍പ്പടെ ഇതിലുള്ള കവിതകളൊക്കെയും കവിതയോടും ജീവിതത്തോടുമുള്ള ഒരാളുടെ സത്യസന്ധമായ അഭിമുഖീകരണങ്ങളാണ്. മലയാള കവിതയുടെ പൂര്‍വകാല സുകൃതങ്ങളെ നിരാകരിക്കുന്നില്ല എന്നതിനാല്‍ തന്നെ തട്ടും തടവുമില്ലാതെയുള്ള ഒരു സുഖകരമായ പരായണക്ഷമതകൂടി ഈ കവിതകള്‍ക്കുണ്ട്."
-വി. കെ. ശ്രീരാമന്

Aathreyakam
Original price was: ₹450.00.₹359.00Current price is: ₹359.00.
ഇതിഹാസങ്ങളിലൊരിടത്തും സ്ഥാനപ്പെട്ടിട്ടില്ലാത്ത, ക്ഷാത്രനാഗരികതയ്ക്ക് അപരിചിതമായ ആത്രേയകം എന്ന അജ്ഞാതദേശം. രാജദ്രോഹികളും അജ്ഞാതശവങ്ങളും അശരണരും രോഗികളുമെല്ലാം കൊണ്ടുതള്ളപ്പെടുന്ന, ഔഷധഗന്ധം ആധാരശ്രുതിയായ ആത്രേയകത്തിലേക്ക് അഭയം തേടി എത്തിച്ചേരുന്ന നിരമിത്രന് എന്ന അനാഥയുവത്വം. പൗരുഷത്തിന്റെ ഘോഷാക്ഷരങ്ങളുച്ചരിക്കുമ്പോള് എപ്പോഴും പിഴച്ചുപോകുന്ന, ജന്മഫലത്താല് രാജമുദ്രകള് മാഞ്ഞുതുടങ്ങിയ ആ അത്യപൂര്‍വ കഥാപാത്രത്തെ മുന്‍നിര്‍ത്തി, ധര്മാധര്മങ്ങളും പാപപുണ്യങ്ങളുമെല്ലാം പലയളവില്‍ പകുത്തെടുക്കപ്പെടുന്ന ജീവിതമെന്ന പ്രഹേളികയെ പുത്തനായി വ്യാഖ്യാനിക്കുന്ന രചന. കീഴടക്കുന്നത് സ്വന്തം നിഴലിനെത്തന്നെയാണെന്ന ഉള്‍ക്കാഴ്ചയിലൂടെ ജയം എന്ന വാക്കിന്റെ അര്‍ത്ഥത്തെ അട്ടിമറിക്കുന്ന ഈ കൃതി രാജ്യങ്ങള്‍ തമ്മിലും മനുഷ്യര്ക്കിടയിലുമുള്ള സങ്കീര്ണ്ണബന്ധങ്ങളുടെ പൊരുളന്വേഷിക്കുകയും ചെയ്യുന്നു. ആര്. രാജശ്രീയുടെ പുതിയ നോവല്‍.

Theeramarathanal
₹150.00
ഒരു മരം; തീരത്ത് വേരുറച്ച, ഏകനായി, കാലങ്ങളായി, അനേകം ഋതുഭേദങ്ങളെ വരവേറ്റ്, പുഴയുടെ വളര്‍ച്ചയും വരള്‍ച്ചയും സംഹാരവും കണ്ടറിഞ്ഞ, നിറമാര്‍ന്ന പുഷ്പങ്ങളെ, തന്നെ തഴുകി തലോടുന്ന തെന്നലിനു വര്‍ഷിച്ചു നല്കുന്ന ഒരു വൃക്ഷം. ആരോ വിതറിയ വിത്ത്, കിളച്ചുഴുത് ഒരുക്കിയ നിലമല്ലാതിരുന്നിട്ടും മുളച്ചു പൊന്തി, മാനം മുട്ടെ വളര്‍ന്ന്, തന്നില്‍ ആശ്രയിക്കുന്നവര്‍ക്കു പാഥേയമായൊരു വൃക്ഷം. എല്ലാ വൃക്ഷങ്ങള്‍ക്കും ഒരു വിതക്കാരന് ആവശ്യമാണ്. വിതയ്ക്കപ്പെടാതെ എങ്ങനെ മുളയ്ക്കും? ഞാനും ഒരു വിതക്കാരനാണ്. ഇന്ന് ഞാന്‍ സങ്കേതം തേടിയ ഈ മരത്തണലില്‍, എനിക്കുള്ള നിയോഗമുണ്ടായിരുന്നു, എനിക്ക് വിതയ്ക്കാനുള്ള വിത്തുകള്‍. ഇതുവഴി വരുന്ന പഥികര്‍ക്ക് പാഥേയവും നിയോഗവും നല്കി ഭാണ്ഡം നിറച്ച് നല്കുന്ന ഒരിടം, ഈ തീരമരത്തണല്‍.

Mudrarakshasam Kilippattu Vimarsaka Pariprekshyathil
₹130.00
മുദ്രാരാക്ഷസം കിളിപ്പാട്ട് എന്ന പ്രാചീനകൃതിയെ പരിചയപ്പെടുത്തുകയും വിമര്‍ശക പരിപ്രേക്ഷ്യത്തില്‍ പരിശോധിക്കുകയും ചെയ്യുന്ന പഠനഗ്രന്ഥം. മലയാളഭാഷാപഠിതാക്കൾക്ക് 'മുദ്രാരാക്ഷസം കിളിപ്പാട്ട് വിമര്‍ശക പരിപ്രേക്ഷ്യത്തില്‍' ഒരു മുതൽക്കൂട്ടായിരിക്കും.
"പണ്ടേതോ ഒരൗത്തരാഹകവി പറഞ്ഞില്ലേ? വിദേശഭാഷയാകുന്ന സ്വർണ്ണപ്പാത്രത്തിൽ അമൃതുതന്നാലതു ഞാൻ കുടിക്കില്ല. എന്നാൽ, എന്റെ മാതൃഭാഷയാകുന്ന മൺപാത്രത്തിൽ വിഷം കലക്കിത്തന്നാൽ അതു ഞാൻ രണ്ടാമതൊന്നാലോചിക്കാതെ കുടിക്കും. അത്രത്തോളം പ്രക്ഷുബ്ധമായ വൈകാരികതയും തീവ്രാന്ധമായ മാതൃഭാഷാപ്രണയവുമൊന്നുമേ വേണ്ട. മലയാളമാണെന്റെ മാതൃഭാഷ എന്ന സത്യം മലയാളി മറക്കാതിരിക്കട്ടെ. അതിനുള്ള ഉപബോധപ്രേരണ നൽകുവാൻ ഭാഷാസാഹിത്യഗവേഷണപഠനങ്ങൾക്കു കഴിയട്ടെ, ആ ശ്രേണിയിലാണ് ഞാൻ ലാലു എസ്. കുറുപ്പിനെ കാണുന്നത്." - പ്രൊഫ. കെ. ശശികുമാർ

-10%
Vakku Sareeramakumpol
Original price was: ₹180.00.₹162.00Current price is: ₹162.00.
വാക്ക് ശരീരമാകുമ്പോൾ. ഇരുട്ടിൽ സ്വയം നഷ്ടപ്പെട്ടു പോകുന്നത്തുന്നതിന് മുമ്പ് മനുഷ്യർ നടത്തുന്ന നിലവിളിയാണ് ഏറ്റവും ഹതാശമായത്.
കാഫ്ക എഴുതുന്നു, " ക്രിസ്തു വെളിച്ചം നിറഞ്ഞ അഗാധമായ ഗർത്തമാണ്, കണ്ണുതുറന്നുപിടിച്ചു നടക്കുന്ന എല്ലാവരും ആ ഗർത്തത്തിൽ വീഴും.''
ഈ അഗാധതയിൽ ഏതാനും മനുഷ്യരുടെ ദിനസരികളിൽ നിന്ന് ചില കുറിപ്പുകളാണ് ഇതിൽ ശേഖരിച്ചിട്ടുള്ളത്- ജോസ് സുരേഷ്.

-25%
Otta Vaikkol Viplavam
Original price was: ₹160.00.₹120.00Current price is: ₹120.00.
ജൈവകൃഷിരീതിയിൽ വിപ്ളവം സൃഷ്ടിച്ച ജപ്പാൻ സ്വദേശിയായ മസനോബു ഫുക്കുവോക്ക തൻറെ നിരീക്ഷണങ്ങളെയും കണ്ടെത്തലുകളെയുംപ്പറ്റി എഴുതിയ പുസ്തകം. പ്രകൃതിയുമായി ഇണങ്ങി ചേർന്നുള്ളള ഈ പുത്തൻ കൃഷിരീതി അന്നുവരെയുണ്ടായിരുന്ന പല ധാരണകളെയും മാറ്റിമറിച്ചു. ഭൂമി ഉഴുത് മറിക്കാതെയും നെൽക്കണ്ടങ്ങളിൽ വെളളം കെട്ടി നിർത്താതെയും യന്ത്രങ്ങളും രാസവളങ്ങൾ ഉപയോഗിക്കാതെയും ലാഭകരമായി കൃഷിചെയ്യാമെന്ന് ഫുക്കുവോക്ക പരീക്ഷിച്ചറിഞ്ഞു.

Bookmarks with Ravi Varma Paintings
Original price was: ₹66.00.₹60.00Current price is: ₹60.00.
രാജാ രവിവർമയുടെ പ്രശസ്തമായ പെയിന്റിങ്ങുകളുമായി 33 ബുക്ക് മാർക്കുകൾ.

Totto-Chan
Original price was: ₹105.00.₹95.00Current price is: ₹95.00.
ജപ്പാനിലെ പ്രശസ്ത ടെലിവിഷന്‍ താരവും യുനിസെഫിന്റെ ഗുഡ്വില് അംബാസിഡറുമായ തെത്സുകോ കുറോയാനഗി സ്വന്തം കുട്ടിക്കാലത്തിന്റെ ഓർമകളിൽ നിന്ന് രൂപപ്പെടുത്തിയ പുസ്തകം. ടോട്ടോചാന് എന്ന വികൃതിയായ പെണ്‍കുട്ടി എത്തിപ്പെടുന്ന റ്റോമോ എന്ന അന്യാദൃശ സ്കൂളും അവിടുത്തെ കൊബായാഷി മാസ്റ്ററും വിദ്യാഭ്യാസത്തിന്റെ പുതിയ മാനങ്ങള്‍ നമുക്ക് കാട്ടിത്തരുന്നു.
ജാപ്പനീസ് ഭാഷയിൽ ചൂടപ്പം പോലെ വിറ്റ ഒരു പുസ്തകമാണ് 1981-ൽ പുറത്തിറങ്ങിയ ടോട്ടോ-ചാൻ. ലോകമെങ്ങുമുള്ള എല്ലാ പ്രധാന ഭാഷകളിലേക്കും ഈ പുസ്തകം തർജമ ചെയ്യപ്പെട്ടിട്ടുണ്ട്. കോടിക്കണക്കിനു പ്രതികൾ വിറ്റഴിക്കപ്പെട്ട ഇതിന്റെ പ്രചാരത്തേക്കുറിച്ച് 'ടോട്ടോ-ചാൻ സിൻഡ്റോം', ' ടോട്ടോ-ചാൻ: ഒരു ബെസ്റ്റ് സെല്ലറിന്റെ കഥ' തുടങ്ങിയ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടു.
'ടോട്ടോ-ചാന്: ജനാലയ്ക്കരികിലെ വികൃതിക്കുട്ടി'യുടെ മലയാളവിവർത്തനം നിർവഹിച്ചത് കവി അൻവർ അലിയാണ്. കേരള ശാസ്ത്രസാഹിത്യ പരിഷത്താണ് ഇതിന്റെ ആദ്യ മലയാളം പതിപ്പ് പ്രസിദ്ധീകരിച്ചത്.

Ramaneeyam Ee Jeevitham
Original price was: ₹280.00.₹252.00Current price is: ₹252.00.
വെളിച്ചത്തിന്റെ നുറുങ്ങുകണങ്ങൾ മനസ്സിൽ സൂക്ഷിക്കുന്നവർക്ക് മറുലോകത്തുള്ള-ആന്തരികലോകത്തുള്ള-തുറന്ന ആകാശത്തെ കാണിച്ചുകൊടുക്കുവാൻ ജീവിതം സമർപ്പിച്ച ഒരു ആത്മീയ ഗുരുവിന്റെ പ്രബോധനങ്ങളിൽ തിരഞ്ഞെടുത്ത കുറിപ്പുകളാണിവ. ജീവിതത്തിന്റെ തെളിനീരുറവകളിലേക്ക് വഴിതെളിക്കുന്ന ആദ്ധ്യാത്മികചിന്തകൾ.

Vanchikkaran
Original price was: ₹285.00.₹259.00Current price is: ₹259.00.
ഏറെ പ്രതീക്ഷകളുമായി, ജീവിതത്തിന്റെ ചെറുവഞ്ചി ഊന്നി, വിജയത്തിന്റെ തീരം തേടിയകന്ന ഒരു യുവാവിന്റെ യാത്രയാണ് ഈ പുസ്തകം. ഓരോ ചെറുഓളത്തിലും, ചെറുകാറ്റിലും ആടിയുലഞ്ഞെങ്കിലും, പ്രതികൂലകാലാവസ്ഥയിൽ തളരാതെ, അനുഭവങ്ങൾ പാഠങ്ങളാക്കി തന്ത്രപരമായി ലക്ഷ്യസ്ഥാനത്തേക്കു തുഴഞ്ഞു നീങ്ങുന്നു അയാൾ - വഞ്ചിക്കാരൻ.

-20%
Kathayude Kalathanthram
Original price was: ₹310.00.₹249.00Current price is: ₹249.00.
ചെറുകഥയുടെ രചനാസങ്കേതങ്ങളെ പരിചയപ്പെടുത്തുകയാണ് ഈ ഗ്രന്ഥത്തിന്റെ പ്രാഥമിക ലക്ഷ്യം. അക്കാര്യങ്ങള്‍ സങ്കേതജടിലവും സങ്കീര്‍ണ്ണവുമാകാതെ വായനക്കാര്‍ക്ക് സുഗമമായി മനസ്സിലാക്കാന്‍ കഴിയുന്നവിധം അവതരിപ്പിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ചെറുകഥയെഴുതാന്‍ ആഗ്രഹിക്കുന്നവര്‍ക്കു മാത്രമല്ല, ചെറുകഥയെക്കുറിച്ച് പഠിക്കാന്‍ താല്പര്യമുള്ളവര്ക്കും പ്രയോജനപ്പെടുന്ന പുസ്തകമാണിത്. ഇതില്‍ മലയാളത്തിലെ കാലാതിവര്‍ത്തിയായ ചെറുകഥകളെ പരിചയപ്പെടുത്തുകയും അവയുടെ രചനാതന്ത്രപരമായ സവിശേഷതകള്‍ വിശദീകരിക്കുകയും ചെയ്യുന്നുണ്ട്.

Oru Neurologistinte Diary
Original price was: ₹230.00.₹207.00Current price is: ₹207.00.
പ്രശസ്ത ന്യൂറോളജിസ്റ്റും എഴുത്തുകാരനുമായ ഡോ. കെ രാജശേഖരൻ നായർ വിസ്മയകരമായ ചികിത്സാനുഭവങ്ങൾ പങ്കു വയ്ക്കുന്നു - ഒരു ന്യൂറോളജിസ്റ്റിന്റെ ഡയറി. വൈദ്യശാസ്ത്രത്തിന് വിവരിക്കാനാകാത്ത അത്ഭുതങ്ങൾ സരസവും ലളിതവുമായി അദ്ദേഹം വിവരിക്കുന്നു. മനുഷ്യമസ്തിഷ്കത്തിന്റെ അറിയപ്പെടാത്ത രഹസ്യങ്ങളിലൂടെ ഒരു ഡോക്ടറുടെ സഞ്ചാരം.

-15%
Ordinary
Original price was: ₹260.00.₹221.00Current price is: ₹221.00.
രൂപത്തിലും ഭാവത്തിലും അസാധാരണനായ ആ മനുഷ്യന് എന്നെ കാണുവാന്‍ ഓഫീസില്‍ വന്നു. ജടകെട്ടിയ തലമുടിയും വിടര്‍ന്നുവിലസുന്ന കണ്ണുകളും മൃദുസ്മേരവുമുള്ള അദ്ദേഹം തിരുവസ്ത്രത്തിലും ഒതുങ്ങാതെ നിന്നു. മൗനമായിരുന്നു കൂടുതലും. ഇടയ്ക്ക് സംഗീതം പോലെ വാക്കുകള്‍ തുളുമ്പി. ഹ്രസ്വമായ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ അദ്ദേഹം പാദുകങ്ങള്‍ ധരിച്ചിട്ടില്ലെന്ന കാര്യം ശ്രദ്ധിച്ചു. ഓഫീസിനുവെളിയില്‍ അഴിച്ചിട്ടതാവാമെന്നാണ് ആദ്യം കരുതിയത്. അദ്ദേഹത്തിന് ചെരുപ്പില്ലെന്ന് പിന്നെ മനസ്സിലായി. ഓ, നമ്മള് സാധാരണമനുഷ്യരുടെ തോന്നലുകള്‍ എത്ര സരളം! അദ്ദേഹം ചെരുപ്പഴിച്ചിട്ടത് ഭൂമിക്കുവെളിയില്‍ത്തന്നെയായിരുന്നു. ഈ ഗ്രഹത്തിലേക്ക് വലതുകാല്‍ വെച്ച് കയറുംമുന്‍പ് പാദുകങ്ങള്‍ സ്വര്‍ഗത്തില്‍ അഴിച്ചിട്ട ഒരാള്‍ ഇതാ! മുഴുവന്‍ ഭൂമിയേയും ഒരു ക്ഷേത്രമായി കാണുന്ന ഒരാള്‍ അതില്‍ ചെരുപ്പിട്ടു ചവിട്ടുന്നതെങ്ങനെ? : സുഭാഷ്ചന്ദ്രൻ

Chillu
Original price was: ₹150.00.₹135.00Current price is: ₹135.00.
നിർമ്മലസൗഹൃദത്തിന്റെ മധുരമുള്ള ഓർമ്മകൾ പേറുന്ന ചിന്തകളുടെ സമാഹാരം. നമ്മുടെ ചുറ്റുമുള്ള ലോകത്തെ സമഭാവനയോടെ നോക്കിക്കാണുവാൻ പ്രേരിപ്പിക്കുന്ന നന്മ നിറഞ്ഞ ചിന്തകളുടെയും പ്രാർത്ഥനകളുടെയും ചെപ്പാണ് ഈ പുസ്തകം. അസാധാരണമായ കരുത്തോടെ ജീവിതത്തെ തെളിമയായി കാണുന്നതിനും ജീവിതത്തിന്റെ ചാരുത നിലനിർത്തുന്നതിനും ഈ കുറിപ്പുകൾ സഹായകമാകും.

Geethavicharam
Original price was: ₹250.00.₹215.00Current price is: ₹215.00.
ഭഗവദ്ഗീതയുടെ ഉള്ളടക്കത്തെയും ബ്രഹ്മം, പ്രപഞ്ചം, ആത്മാവ്, ജീവൻ, പുനർജന്മം, നിഷ്കാമകർമം തുടങ്ങിയ വിഷയങ്ങളെയും ശാസ്ത്രത്തിന്റെ കണ്ണിലൂടെ പഠിക്കുകയും യുക്തിസഹമായി വിശകലനം ചെയ്യുകയും അതുവഴി ചാതുർവർണ്യം വളർത്തിയ ഭയാശങ്കകളുടെ യുക്തിഹീനതകളെ തുറന്നു കാട്ടുകയും ചെയ്യുന്ന പുസ്തകം. പ്രാചീനചിന്തകരുടെ യുക്തിരഹിതമായ തത്ത്വചിന്തയുടെ ഇരുട്ട് ഓരോ ഭാരതീയന്റെയും വ്യക്തിജീവിതത്തെയും സാമൂഹ്യജീവിതത്തെയും സാരമായി സ്വാധീനിക്കുന്നുണ്ട്. അതിലേക്ക് വീഴുന്ന വെളിച്ചമാണ് കെ വേണു എഴുതിയ 'ഗീതാവിചാരം'.
1967-ൽ കാമ്പിശ്ശേരി കരുണാകരൻ പത്രാധിപരായ ജനയുഗം വാരികയിൽ പ്രസിദ്ധീകരിച്ചു വന്ന 'ഭഗവദ്ഗീത ഇരുപതാം നൂറ്റാണ്ടിൽ' എന്ന ലേഖനപരമ്പരയുടെ പുസ്തകരൂപമാണ് 'ഗീതാവിചാരം'. ആദ്യമായാണ് ഈ പ്രൗഢലേഖനപരമ്പര പുസ്തകമാകുന്നത്.

Randamoozham
Original price was: ₹550.00.₹440.00Current price is: ₹440.00.
'1977 നവംബറില്‍ മരണം വളരെ സമീപത്തെത്തി പിന്മാറിയ എന്റെ ജീവിതഘട്ടത്തില്‍ അവശേഷിച്ച കാലം കൊണ്ട് ഇതെങ്കിലും തീര്‍ക്കണമെന്ന വെമ്പലോടെ മനസ്സില്‍ എഴുതാനും വായിച്ചു വിഭവങ്ങള്‍ നേടാനും ഒരുക്കം തുടങ്ങി. പക്ഷേ, എഴുതിത്തീരാന്‍ 1983 ആകേണ്ടി വന്നു. സമയമനുവദിച്ചു തന്ന കാലത്തിന്റെ ദയയ്ക്കു നന്ദി." രണ്ടാമൂഴം എന്ന നോവല്‍ എഴുതിയതിനെ കുറിച്ച് എം.ടി പറയുന്നു.
ഭീമന്റെ കാഴ്ചപ്പാടിലൂടെ മഹാഭാരത കഥയെ നോക്കി കാണുകയാണ് എം.ടി ഈ നോവലില്‍. വ്യാസന് ക്രോഡീകരിച്ച കഥയുടെ ചട്ടക്കൂട്ടില്‍ വ്യത്യാസങ്ങളൊന്നും വരുത്തിയിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. സ്വാതന്ത്ര്യമെടുത്ത ഭാഗങ്ങള്‍ക്ക് ആധാരം വ്യാസന്റെ നിശബ്ദതകളാണ്. പിന്നീടു വരുന്നവര്‍ക്കായി മാറ്റി വച്ച അര്‍ഥപൂര്‍ണമായ നിശബ്ദതകള്‍.
രണ്ടാമൂഴം മലയാളത്തിലെ ക്ലാസിക്ക് നോവലുകളിലൊന്നാണ്. എം ടി വാസുദേവന്‍ നായരുടെ മാസ്റ്റര്‍പീസ് രചനയും. നമ്പൂതിരിയുടെ ചിത്രങ്ങൾ സഹിതം.