Add to Wishlist
-15%
Rathri 12-nu Sesham
Publisher: DC Books
₹380.00 Original price was: ₹380.00.₹325.00Current price is: ₹325.00.
The latest thriller novel by Akhil P. Dharmarajan, acclaimed author of Ram C/O Anandi.
Free shipping above ₹599
Safe dispatch in 1 to 2 days
രാത്രി പന്ത്രണ്ടിനു ശേഷം ജോലി കഴിഞ്ഞു മടങ്ങുകയായിരുന്നു വനിത സേവ്യർ. മഴ തോർന്നെങ്കിലും ആകാശത്ത് കൊള്ളിയാൻ ഇടയ്ക്കിടെ മിന്നുന്നുണ്ട്. വീടെത്തും മുമ്പേ അവളുടെ കാർ ഒരാളെ ഇടിച്ചിട്ടു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അയാൾ അവിടെ നിന്നും കടന്നുകളഞ്ഞു. എല്ലാം അവസാനിച്ചെന്നു കരുതിയെങ്കിലും അയാളുടെ സാന്നിദ്ധ്യം പിന്തുടരുന്നതു പോലെ വനിതയ്ക്കു തോന്നി. ആരാണ് അയാൾ?
റാം C/O ആനന്ദിയുടെ എഴുത്തുകാരൻ അഖിൽ. പി. ധർമ്മജന്റെ രാത്രി 12-നു ശേഷം എന്ന ഏറ്റവും പുതിയ ത്രില്ലർ നോവലിന്റെ വിതരണം ആരംഭിച്ചു.
Be the first to review “Rathri 12-nu Sesham” Cancel reply
Book information
ISBN 13
9789364876100
Language
Malayalam
Number of pages
308
Size
14 x 21 cm
Format
Paperback
Edition
2025 April
Related products
-11%
Red Shadow
By Batten Bose
നാന്‍സി ഭീതിയോടെ ഇരുളിലേക്കു തുറിച്ചുനോക്കി. ജനലിനടുത്ത് ഒരു ചലനം... ഒരു കൈപ്പത്തി ജനലില്‍ അമര്‍ന്നിരിക്കുന്നതു നാന്‍സി കണ്ടു. അന്തരാളങ്ങളിലുണ്ടായ നടുക്കം വല്ലാത്തൊരു ശബ്ദമായി പുറത്തുവന്നെങ്കിലും അവള് വായ പൊത്തി അമര്‍ത്തിക്കളഞ്ഞു. വെടി വയ്ക്കുന്നതുപോലെ ഇടിയും മിന്നലുമുണ്ടായി. തന്റെ മുകളിലേക്കൊരു മനുഷ്യന്റെ കറുത്ത നിഴല്‍ വീണതു നാന്‍സി കണ്ടു. ജനാലയ്ക്കല്‍ ഒരു ചുവന്ന മനുഷ്യൻ. അവന്റെ തലമുടിയും നനഞ്ഞൊഴുകുന്നു. അവന് നീട്ടിപ്പിടിച്ചിരുന്ന നീളമുള്ള കത്തി മിന്നലില്‍ വെട്ടിത്തിളങ്ങി. ഓരോ വാക്കിലും ഉദ്വേഗം ജനിപ്പിക്കുന്ന ബാറ്റണ്‍ബോസിന്റെ സസ്പെന്‍സ് ത്രില്ലർ.

-19%
Notting Hillile Nigoodatha
ലണ്ടനിലെ ഒരു പ്രഭുവിന്റെ ഭാര്യ നിദ്രാടനത്തിൽ ഭർത്താവിന്റെ ലാബോറട്ടറിയിൽ നിന്നും ആസിഡ് എടുത്തുകുടിച്ച് മരണപ്പെടുന്നു. പ്രഥമദൃഷ്ട്യാ ഒരു അപകടമെന്ന നിലയിൽ കാണപ്പെട്ട ആ മരണം പക്ഷേ, ഇൻഷ്വറൻസ് ഇൻവെസ്റ്റിഗേറ്ററായ റാൾഫ് ആൻഡേഴ്സണിൽ ചില സംശയങ്ങൾ ഉണർത്തി. ഭാര്യയുടെ മരണത്തിനു മുൻപായി പ്രഭു അവരുടെ പേരിൽ ഇൻഷ്വറൻസ് പോളിസികൾ വാങ്ങിച്ചതായിരുന്നു അതിനു കാരണം. ആൻഡേഴ്സൺ തന്റെ അന്വേഷണം ആരംഭിക്കുകയായി. ആൻഡേഴ്സന്റെ കണ്ടെത്തലുകളിലൂടെയും ഡയറിക്കുറിപ്പുകളിലൂടെയും രാസപരിശോധനാറിപ്പോർട്ടുകളിലൂടെയും കത്തുകളിലൂടെയും ഉദ്വേഗജനകമായ ഒരു കുറ്റാന്വേഷണനോവൽ നമ്മുടെ മുന്നിൽ ഇതൾ വിരിയുന്നു. ലോകത്തിലെ ആദ്യത്തെ കുറ്റാന്വേഷണനോവൽ.

Nizhalkkuth
എവിടെനിന്നോ അലഞ്ഞെത്തിയ വീരഭദ്രന് എന്ന ബാലന് അഭയം നല്‍കുകയും അവനെ മാന്ത്രിക-താന്ത്രിക വിദ്യകള്‍ പഠിപ്പിക്കുകയും ചെയ്തു എന്നതു മാത്രമായിരുന്നു വലിയകോയിക്കല്‍ നാരായണമേനോന് ചെയ്ത തെറ്റ്. ഗുരുവിനെ വീഴ്ത്തി നാടിനു മുകളില്‍ ഇരുണ്ട കരിമ്പടം പോലെ വീരഭദ്രന് പടര്‍ന്നു. താനിച്ഛിക്കുന്ന സ്ത്രീകളെ ഏതു വിധേനയും പ്രാപിച്ചും എതിര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ നിഴലുകളില്‍ മാരകപ്രയോഗം നടത്തിയും അനിഷേദ്ധ്യനായി വീരഭദ്രന് വിരാജിച്ചു. വീരഭദ്രന്റെ മാന്ത്രികശക്തിക്കും തേര്‍വാഴ്ചയ്ക്കും തടയിടാൻ പോന്ന ഒരു രക്ഷകനു വേണ്ടി നാടു മുഴുവനും തൊഴുകൈയോടെ പ്രാര്‍ത്ഥിച്ചു. ഒടുവില്‍ അവനെത്തി... പക്ഷേ, വീരഭദ്രന്റെ അമാനുഷികശേഷിക്കു മുന്പില് പിടിച്ചുനില്ക്കാന് അയാള്‍ക്കാകുമോ? വായക്കാരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന മാന്ത്രികനോവൽ.

-10%
Last Count
By Batten Bose
തന്റെ കുടുംബത്തിനെ നാമാവശേഷമാക്കിയവരോടുള്ള തീര്‍ത്താല്‍ തീരാത്ത പകയുമായാണ് ശത്രു എന്ന ശത്രുഘ്നന്‍ നാട്ടിലെത്തിയത്. പണവും സ്വാധീനവുമുള്ള എതിരാളികള്‍ മരണക്കുരുക്കുമൊരുക്കി അയാളെ നേരിട്ടു. അതോടെ സത്യത്തിനും നീതിക്കുമായുള്ള പോരാട്ടത്തിന്റെ നിണച്ചാലുകള്‍ ഒഴുകി. ഒറ്റയിരിപ്പില്‍ വായിച്ചുതീര്‍ക്കാന്‍ പ്രേരിപ്പിക്കുന്ന സസ്പെന്‍സ് അഡ്വെഞ്ചര്‍ ത്രില്ലർ.

-20%
Maltese Falcon
ന്യൂയോർക്കിൽ നിന്നും ഫ്ളോയിഡ് തേഴ്സ്ബി എന്നയാളോടൊപ്പം ഒളിച്ചോടിയ തന്റെ സഹോദരിയെ കണ്ടെത്താനാണ് മിസ് വണ്ടർലി എന്ന യുവതി സ്റ്റേഡ് ആർച്ചറിന്റെ ഓഫീസിലെത്തിയത്. പക്ഷേ മിസ് വണ്ടർലിയുടെ അപരമുഖം വെളിപ്പെടുകയും ഫ്ളോയിഡിനെ പിന്തുടർന്ന പേഡിന്റെ സഹായി മൈൽസ് ആർതർ വെടിയേറ്റ് കൊല്ലപ്പെടുകയും ചെയ്തതോടെ പേഡ് സ്വയം വേട്ടക്കാരനും വേട്ടമൃഗവുമായി മാറുന്ന അവസ്ഥയെത്തി. നോവൽ രൂപത്തിലും ചലച്ചിത്രരൂപത്തിലും ലക്ഷക്കണക്കിന് ആരാധകരെ സൃഷ്ടിച്ച ക്രൈം ത്രില്ലർ.

Kuttanweshana Kathakal
By Hameed IPS
അന്വേഷണത്തിന്റെ കുരുക്കുകൾ അഴിച്ചുകൊണ്ട് പത്തൊമ്പത് ക്ലാസിക് കുറ്റാന്വേഷണ കഥകളാണിവിടെ ഉദ്വേഗഭരിതമായി കാത്ത് കിടക്കുന്നത്. അനേക വർഷങ്ങൾക്ക് മുന്നേ മലയാള ആനുകാലികങ്ങളിൽ എഴുതപ്പെട്ട ഡിറ്റക്ടീവ് കഥകളെ കണ്ടെത്തി അവതരിപ്പിക്കുകയാണീ സമാഹാരം. അസാധാരണ സംഭവങ്ങളും അവയുണ്ടാക്കുന്ന സംശയങ്ങളും കുറ്റവാളിയിലേക്ക് എത്തുന്നതുവരെ അടുത്തതെന്തെന്ന ചോദ്യവുമായി വായനക്കാരെ ഒപ്പം കൂട്ടുന്നു. നിഗൂഢതകളൊളിപ്പിച്ച വലിയ കഥാപരിസരങ്ങളുമായി, ഒറ്റയിരിപ്പിൽ വായിക്കാവുന്ന ചെറിയ കുറ്റാന്വേഷണകഥകൾ പ്രതീക്ഷിക്കാത്ത ക്ലൈമാക്സുകൾ തീർക്കുകയാണ്.

Sherlock Holmesinte Sahasangal
സങ്കീർണമായ കുറ്റകൃത്യങ്ങളുടെ ചുരുളഴിക്കുന്ന സാഹസിക മുഹൂർത്തങ്ങൾ നിറഞ്ഞ പുസ്തകം. ഓരോ അധ്യായത്തിലും വായനക്കാരെ മുൾമുനമ്പിൽ നിർത്തുകയും അപാരമായ ഭാവനയിലേക്ക് തള്ളിടുകയും ചെയ്യുന്നു. എല്ലാ കാലത്തും ലോകമെമ്പാടുമുള്ള വായനക്കാർ ഒരേ ആവേശത്തിൽ വായിക്കുന്ന ആർതർ കോനൻ ഡോയലിന്റെ ഷെർലക് ഹോംസ് കഥകളുടെ സമാഹാരം.

Prestor John
ഐതിഹ്യങ്ങളിലും മിത്തുകളിലും കേട്ടുവന്ന ഒരു ഇതിഹാസ ഭരണാധികാരിയുടെ ചരിത്രസത്വം തേടിയുള്ള യാത്രയാണ് ‘പ്രെസ്റ്റർ ജോൺ'. പശ്ചാത്തലം മലബാറിന്റെ തനതുപ്രദേശങ്ങളാണെങ്കിലും കഥാപരിസരത്തിൽ പോർച്ചുഗീസും തന്റെ വിഹിതം പങ്കിട്ടെടുക്കുന്നു. നൂറ്റാണ്ടുകൾക്ക് മുമ്പ് ഒരു മലബാറുകാരൻ യൂറോപ്പിന്റെ രാജാവായിരുന്നോ എന്ന കൗതുകം വായനക്കാരെ മരിയയ്ക്കും അഫ്സലിനുമൊപ്പം നടത്തുന്നുണ്ട്. മിഥ്യയും യാഥാർഥ്യവും വേർതിരിച്ചറിയാനാവാത്ത വിധം, ചരിത്രത്തെയും ഭാവനയെയും സമന്വയിപ്പിച്ചുകൊണ്ട് ഒരുക്കിയിട്ടുള്ള ഹിസ്റ്റോറിക്കൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ.

Reviews
There are no reviews yet.