Add to Wishlist
-13%
Ram C/o Anandi
Publisher: DC Books
₹399.00 Original price was: ₹399.00.₹349.00Current price is: ₹349.00.
Novel by Akhil P Dharmajan. The story revolves around Ram, a young Malayali, who arrives in Chennai to study at a film school, and the incidents that happen in his life with his new set of friends in the city. It is an easy read with a fast-paced narrative.
Free shipping above ₹599
Safe dispatch in 1 to 2 days
ഒരു സിനിമാറ്റിക് നോവൽ. ആലപ്പുഴ ജില്ലയിലെ തീരദേശഗ്രാമത്തിൽ നിന്നും സിനിമ പഠിക്കാനും നോവലെഴുതാനുള്ള അനുഭവങ്ങൾ സ്വന്തമാക്കാനും ചെന്നൈ നഗരത്തിലെത്തിയ ശ്രീറാമിനെ വരവേറ്റത് വിചിത്രസംഭവങ്ങളുടെ ഒരു പരമ്പരയാണ്. അതിൽ പ്രണയവും പ്രതികാരവും സൗഹൃദവും യാത്രയും സിനിമയുമുണ്ട്. റാമിനൊപ്പം അവന്റെ അനുഭവങ്ങൾക്കൊപ്പം സഞ്ചരിക്കാൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു. ചെന്നൈ ഉങ്കളൈ അൻപുടൻ വരവേർക്കിറത്!
Be the first to review “Ram C/o Anandi” Cancel reply
Book information
ISBN 13
9788126475568
Language
Malayalam
Number of pages
320
Size
14 x 21 cm
Format
Paperback
Edition
2024 March
Related products
-35%
Operation Sumithra
ഗ്രാമവും പ്രേമവും വിരഹവും എല്ലാം രസകരമായ ഒരു കഥയിൽ ഒന്നിക്കുന്നു - ഓപ്പറേഷൻ സുമിത്ര. ആഹ്ലാദകരമായ വായന അന്യം നിന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് വിശ്വസിച്ചു കൈയിലെടുക്കാവുന്ന ഒരു നോവൽ. ജാതികതഭേദമില്ലാതെ പൗരന്മാരെ പ്രേമിക്കാൻ പഠിപ്പിക്കുന്ന രാമേട്ടനും സുമിത്രടീച്ചറും ആത്മാർത്ഥമായി പ്രേമിക്കാൻ തുടങ്ങുകയണ്. വിവാഹശേഷം വർഷങ്ങൾ കഴിഞ്ഞ്. അവർ നേരിടുന്ന പ്രതിസന്ധികൾ രസകരമായ ഒരു സിനിമ കാണുന്നതുപോലെ അക്ഷരങ്ങളിലൂടെ കണ്ടറിയാം ഈ നോവലിലൂടെ.

Duniya Beevees
കാൽപ്പന്തുകളിയെ ആവേശമാക്കിയ മൂന്ന് പെൺകുട്ടികൾ കോഴിക്കോടു നിന്ന്, ഖത്തറിലൊരുങ്ങിയ ലോകകപ്പിന്റെ ആഘോഷങ്ങളിലേക്കും ആരവങ്ങളിലേക്കും പറന്നിറങ്ങുന്നു. സൗമ്യമായ കാലടികൾ കൊണ്ട് ലോകഭൂപടത്തിൽ കവിതയെഴുതുന്ന, നീലയും വെള്ളയും വരകളുള്ള പത്താം നമ്പർ കുപ്പായക്കാരനെ കാണാൻ റിമയും ഫിദയും ബ്രസീലിയയും പ്രതിസന്ധികളെ ഏറെ തരണം ചെയ്യുന്നു. തന്റേടികളായ പെൺകുട്ടികൾ കുടുംബത്തിനകത്തും പുറത്തും വിമർശിക്കപ്പെടുന്നു. മനസ്സിൽ നിറഞ്ഞുനിന്ന സ്വപ്നം സാക്ഷാത്കരിച്ച് തിരിച്ചെത്തുമ്പോൾ സോഷ്യൽ മീഡിയയടക്കം ആ പെൺകുട്ടികളെ ഏറ്റെടുക്കുകയാണ്. മലയാളികളായ ഫുട്ബോൾ ആരാധകർ ഒന്നിനുപിറകെ ഒന്നായി കമന്റ് ചെയ്യുന്നു, ‘വാമോസ് മലയാളി!'

-20%
Mannile Sabdangal
By Shiju Elias
കാരിരിമ്പുപോലെ കാര്‍ക്കശ്യം നിറഞ്ഞ കരിമ്പുദേശത്തെ പല തരം വിളകളുടെ ഭൂമികയാക്കിയ മനുഷ്യരുടെ കഥയാണ് മണ്ണിലെ ശബ്ദങ്ങൾ. മലയോരദേശത്തേക്കു വെട്ടപ്പെട്ട ആദ്യ റോഡും കനാലും തുറന്നുകൊടുത്തത് പുതുലോകത്തേക്കുള്ള വഴികളാണ്. വഴികള്‍ വരുമ്പോള്‍ മനുഷ്യര്‍ അതുവഴി നടന്നുപോകുന്നതുപോലെ ചിലര്‍ കടന്നുവരികയും ചെയ്യും. രാമന് കടന്നുവരുന്നത് കൃഷിയിറക്കാന്‍ മാത്രമല്ല, ചില ദൗത്യങ്ങള്‍ വഹിക്കാനുമാണ്. കത്രീനയും രാമനും രാജുവുമെല്ലാം പച്ചമനുഷ്യരാണ്. രതിയും പ്രണയവും വേര്‍തിരിച്ചെടുക്കാനാവാത്തവർ. ഒരു സമൂഹം ഒളിച്ചുവയ്ക്കുന്നതാകെ വാരിവലിച്ച് പുറത്തിടുമ്പോഴാണ് ഒരെഴുത്തുകാരന് പ്രസക്തനാകുന്നത്. തുറന്നെഴുത്തിന്റെ കൈത്തഴക്കം മണ്ണിലെ ശബ്ദങ്ങളില്‍ പ്രകടമാണ്.

Bhavanippuzha Sakshi
₹50.00
ഭവാനിപ്പുഴയുടെ തീരങ്ങളിലെ ജീവിതങ്ങൾ അനാവരണം ചെയ്യുന്ന നോവലാണ് ഭവാനിപ്പുഴ സാക്ഷി.

-16%
Veli
രണ്ടു പുരയിടങ്ങൾക്കിടയിൽ ഉയർന്ന ഒരു വേലിയുടെ, അതു സൃഷ്ടിച്ച വയ്യാവേലികളുടെ കഥയാണിത്. കാഞ്ഞിരപ്പള്ളി പാപ്പന് ചേട്ടനോടുള്ള വൈരാഗ്യം തീർത്ത ആ വേലി -വഴക്കും വക്കാണവും പത്തലുകളായ വേലി – ഏലിയാമ്മയെ സംബന്ധിച്ച് ‘അഭിമാനത്തിന്റെ പ്രതീക’വും ‘ഒരു ജീവിതസമരത്തിന്റെ പ്രൗഢമായ സ്മാരക’വും ആകുന്നു. എന്നാൽ, മാതൃകാകുടുംബമായ കൂനംമൂച്ചി വീട്ടിലേക്ക് അശാന്തിയുടെ ദിനങ്ങളാണ് അത് ക്ഷണിച്ചുവരുത്തിയത്. ജയിലും കോടതിയുമല്ല, അതിലും വലിയ മാനക്കേടുകളാണ് ആ വീടിനെ ഗ്രസിച്ചത്. പാറേൽപ്പള്ളി പെരുന്നാളുദിവസം മോളിക്കുട്ടിക്കു നേരിടേണ്ടിവന്നതും ‘കുപ്രസിദ്ധ കേഡി’ കോട്ടയം കുഞ്ഞച്ചന് അതിൽ ഇടപെടേണ്ടിവതും ഒക്കെ വെറും ഒരു വേലിക്കേസിനെ, അഴിക്കുവാനാകാത്ത ഒരു കടുംകെട്ടായി മുറുക്കി.

-21%
Viswothara Salesman
By Og Mandino
ഓരോ തലമുറയും അതിന്റെ ശക്തിയുടെ സാഹിത്യത്തിന് ജന്മമേകുന്നു. ഇത്തരം രചനയ്ക്ക് അക്ഷരാർത്ഥത്തിൽ അനുവാചകന്റെ ജീവിതത്തെ മാറ്റിമറിക്കാനുള്ള കരുത്തുണ്ട്. ഈ പാരമ്പര്യത്തിൽ അസംഖ്യം ജീവിതങ്ങളെ സ്വാധീനിക്കാൻ നിയുക്തമായ ഒന്നാണ് വിശ്വോത്തര സെയിൽസ്മാൻ. രണ്ടായിരം വർഷം മുൻപ് ജീവിച്ചിരുന്ന ഒട്ടകച്ചെറുക്കനായ ഹാഫിദിന്റെയും തന്റെ താഴ്ന്ന ജീവിതാവസ്ഥ സമുദ്ധരിക്കാനുള്ള അവന്റെ ഉൽക്കടമായ അഭിവാഞ്ചയുടെയും ഇതിഹാസമാണ് ഇത്. കച്ചവടസംഘ പ്രമുഖനും ഗുരുവുമായ പത്രോസ്, ഹാഫിദിന് നൈസർഗികമായുള്ള കഴിവ് തെളിക്കുന്നതിന് ഒരു മേലങ്കി വിറ്റഴിക്കുവാൻ അവനെ ബദലഹേമിൽ നിന്ന് യാത്രയാക്കുന്നു. അവൻ പരാജയപ്പെടുകയും വിൽക്കുന്നതിനു പകരം ആ മേലങ്കി ഒരു സത്രത്തിനരികെയുള്ള ഗുഹയ്ക്കുളിലെ ഒരു നവജാതശിശുവിന് നൽകുകയും ചെയ്യുന്നു. ഹാഫിദ് ലജ്ജിതനായി കച്ചവടസംഘത്തിലേക്ക് മടങ്ങുന്നു. എന്നാൽ, അവന്റെ തലയ്ക്കു മുകളിൽ ഒരു തിളങ്ങുന്ന നക്ഷത്രം അവനെ അനുഗമിച്ചിരുന്നു. ഈ പ്രതിഭാസത്തെ ദൈവാനുഗ്രഹമായ ഒരു അടയാളമായി പത്രോസ് പറയുന്നു. അങ്ങനെ ഹാഫിദിന്റെ അഭിലാഷങ്ങളും പൂർത്തീകരിക്കുവാൻ ആവശ്യമായ ജ്ഞാനം ഉൾക്കൊള്ളുന്ന പത്തു പ്രാചീന ചുരുളുകൾ പത്രോസ് അവനു നൽകുന്നു.

Bhiksha
ബ്രാഹ്മണന് ദാനം നൽകാനും വാങ്ങാനുമുള്ള ദ്രവ്യമാണ് കന്യക. വിവാഹമണ്ഡപത്തിൽ വധുവിന്റെ വേഷത്തിലിരിക്കുന്ന സ്ത്രീ ദാനദ്രവ്യം. ഭർത്താവ് ദാനം വാങ്ങുന്നു. പിതാവ് ദാനം നൽകി സുകൃതം നേടുന്നു. ഹോമകുണ്ഡത്തിലെ ജ്വലിക്കുന്ന അഗ്നിയെ സാക്ഷിയാക്കി കന്യകയുടെ കഴുത്തിൽ മംഗല്യസൂത്രം അണിയിക്കുന്നതോടെ ഭർതൃവീടിന്റെ അവകാശിയാകുന്നതോടൊപ്പം ജന്മഗൃഹവുമായുള്ള സകല ബന്ധവും അറുത്തു മാറ്റപ്പെടുകയും ചെയ്യുന്നു. തേക്കുംകാട് എന്ന ബ്രാഹ്മണഗൃഹത്തിലേക്ക് വധുവായി വലതുകാൽ വച്ചു കയറിയ കമലയുടെ ജീവിതത്തിലൂടെ ഇതൾ വിരിയുന്ന കണ്ണീരിന്റെയും പുഞ്ചിരിയുടെയും കഥയാണിത്. കൗമാരപ്രായത്തിൽത്തന്നെ വൈധവ്യം സംഭവിച്ചവരുടെയും കുടുംബത്തിൽ പാർശ്വവൽക്കരിക്കപ്പെടവരുടെയും ആലംബഹീനരായ അബലകളുടെയും ആത്മനൊമ്പരങ്ങളുടെ, അസ്വാതന്ത്ര്യങ്ങളുടെ കഥ ഹൃദയാവർജകമായി രചിക്കപ്പെട്ടിരിക്കുന്നു. ബ്രാഹ്മണ സമുദായത്തിലെ ആചാരങ്ങളുടെയും കൂട്ടുകുടുംബ വ്യവസ്ഥകളുടെയും ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന, സുഖദമായ വായനാനുഭവം നൽകുന്ന ശ്രദ്ധേയമായ കൃതിയാണിത്.

Reviews
There are no reviews yet.