Kerala's No.1 Online Bookstore
Add to Wishlist
-10%

Pularvettam (Vol. 1)

Original price was: ₹325.00.Current price is: ₹295.00.

Collection of consoling, healing, inspiring and enlightening thoughts penned by Bobby Jose Kattikadu and edited by Tom J Mangatt, for morning reading. This is the first volume of a three book series, that may be read from January 1st to April 30th.

In stock

Frequently Bought Together

Pularvettam (Vol. 2)

പുലർവെട്ടം പരമ്പരയിലെ രണ്ടാം പുസ്തകം

ഓരോരുത്തരുടേയും മനസ്സിന്റെ അണിയത്ത് അകത്തുള്ളൊരാൾ മയക്കത്തിലാണ്. അയാളെ കൊട്ടിയുണർത്തുമ്പോൾ ആസക്തികളുടെ തിരകളോടും ക്ഷോഭത്തിന്റെ കാറ്റിനോടും കഠിനദുഃഖത്തിന്റെ തീരാമാരിയോടും നിശ്ചലമാകാൻ അയാൾ കല്പിക്കും. റിൽകെ പറയുന്നതുപോലെ, ലോകം മുഴുവൻ കീഴ്‌പ്പെടുത്തുന്നതിനേക്കാൾ പ്രധാനം അവനവന്റെ ഉള്ളിലേക്ക് ഒരിഞ്ച് പ്രവേശിക്കുകയാണ്.

എല്ലാ പാട്ടുകളും താരാട്ടാവുന്ന ഒരു കാലമുണ്ടാവും; എല്ലാ ഭാഷണങ്ങളും സാന്ത്വനമാകുന്ന ഒരു ദിവസം. അപ്പോഴാണ് കടൽത്തിരകളും കാറ്റിലെ വൃക്ഷത്തലപ്പുകളും മനുഷ്യരുടെ ആശ്‌ളേഷങ്ങളുമൊക്കെ ഒരു പ്രാപഞ്ചികതാരാട്ടിന്റെ തന്ത്രികളായിരുന്നുവെന്ന് നമുക്ക് വെളിപ്പെട്ടു കിട്ടാൻ പോകുന്നത്.

ബന്ധങ്ങൾ ദീർഘസഞ്ചാരങ്ങളാണ്. അതിനിടയിലെ ആപത്തുകളെ, കുറേയധികം കാതങ്ങൾ പിന്നിട്ടതിനുശേഷം തിരിഞ്ഞുനോക്കി വ്യാകുലപ്പെടേണ്ട കാര്യമില്ല. കാലം എന്ന മഹാഭിഷഗ്വരന്റെ കാരുണ്യത്താൽ പരിക്കുകൾ ഇതിനകം സൗഖ്യപ്പെട്ടിട്ടുണ്ടാകും; വടുക്കൾ മാത്രം അവശേഷിപ്പിച്ചുകൊണ്ട്. മനുഷ്യരുമായി ബന്ധപ്പെട്ട് ഭംഗിയുള്ള സ്മൃതികൾ മാത്രം കൂടെ കൊണ്ടുപോവുക. എനിക്കോ അവർക്കോ ഗുണകരമല്ലാത്ത ഓർമ്മകളിൽ നിന്ന് ഞങ്ങളിരുവർക്കും മോക്ഷം ആവശ്യമുണ്ട്.

ഒന്നു ചിറകു കുടഞ്ഞ് പറക്കാൻ വഴി കാട്ടുന്ന വെളിച്ചത്തിന്റെ വിചാരങ്ങൾ.

Pularvettam (Vol. 3)

പുലർവെട്ടം പരമ്പരയിലെ മൂന്നാം പുസ്തകം

എല്ലാം വീണ്ടും ആരംഭിക്കാൻ നമുക്കൊരു ഊഴം കൂടി കിട്ടുന്നുവെന്നതാണ് ഓരോ പ്രഭാതത്തിന്റെയും സുവിശേഷം. അകന്നുപോയ ബന്ധങ്ങളെ വിളക്കി യോജിപ്പിക്കാൻ, മറന്നുപോയ പ്രാർത്ഥനകളെ ഓർത്തെടുക്കാൻ, കളഞ്ഞുപോയ സൗഹൃദങ്ങളെ വീണ്ടെടുക്കാനുമൊക്കെ മറ്റൊരു അവസരം കൂടി. വീണ്ടെടുക്കാനാവാത വിധത്തിൽ ഒന്നും തന്നെ കളഞ്ഞുപോയിട്ടില്ല, മടങ്ങിവരാനാവാത്ത ദൂരത്തിൽ ആരും അകന്നുപോയിട്ടില്ല.

ശരിക്കുള്ള ദുര്യോഗം, പകയിൽ സ്വയം എരിഞ്ഞുപോവുകയാണ്. ചെറുകക്കകളെ വിഴുങ്ങുന്ന മത്സ്യങ്ങളെപ്പോലെയാണത്. കട്ടിയുള്ള തോടായതുകൊണ്ട് അതിനെ ദഹിപ്പിക്കുക എളുപ്പമല്ല. കുറേ കഴിയുമ്പോൾ കക്കകൾ മത്സ്യത്തിനുള്ളിലിരുന്ന് അതിനെ ഭക്ഷിച്ച് വലുതാവുകയാണ്. നാടകത്തിന്റെ തിരശീല വീണുകഴിഞ്ഞാൽ ഗ്രീൻ റൂമിൽ ചമയങ്ങൾ അഴിച്ചുമാറ്റുന്ന ദുഷ്ടകഥാപാത്രത്തോട് പക പാടില്ല. എല്ലാവരും കൂടി അവർക്കായി നിശ്ചയിച്ച റോളുകളെ കുറ്റമറ്റതാക്കി എന്നൊരു പുഞ്ചിരി മാത്രം മതി.

ഒന്നു ചിറകു കുടഞ്ഞ് പറക്കാൻ വഴി കാട്ടുന്ന വെളിച്ചത്തിന്റെ വിചാരങ്ങൾ.

Brother Juniper

ഫ്രെഡ് മക്‌കാർത്തിയുടെ ലോകത്തെ നിഷ്കളങ്കമായി ചിരിപ്പിച്ച കാർട്ടൂണുകൾ. മൊഴിമാറ്റം ചെയ്തത് ബോബി ജോസ് കട്ടികാടും ടോം ജെ മങ്ങാട്ടും ചേർന്ന്. ആമുഖം ബോബി ജോസ് കട്ടികാട്.

സെയ്‌ന്റ് ഫ്രാൻസിസിൻ്റെ ആദ്യകാലശിഷ്യന്മാരിൽ ഒരാളായിരുന്നു ബ്രദർ ജൂണിപ്പർ. കുസൃതിയും കുറുമ്പും അനുകമ്പയുമൊക്കെ ചേർന്ന തെല്ലൊരു കോമാളിജീവിതമായിരുന്നു ജൂണിപ്പറിന്റേത്. 'Would to God, my brothers, I had a whole forest of such Junipers' എന്നാണ് ഫ്രാൻസിസ് ഈ പ്രിയപ്പെട്ട ശിഷ്യനേക്കുറിച്ച് പറഞ്ഞത്. ലിറ്റിൽ ഫ്ലവേഴ്സ് ഓഫ് സെയ്ന്റ് ഫ്രാൻസിസ് എന്ന പുസ്തകത്തിൽ നിരവധി കഥകളുണ്ട് ജൂണിപ്പറിനേക്കുറിച്ച്. ദരിദ്രരോടുള്ള അനുകമ്പയായിരുന്നു പ്രധാനം. അവരെ സന്തുഷ്ടരാക്കാൻ അദ്ദേഹം ഏതറ്റം വരെയും പോകുമായിരുന്നു. മഞ്ഞുകാലത്ത് ആരെങ്കിലും 'തണുക്കുന്നു' എന്നു പറഞ്ഞാൽ സ്വന്തം സന്യാസവസ്ത്രം തന്നെ ഊരിക്കൊടുക്കും.

ജൂണിപ്പർ പിന്നീട് ഒരു കാർട്ടൂൺ സ്ട്രിപ്പായി. 1942-ൽ ഫ്രെഡ് മക്‌കാർത്തി എന്ന ഫ്രാൻസിസ്കൻ സന്യാസിയായിരുന്നു അതു വരച്ചത്. അദ്ദേഹം എഡിറ്ററായിരുന്ന Friar എന്ന മാസികയിലാണ് ബ്രദർ ജൂണിപ്പർ ആദ്യം വന്നത്. കാർട്ടൂൺ സ്ട്രിപ്പുകൾ വിതരണം ചെയ്യുന്ന പബ്ലിഷേഴ്ഷ് ന്യൂസ്‌പേപ്പർ സിൻഡിക്കേറ്റ് എന്ന കമ്പനി വാങ്ങി പത്രങ്ങൾക്ക് നൽകിത്തുടങ്ങിയതോടെ ലോകമെങ്ങും ജൂണിപ്പറെത്തി.

മലയാളത്തിൽ ആദ്യമായാണ് ബ്രദർ ജൂണിപ്പർ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നത്. ഫ്രെഡ് മക്‌കാർത്തി വരച്ച എണ്ണൂറിലധികം സ്ട്രിപ്പുകളിൽ നിന്ന് തിരഞ്ഞെടുത്ത ഏറ്റവും ചിരിപ്പിക്കുന്ന കാർട്ടൂണുകളാണ് ഈ പുസ്തകത്തിലുള്ളത്.

Free shipping above ₹599
Safe dispatch in 1 to 2 days

ആയിരക്കണക്കിനു വായനക്കാരെ പ്രചോദിപ്പിക്കുകയും പ്രകാശിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന പുലർകാലചിന്തകളുടെ സമാഹാരം. വെളിച്ചത്തിന്റെ വസ്ത്രമണിയിക്കുന്ന വാക്കുകളാണ് ഈ പുസ്തകത്തിൽ. കയറിയാൽപ്പിന്നെ കടശിയിലേ ഇറങ്ങൂ എന്ന സൈക്കിൾ യജ്ഞക്കാരന്റെ വാശിയിൽ ‘പുലർവെട്ടം’ വായിച്ചടയ്ക്കരുത്. ഒരു ദിവസം രണ്ടേ രണ്ടു പുറം മതി. പിന്നെ ആ വെളിച്ചത്തിൽ, രാക്കിടക്കയിലേക്കു പോകുംവരെയുള്ള നിമിഷങ്ങളെ എങ്ങനെ പ്രകാശഭരിതമാക്കാമെന്നു മാത്രം ആലോചിക്കുക. അങ്ങനെയങ്ങനെ ആലോചിച്ചുപോകുമ്പോൾ, പ്രകാശത്തേക്കുറിച്ചുള്ള ചിന്ത പോലും എത്ര പ്രസാദാത്മകമാണെന്ന് വെളിച്ചം കിട്ടും. ഒടുവിൽ, നിങ്ങളെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട്, നിങ്ങൾ ഒരു സൂര്യനാവുക തന്നെ ചെയ്തുവെന്നും വരാം.

പുലർവെട്ടം പരമ്പരയിലെ ആദ്യപുസ്തകമാണിത്. ജനുവരി 1 മുതൽ ഏപ്രിൽ 30 വരെയുള്ള പ്രഭാതങ്ങളിലേക്ക് വെളിച്ചത്തിന്റെ വിചാരങ്ങൾ.

Reviews

There are no reviews yet.

Be the first to review “Pularvettam (Vol. 1)”

Your email address will not be published. Required fields are marked *

Book information

ISBN 13
9789385992377
Language
Malayalam
Number of pages
252
Size
14 x 21 cm
Format
Paperback
Edition
2020 July

You may also like…

-15%
Out of Stock
Best of Bobby Jose Kattikadu
Quick View
Add to Wishlist
Add to cartView cart

Best of Bobby Jose Kattikadu (6 Books)

Original price was: ₹1,620.00.Current price is: ₹1,385.00.
  • സൗഹൃദത്തേത്തേക്കുറിച്ചും സ്നേഹക്കുറിച്ചുമുള്ള പുസ്തകമാണ് കൂട്ട്. ബോബി ജോസ് കട്ടികാടിന്റെ മാസ്റ്റർ പീസ്.
  • അവന്റെ അപൂർണതകളുടെ പരിഹാരവും ആശങ്കകളുടെ ഉത്തരവും ആവേഗങ്ങളിൽ ക്ഷമയും അവളാണ്... അവൾ മാത്രം. 'അവൾ' അവളേക്കുറിച്ചുള്ളത്.
  • ആയിരക്കണക്കിനു വായനക്കാരെ പ്രചോദിപ്പിക്കുകയും പ്രകാശിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന പുലർകാലചിന്തകളുടെ സമാഹാരമാണ് മൂന്നു വാല്യങ്ങളിലുള്ള പുലർവെട്ടം
  • 'പുലർവെട്ട'ത്തിനൊപ്പം പ്രഭാതങ്ങളിൽ ചിരിയും ചിന്തയും പകർന്ന ലോകപ്രശസ്ത കാർട്ടൂണുകളുടെ സമാഹാരമാണ് ബ്രദർ ജൂണിപ്പർ.

-14%
Out of Stock
Complete Pularvettam with Juniper
Quick View
Add to Wishlist
Add to cartView cart

Complete Pularvettam with Juniper (4 Books)

Original price was: ₹1,135.00.Current price is: ₹979.00.

    0
    Your Cart
    Your cart is emptyReturn to Shop
    ×