P M Taj
₹600.00 Original price was: ₹600.00.₹480.00Current price is: ₹480.00.
A book on theatre writer and director P M Taj compiled by Bhanuprakash. This anthology has memories and essays by M N Vijayan, P Govinda Pillai, Kadammanitta Ramakrishnan, K T Muhammad, Murali, Madanan, Sajith Madathil etc. This book also has some works by Taj.
Out of stock
Want to be notified when this product is back in stock?
മലയാള നാടകവേദിയെ വിപ്ലവകരമായി പുനഃസൃഷ്ടിക്കുവാൻ കൂട്ടം തെറ്റി അലഞ്ഞ പലരുമുണ്ട്. അതിൽ നിർണായകമായ സ്ഥാനമാണ് പി എം താജിനുള്ളത്. മനുഷ്യന്റെ ആവാസവ്യവസ്ഥ ഭിന്നരൂപങ്ങളിൽ താജിന്റെ നാടകങ്ങൾ ആവിഷ്കരിച്ചു. മണ്ണും മനുഷ്യനും തമ്മിലുള്ള ജൈവബന്ധത്തെ ഭൗതികമായ മാനങ്ങളിൽ തന്നെ മനസ്സിലാക്കി. അധികാര വിധേയത്വബന്ധത്തിന്റെ സ്വഭാവത്തെ വിശകലനം ചെയ്തു. ജീവിക്കുന്ന കാലത്തോടും ദേശത്തോടും കൂടുതൽ പ്രതിബദ്ധതയുള്ളവനായിരിക്കുവാൻ ബോധപൂർവം ശ്രമിച്ചു. ഘടനയിലും പ്രമേയത്തിലും ഒരുപോലെ സമകാലികത പുലർത്തുക എന്ന അതിസങ്കീർണമായ പ്രക്രിയയെ ലളിതമായും സാഹസികമായും അഭിമുഖീകരിച്ചു. മിത്തുകളിൽ നിന്നും ഐതിഹ്യങ്ങളിൽ നിന്നും നാടോടിഭാവനകളിൽ നിന്നും സ്വീകരിച്ച ബിംബങ്ങൾ താക്കോൽവാക്കുകളായി രാഷ്ട്രീയാർത്ഥം തേടി. താജ് ഒരു രാഷ്ട്രീയ നാടകവേദിയെ സ്വപ്നം കാണുകയായിരുന്നു. അപരിചിതമായ ഒരു രാഷ്ട്രീയ നാടകവേദി. നാടകകൃത്ത്, നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, സാംസ്കാരിക പ്രവർത്തകൻ എന്നിങ്ങനെ പല നിലകളിൽ തന്റെ സ്വത്വത്തെ വിഭജിച്ച താജിന്റെ കലാജീവിതത്തെ മുൻനിർത്തി ‘പി എം താജ്’ എന്ന ബൃഹത്തായ പുസ്തകം എഡിറ്റ് ചെയ്യുക വഴി ഭാനുപ്രകാശ് ചെയ്യുന്നത് ജീവിതത്തിന്റെ അടിസ്ഥാനബോധ്യങ്ങൾ പകർന്നു നൽകിയ താജിന്റെ നാടകവഴികളിൽ പതിയിരിക്കുന്ന ഏകാന്തതയെയും തീക്ഷ്ണയാഥാർത്ഥ്യങ്ങളെയും പരീക്ഷണാത്മകതയെയും വെളിച്ചത്തു കൊണ്ടുവരികയാണ്.

Reviews
There are no reviews yet.