Pathonpatham Noottandile Keralam
Original price was: ₹1,700.00.₹1,499.00Current price is: ₹1,499.00.
One of the most informative sources on historic events and documents from 19th-century Kerala. Pathonpatham Noottandile Keralam written by P Bhaskaranunni has a foreword by Prof M K Sanu.
Out of stock
Want to be notified when this product is back in stock?
“പശുവിനെ വളര്‍ത്താം എന്നാല്‍ പാലുകറക്കാന് പാടില്ല എന്ന വിചിത്രമായ ആചാരം നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു. അവര്‍ണന്റെ വീട്ടിലെ പശു പ്രസവിച്ചാല്‍ അതിനെ അടുത്തുള്ള നായര്‍ തറവാട്ടില്‍ എത്തിക്കണം. പാലിനുള്ള അവകാശം അവർക്കാണ്. കറവ തീരുമ്പോള്‍ തറവാട്ടുകാർ വിവരം അറിയിക്കും. അപ്പോള്‍ പശുവിനെ തിരിച്ചു കൊണ്ടുപോകാം. അങ്ങനെ ചെയ്തില്ലെങ്കില്‍ പശുവിന്റെ ഉടമസ്ഥനെ മരത്തില്‍ കെട്ടിയിട്ട് അടിക്കും. അയാളുടെ ബന്ധുക്കള്‍ പശുവിനെ കൊണ്ടുവന്നുകൊടുത്ത് മാപ്പ് പറഞ്ഞാല്‍ കെട്ടഴിച്ച് മോചിപ്പിക്കും. വെറുതെയല്ല കറവയുള്ള പശുവിനെ വാങ്ങുന്നത്; കൊണ്ടുവരുമ്പോഴും കൊണ്ടുപോകുമ്പോഴും ഒരു ഊണ് ഉടമസ്ഥന് കിട്ടും!”
പി. ഭാസ്കരനുണ്ണിയുടെ ‘പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം’ എന്ന പുസ്തകത്തിൽ നിന്നാണിത്. ഒരു ഭാവനയ്ക്കും എത്തിപ്പെടാൻ കഴിയാത്തത്ര വിചിത്രസംഭവങ്ങളാണ് ഈ പുസ്തകത്തിലത്രയും. ഭക്ഷണം, വസ്ത്രം, പാർപ്പിടം, ആചാരങ്ങൾ, ജാതികൾ, ദാമ്പത്യവും ദായക്രമവും, ഹിന്ദു രാജാക്കന്മാർ, കുറ്റവും ശിക്ഷയും, ക്ഷേത്രം, ഭൂമി എന്നിങ്ങനെ 16 വിഭാഗങ്ങളിലായി നൂറുകണക്കിനു വിവരങ്ങളാണ് ഈ പുസ്തകത്തിൽ പൂർണമായും ചരിത്രരേഖകളുടെ പിൻബലത്തോടെ അദ്ദേഹം നിരത്തിയിരിക്കുന്നത്; അതും ഒരു നോവലിനേക്കാൾ വായനാസുഖമുള്ള ഭാഷയിൽ.
Book information
ISBN 13
9789388768177
Language
Malayalam
Number of pages
1291
Size
14 x 21 cm
Format
Hardbound
Edition
2019 November

Reviews
There are no reviews yet.