Add to Wishlist
Prakasam Chorinja Vazhivilakkukal
Publisher: GV Books
₹345.00 Original price was: ₹345.00.₹279.00Current price is: ₹279.00.
N P Rajendran documents the life and contributions of 20 eminent Malayali journalists including Pothan Joseph, Sanjayan, N V Krishna Varier, M P Veerendra Kumar, C Kesavan, TJS George.
Out of stock
Want to be notified when this product is back in stock?
Free shipping above ₹599
Safe dispatch in 1 to 2 days
മലയാളമാധ്യമരംഗത്തെ മഹിതപാരമ്പര്യങ്ങളെ അടയാളപ്പെടുത്തുന്ന രചന. ഘർഷണദീപ്തിയുള്ള ബുദ്ധിയോടെ മലയാളികളെ ഉണർത്തുകയും ഉത്തേജിപ്പിക്കുകയും ചെയ്ത മാധ്യമമനീഷികൾ മിഴിവോടെ മുന്നിലെത്തുന്നു. പോത്തൻ ജോസഫ്, സഞ്ജയൻ, ബി ജി വർഗീസ്, എൻ വി കൃഷ്ണവാര്യർ, സി കേശവൻ, ടി ജെ എസ് ജോർജ്, എം പി വീരേന്ദ്രകുമാർ, വി എം കൊറാത്ത്, കെ ജയചന്ദ്രൻ, കെ പി കുഞ്ഞിമൂസ, കെ എം അഹമ്മദ്, മലപ്പുറം പി മൂസ എന്നിങ്ങനെ 20 മാധ്യമപ്രതിഭകളെ പരിചയപ്പെടുത്തുന്ന കൃതി.
Be the first to review “Prakasam Chorinja Vazhivilakkukal” Cancel reply
Book information
Language
Malayalam
Number of pages
192
Size
14 x 21 cm
Format
Paperback
Edition
2023 May
Related products
-10%
Enikkellam Sangeethamanu
"ഞാനെങ്ങനെ സംഗീതസംവിധായകനായി? പലപ്പോഴും ആലോചിച്ചിട്ടുണ്ട്. ചെറുപ്പത്തിലേ പാട്ട് ഇഷ്ടമായിരുന്നു. നാലു വയസ്സു മുതൽ സെഹ്ഗലിനോടും പങ്കജ് മല്ലിക്കിനോടും ഖാൻ മസ്താനായോടും നൂർജഹാനോടും ലതാ മങ്കേഷ്കറോടും മുകേഷിനോടും സീ.എച്ച്. ആത്മായോടും മുഹമ്മദ് രഫീസാബിനോടും വലിയ കമ്പമായിരുന്നു. അവരുടെ പാട്ടുകൾ അനായാസം പാടുകയും ചെയ്യുമായിരുന്നു. എന്നാൽ എന്നെ വിസ്മയിപ്പിച്ചത് ഗായകരായിരുന്നില്ല, ആ പാട്ടുകളൊരുക്കിയ ഗാനരചയിതാക്കളും സംഗീതസംവിധായകരും ഓർക്കെസ്ട്രെയ്റ്റെഴ്സുമായിരുന്നു. മറ്റുള്ളവരുടെ പാട്ടുകൾ പാടിക്കൊടുക്കുന്നതിനേക്കാൾ പുതിയ പാട്ടുകളുടെ സ്രഷ്ടാവാകുന്നതിലാണ് കൂടുതൽ കഴമ്പുള്ളതെന്ന് ഞാൻ കണ്ടെത്തി. എന്റെ ജീവിതം പറയുക മാത്രമല്ല ഈ പുസ്തകത്തിലൂടെ ഉദ്ദേശിക്കുന്നത്. ഇന്ത്യൻ ചലച്ചിത്രസംഗീതത്തിൽ ലയിച്ചുചേർന്നിട്ടുള്ള തദ്ദേശീയവും വൈദേശികവുമായ ധാരകളെ വിശകലനം ചെയ്യാനും സംഗീതസംവിധാനത്തിന്റെ രസതന്ത്രം അനാവരണം ചെയ്യാനും സർവോപരി, നിങ്ങൾ ഇന്നും ഓർത്തുവെച്ചാസ്വദിക്കുന്ന എന്റെ ഒരുപിടി ഗാനങ്ങളുടെ ഉള്ളറകളിലേക്ക് കടന്നുചെല്ലാനും കൂടിയുള്ള ശ്രമമാണ് ഈ പുസ്തകം."
നൗഷാദ് മുതൽ മുഹമ്മദ് രഫീയും ലതാ മങ്കേഷ്കറും വരെയുള്ള പ്രതിഭകൾക്കൊപ്പം ഹിന്ദീസിനിമാസംഗീതത്തിന്റെ ഭാഗമായ, അമേരിക്കയിലെ അതിപ്രശസ്തമായ കോർണെൽ യൂണിവേഴ്സിറ്റിയിൽ സംഗീതം അഭ്യസിച്ച, ഒടുവിൽ മലയാളസിനിമാസംഗീതത്തിലെ മഞ്ഞിൽ വിരിഞ്ഞ വസന്തമായി മാറിയ ജെറി അമൽദേവ് ആദ്യമായി സ്വന്തം ജീവിതമെഴുതുന്നു.

Arajakavadiyude Athmabhashanangal
സർഗ്ഗപരമായ അരാജകത്വം ഏറ്റവും തീവ്രമായുണ്ട് പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ജീവിതത്തിലും എഴുത്തിലും. മുഴുവൻ മുൻവിധികളെയും ഒറ്റ നിമിഷം കൊണ്ട് ഈ മനുഷ്യൻ അട്ടിമറിച്ചുകളയും. പ്രവചനങ്ങൾക്ക് വഴങ്ങാത്ത സർവ്വ മാമൂലുകളോടും കലഹിക്കുന്ന ഒരെഴുത്തുകാരൻ. പുനത്തിൽ സംസാരിക്കുമ്പോഴും. പ്രവഹിക്കുന്നത് സർഗ്ഗപരമായ കലഹത്തിന്റെ ഊർജ്ജമാണ്. എഴുത്തും എഴുത്തുകാരും രതിയും ലഹരിയും വ്യക്തിജീവിതവും രാഷ്ട്രീയവും കടന്നു വരുന്ന ദീർഘസംഭാഷണം.

-9%
Jeevithamanu.
By Echmukutty
ആസേതുഹിമാചലം പരന്നുകിടക്കുന്ന മഹാദേശത്തിന്റെ നെടുകെയും കുറുകെയും സഞ്ചരിക്കുകയും അതിന്റെ ഗ്രാമങ്ങളിലും മഹാനഗരങ്ങളിലും ജീവിക്കുകയും മണ്ണു പുരണ്ട മനുഷ്യർക്കൊപ്പം പണിയെടുക്കുകയും ചെയ്ത എച്മുക്കുട്ടി അനുഭവിച്ചറിഞ്ഞ ഇന്ത്യൻ ജീവിതത്തിന്റെ വാക്ചിത്രങ്ങളുടെ സമാഹാരം. ഒറ്റയിരിപ്പിൽ വായിച്ചുതീർക്കാനാവാത്ത പുസ്തകമാണിത്. ഓരോ കുറിപ്പും വായിച്ച് വിങ്ങലോടെയോ, ചിലപ്പോളൊരു വിതുമ്പലോടെയോ, അപൂർവം ചിലപ്പോൾ വിസ്മയത്തോടെയോ നിങ്ങൾ ഏറെ നേരം ഇരുന്നുപോകും. കാരണം, ഈ പുസ്തകമത്രയും ജീവിതമാണ്; അതു മാത്രമാണ്. കഥകളേക്കാൾ കനത്തതും കാരമുള്ളിനേക്കാൾ കൂർത്തതുമായ അനുഭവരേഖകൾ.

AKG: Jeevithavum Pravarthanangalum
By C Bhaskaran
₹180.00
എ കെ ജി: ജീവിതവും പ്രവർത്തനങ്ങളും. എ കെ ജിയെക്കുറിച്ച് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും എഴുതിയ ലേഖനങ്ങളുടെയും ഓര്‍മക്കുറിപ്പുകളുടെയും സമാഹാരം.

Chaliyar Sakshi
പ്രകൃതി ഈ കുറിപ്പുകളിൽ അനിഷേധ്യമായൊരു സാന്നിധ്യമാണ്, കഥാപാത്രം പോലുമാണ്. ഭൂമിയുടെ ഗന്ധം, അതിന്റെ വിശുദ്ധി, സമൃദ്ധി ഇവയിൽ അങ്ങേയറ്റം ആമഗ്നനായൊരു ശുദ്ധ നാട്ടിൻപുറത്തുകാരന്റെ ഹൃദയ രേഖകളാണീ പുസ്തകം. സർഗാത്മക മുറ്റിയ എഴുത്തുകാരുടെ സാഹിത്യലോകമുണ്ട്. അക്കാലത്തെ രാഷ്ട്രീയവും ഭാവികവികളാൽ എഴുതപെട്ട തീക്ഷ്ണമായ വിപ്ലവ മുദ്രവാക്യങ്ങളുമുണ്ട്. കേരള മുസ്ലിം നവോത്ഥാനമുണ്ട്. സൂക്ഷ്മദൃക്കായ വായനക്കാരന് ഒരു നാടൻ പാട്ടിന്റെ കളങ്കമറ്റ ഉറവ പോലെ അനുഭവിക്കാവുന്ന ഓർമ്മകൾ – ഒരു നാടിന്റെ മുഴുവൻ സ്പന്ദനങ്ങളും ഈ പുസ്തകത്തിൽ നിറയുന്നു.

Anubhavam Orma Yathra Benyamin
By Benyamin
തോറ്റുപോയവന്റെ ആശുപത്രിക്കുറിപ്പുകള്‍, എഴുത്തിന്റെ നിയോഗവും വഴിയും, അരാഷ്ട്രീയ കാലത്തെ എഴുത്തുകാരന്റെ തിരഞ്ഞെടുപ്പനുഭവങ്ങള്‍ എന്നിവയാണ് അനുഭവത്തില്‍. പത്ത് ഓര്മക്കുറിപ്പുകളില് എം ടിയും പത്മനാഭനും കാക്കനാടനും ഷെല്‍വിയുമൊക്കെ കടന്നുവരുന്നു. യാത്ര എന്ന വിഭാഗത്തിലുള്ളത് ഇസ്രായേല്‍ അനുഭവവും ചരിത്രവും ഖുമ്റാന് ജനതയും ചാവുകടല്‍ ചുരുളുകളും.

Ammayente Rajyamanu
By Bobby Jose Kattikadu, E V Krishna Pillai, Indu Menon, Jerry Amaldev, M Leelavathy, N E Sudheer, Priya A S, Ravi Menon, Rekha K, Sathyan Anthikad, Seena Joseph, Sethu, Sonia Cherian, Suneetha T V, Suresh C Pillai
പത്തൊൻപതാം നൂറ്റാണ്ടിന്റെ ഒടുക്കം മുതൽ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കം വരെയുള്ള ഒരു നൂറ്റാണ്ടിലധികം നീളുന്ന കാലത്തിന്റെ പ്രതിനിധികളായ അമ്മമാരുടെ വിസ്മയിപ്പിക്കുന്ന ജീവിതരേഖകൾ. ഒറ്റ നോട്ടത്തിൽ ഓർമകളുടെ സമാഹാരമാണെന്നു തോന്നുമെങ്കിലും ഭൂപടത്തിൽ ഇല്ലാത്ത കുറേ മഹാരാജ്യങ്ങളുടെ ചരിത്രപുസ്തകമായിട്ടാണ് ഇതിനെ കാണേണ്ടത്. ഇ വി കൃഷ്ണപിള്ള മുതൽ ഇന്ദു മേനോൻ വരെയുള്ള മക്കൾ അവരുടെ അമ്മരാജ്യത്തെ തേടിപ്പോകുന്നു. എം ലീലാവതി, ദേവകി നിലയങ്ങോട്, ജെറി അമൽദേവ്, ശ്രീകുമാരൻ തമ്പി, സേതു, കെ അജിത, സത്യൻ അന്തിക്കാട്, ജോർജ് ജോസഫ് കെ, സുധക്കുട്ടി, എസ് ശാരദക്കുട്ടി, ജോയ് മാത്യു, രവി മേനോൻ, എൻ ഇ സുധീർ, ബോബി ജോസ് കട്ടികാട്, പ്രിയ എ എസ്, എസ് കണ്ണൻ, സജ്ന ഷാജഹാൻ, പ്രിയ ജോസഫ്, സുനീത ടി വി, സീന ജോസഫ്, സോണിയ ചെറിയാൻ, സുരേഷ് സി പിള്ള, കെ രേഖ എന്നിവരാണ് മറ്റ് എഴുത്തുകാർ.
ഇതു മക്കൾക്കുള്ള പുസ്തകമാണ്; ഭൂമിമലയാളത്തിലെ സർവമാന മക്കൾക്കും.

Adoor Pankajam
₹40.00
നാടകത്തിൽ നിന്ന് മലയാളസിനിമയിലെത്തുകയും വെള്ളിത്തിരയിൽ സ്വന്തം മുദ്ര പതിപ്പിക്കുകയും ചെയ്ത അടൂർ പങ്കജത്തിന്റെ കഥ ദീദി ദാമോദരൻ എഴുതുന്നു.

Reviews
There are no reviews yet.