Kerala's No.1 Online Bookstore
Add to Wishlist

Prethangal Und

Publisher:
(5 customer reviews)

Original price was: ₹180.00.Current price is: ₹159.00.

‘Prethangal Und’ – An inside information on life and death from the perceptive of ancient Indian Yogashastra written by Nandan Kandanat. It gives a vivid overview of life after death and gives valuable insight into the right way of living and dying for the continued evolution of life. It takes away the fear of ‘death’ and infuses the reader with a new pragmatic approach to life.

Out of stock

Want to be notified when this product is back in stock?

Free shipping above ₹599
Safe dispatch in 1 to 2 days
SKU: 9789385992780
Tags: ,

ഭൂതം, പ്രേതം, പിശാച് ഇവ എവിടെയെങ്കിലുമുണ്ടോ? യക്ഷൻ, കിന്നരൻ, ഗന്ധർവൻ, ദേവൻ എന്നെല്ലാം പറയുന്നത് ആരെ അല്ലെങ്കിൽ എന്തിനെയാണ്? മരണം ജീവിതത്തിന്റെ അവസാനമാണോ? ശരീരത്തിന് അതീതമായി എന്തെങ്കിലും ഉണ്ടോ? ‘ഞാൻ’ എന്ന പദം സൂചിപ്പിക്കുന്ന ‘വ്യക്തി’ ആരാണ്? എങ്ങനെയാണ് ജീവിക്കേണ്ടത്? എങ്ങനെയാണ് മരിക്കേണ്ടത്? യോഗശാസ്ത്രത്തിന്റെ പശ്ചാത്തലത്തിൽ ജീവിതത്തിന്റേയും മരണത്തിന്റേയും ഒരു വലിയ ചിത്രം ഇതിൽ അനാവരണം ചെയ്യപ്പെടുന്നു. അതിലൂടെ സനാതനധർമത്തിന്റെ അന്തസ്സത്ത മനസ്സിലാക്കിത്തരുകയാണ് ഈ കൃതി.

5 reviews for Prethangal Und

  1. ഗോപൻ പഴുവിൽ

    നന്ദൻ കണ്ടനാട്ടിന്റെ പ്രേതങ്ങൾ ഉണ്ട് എന്ന പുസ്തകം എനിക്ക് നൽകിയത് പുതിയ അറിവുകൾ മാത്രമല്ല, നല്ല വായനാസുഖം കൂടിയാണ്. ധാരാളം എതിരഭിപ്രായങ്ങൾ ഉണ്ടായേക്കാവുന്ന, വിവാദമായേക്കാവുന്ന വിഷയം ആണെങ്കിലും ആ വാഗ്മുനകളെ ഒടിച്ചു തരുന്ന രചനാശൈലി. അടുത്ത കാലത്ത് എന്റെ വായനയെ ഒരുപാട് തൃപ്‍തിപ്പെടുത്തിയ പുസ്തകമാണിതെന്ന് അടയാളപ്പെടുത്താൻ ഏറെ അഭിമാനം. ഈ പുസ്തകം ധാരാളം വായിക്കപ്പെടേണ്ടതുണ്ട്. വിശ്വാസവും യാഥാർഥ്യവും തമ്മിൽ ശാസ്ത്രീയമായി എത്രത്തോളം പരസ്പരപൂരകമാണെന്ന് തിരിച്ചറിയാൻ ഇനിയും ഇതുപോലുള്ള അവലംബ രചനകൾ ഏറെയില്ലല്ലോ.

  2. എസ് അനന്ത നാരായണൻ

    ലളിതമായ ഉദാഹരണങ്ങളിലൂടെ ഗഹനമായ ആശയങ്ങൾ നമ്മിലേക്ക് പ്രസരിപ്പിക്കാൻ നന്ദന് കഴിയുന്നുണ്ട്. അതിൽ കം‍പ്യൂട്ടറിന്റെയും കുമിളകളുടെയും പാമ്പിന്റെ പടം പൊഴിക്കലിന്റെയും ഒക്കെ സമാനസ്വഭാവങ്ങൾ വിവരിച്ചിരിക്കുന്നത് അവസാനം വരെ നമ്മുടെ കൂടെ നിൽക്കുന്നു. ചെറിയ ചെറിയ അധ്യായങ്ങൾ പുസ്തകത്തിന്റെ വായന എളുപ്പമാക്കുന്നു.

  3. ജ്യോതി ഹരിദാസ്

    ജീവിതത്തിന്റെ ഏതെങ്കിലും ഒക്കെ ഘട്ടത്തിൽ നമ്മൾ ഓരോരുത്തരിലും പൊതുവായി ഉയർന്നു വരുന്ന നിരവധി ചോദ്യങ്ങൾ അഥവാ സംശയങ്ങൾ ഉണ്ട്. പലതിലും വ്യക്തമായ മറുപടി കിട്ടാറില്ല, അഥവാ കണ്ടെത്താൻ പലരും ശ്രമിക്കാറില്ല. പലപ്പോഴും ഒരു ഘട്ടം കഴിഞ്ഞാൽ ഉത്തരങ്ങൾ കൊണ്ട് തൃപ്തിപ്പെടാതെ തന്നെ നമ്മൾ സംശയങ്ങൾ ഉപേക്ഷിക്കുന്നു. അങ്ങനെ ഉപേക്ഷിക്കപ്പെട്ട പലതിലേക്കുമുള്ള ഒരു വാതിൽ തുറക്കലാണ് ഈ പുസ്തകത്തിന്റെ വായനയിൽ സംഭവിക്കുന്നത്. ജീവന്റെയും ജീവിതത്തിന്റെയും മരണത്തിന്റെയും ഒരു വലിയ ചിത്രം, വിശാലമായ മറ്റൊരു തലം തന്നെയാണ് വായനക്കാരന് മുന്നിൽ തുറക്കപ്പെടുന്നത്.

  4. സി. രാമചന്ദ്രൻ

    ലളിതവും രസകരവും വിജ്ഞാനപ്രദവുമായ ഒരു പുസ്തകം. ഈ പുസ്തകത്തിലെ ഉദാഹരണങ്ങളും ചിത്രീകരണങ്ങളും ആർക്കും മനസ്സിലാക്കാൻ എളുപ്പമാക്കുന്നു

  5. സി ജി രാജഗോപാൽ, അങ്കമാലി

    ഗ്രന്ഥകർത്താവ് നന്ദൻ കണ്ടനാട്ടിന് തത്ത്വശാസ്ത്രത്തിലും, മനഃശാസ്ത്രത്തിലും, അതീന്ദ്രിയാനുഭവ പഠനത്തിലും, മറ്റ് ഗൂഢ ശാസ്ത്രങ്ങളിലുമുള്ള അഗാധമായ പാണ്ഡ്യത്യത്തിനുള്ള തെളിവാണ് ഈ പുസ്തകം. അതീവ ഗഹനമായ ഒരു വിഷയമാണ് അദ്ദേഹം ഈ പുസ്തകത്തിലൂടെ വിശകലനം ചെയ്യുന്നത്. ഈ പുസ്തകത്തിന് അനുയോജ്യമായ ഒരു അവതാരിക വിവിധ ശാസ്ത്രങ്ങളിൽ അതിനിപുണനായ ഡോ. കൃഷ്ണദാസ് നായർ എഴുതിയിരിക്കുന്നു. പ്രേതങ്ങൾ ഉണ്ട് എന്ന് തന്നെയാണ് നമ്മുടെ എല്ലാവരുടേയും അനുഭവം.

Add a review

Your email address will not be published. Required fields are marked *

Book information

ISBN 13
9789385992780
Language
Malayalam
Number of pages
144
Size
14 x 21 cm
Format
Paperback
Edition
2023 March
    0
    Your Cart
    Your cart is emptyReturn to Shop
    ×