Add to Wishlist
-11%
Red Shadow
By Batten Bose
Publisher: National Book Stall
₹400.00 Original price was: ₹400.00.₹359.00Current price is: ₹359.00.
Suspense thriller by Batten Bose.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
നാന്‍സി ഭീതിയോടെ ഇരുളിലേക്കു തുറിച്ചുനോക്കി. ജനലിനടുത്ത് ഒരു ചലനം… ഒരു കൈപ്പത്തി ജനലില്‍ അമര്‍ന്നിരിക്കുന്നതു നാന്‍സി കണ്ടു. അന്തരാളങ്ങളിലുണ്ടായ നടുക്കം വല്ലാത്തൊരു ശബ്ദമായി പുറത്തുവന്നെങ്കിലും അവള് വായ പൊത്തി അമര്‍ത്തിക്കളഞ്ഞു. വെടി വയ്ക്കുന്നതുപോലെ ഇടിയും മിന്നലുമുണ്ടായി. തന്റെ മുകളിലേക്കൊരു മനുഷ്യന്റെ കറുത്ത നിഴല്‍ വീണതു നാന്‍സി കണ്ടു. ജനാലയ്ക്കല്‍ ഒരു ചുവന്ന മനുഷ്യൻ. അവന്റെ തലമുടിയും നനഞ്ഞൊഴുകുന്നു. അവന് നീട്ടിപ്പിടിച്ചിരുന്ന നീളമുള്ള കത്തി മിന്നലില്‍ വെട്ടിത്തിളങ്ങി. ഓരോ വാക്കിലും ഉദ്വേഗം ജനിപ്പിക്കുന്ന ബാറ്റണ്‍ബോസിന്റെ സസ്പെന്‍സ് ത്രില്ലർ.
Be the first to review “Red Shadow” Cancel reply
Book information
Language
Malayalam
Number of pages
272
Size
14 x 21 cm
Format
Paperback
Edition
2023 March
Related products
-16%
Tarzan Nashtasamrajyam
ടാര്‍സന്റെ ഒരു പൂര്വസുഹൃത്തിന്റെ പുത്രനായ എറിക് വോണ്ഹാര്ബന് ആഫ്രിക്കയുടെ ഹൃദയഭാഗത്ത് എവിടെയോ അപ്രത്യക്ഷനായി. അയാളെ തേടിപ്പിടിക്കുവാന്‍ ടാര്സന് പരിശ്രമിക്കുകയായിരുന്നു. അയാള്‍ പോയ വഴിയുടെ അടയാളങ്ങള്‍ ടാര്‍സനെ അജ്ഞാതമായ ഒരു താഴ്വരയിലേക്കു നയിച്ചു. കാലപ്രവാഹത്തിന് യാതൊരു പരിവര്‍ത്തനവും വരുത്താന്‍ കഴിയാതിരുന്ന പുരാതന റോമാസാമ്രാജ്യത്തിന്റെ രണ്ടു സൈനികസ്ഥാനങ്ങള് അവിടെ അദ്ദേഹം കണ്ടെത്തി. അവയിലൊന്നായ കാസ്ട്രാ സാന്ഗ്വിനാറിയസിലെ അഴിമതിക്കാരനും ക്രൂരനുമായ ചക്രവര്‍ത്തി ടാര്‍സന്റെ മരണം സുനിശ്ചിതമാക്കുന്ന അടവുകളോടെ അദ്ദേഹത്തെ രക്തപങ്കിലമായ പോര്‍ക്കളത്തിലെ അപകടപരമ്പരകളിലേക്കു തള്ളിവിട്ടു. അപ്പോള്‍, മൈലുകള്‍ക്കപ്പുറത്ത് കാസ്ട്രം മെയറില്‍ എറിക് വോണ്ഹാര്ബനും മറ്റൊരു സ്വേഛാധിപതിയുടെ ഗോദായില്‍ കൊലപാതകത്തെ അഭിമുഖീകരിക്കുകയായിരുന്നു.

-20%
Maranathinte Moonnu Aayudhangal
ഷെർലക് ഹോംസിനോട് കിടപിടിക്കുന്ന, കത്തോലിക്കാ പുരോഹിതനും കുറ്റാന്വേഷകനുമായ ഫാദർ ബ്രൗൺ നായക കഥാപാത്രമാകുന്ന ആദ്യ സമാഹാരം. ജി കെ ചെസ്റ്റർറ്റൻ എന്ന അതുല്യപ്രതിഭയുടെ രചനാവിലാസവും കൂർമബുദ്ധിയും വെളിവാകുന്ന 'മരണത്തിന്റെ മൂന്ന് ആയുധങ്ങൾ' എക്കാലത്തെയും മികച്ച ക്രൈം രചനകളിലൊന്നാണ്.

Tarzan Thirichu Varunnu
ഇഷ്ടപ്രാണേശ്വരിയെ തന്നില്‍ നിന്നും തട്ടിയെടുത്ത കപടലോകത്തോട് വിട പറഞ്ഞ്, തന്നെ വളര്‍ത്തിയ, താന്‍ വളര്‍ന്ന, വഞ്ചനയില്ലാത്ത വനാന്തരത്തിന്റെ പ്രശാന്തിയിലേക്ക് മടങ്ങുന്നു ടാര്സന്. സ്വര്‍ണക്കലവറയായ ഓപ്പാര് എന്ന പുരാതന മാന്ത്രിക നഗരത്തെക്കുറിച്ച് അവിടെ വച്ചാണ് ടാര്സന് ആദ്യമായി കേള്‍ക്കുന്നത്. ഭീകര രൂപികളായ പുരുഷന്മാരും സുരസുന്ദരികളായ സ്ത്രീകളും അഴിഞ്ഞാടുന്ന നഗരമായിരുന്നു അത്. അവിടുത്തെ ബലിപീഠങ്ങളില്‍ പൂജാരക്തം തളം കെട്ടിക്കിടന്നു. അപകടങ്ങളെ തൃണവല്‍ഗണിച്ച് ഒരു സംഘം കിരാതമല്ലന്മാരെ നയിച്ചുകൊണ്ട് ടാര്സന് അവിടേക്ക് കടന്നുചെല്ലുന്നു-ജ്വലിക്കുന്ന ദേവന്റെ പ്രധാന പൂജാരിണിയായ ലായുടെ സാമ്രാജ്യത്തിലേക്ക്.

Tarzan Inangatha Manushyan
ടാര്സന് വനത്തിലൂടെ അതിവേഗം സ്വഭവനം ലക്ഷ്യമാക്കി പാഞ്ഞു. പക്ഷേ, വൈകിപ്പോയി. കൊള്ളക്കാര്‍ അതിന് വളരെ മുമ്പു തന്നെ അവിടെ എത്തിയിരുന്നു. കൃഷിത്തോട്ടങ്ങള്‍ താറുമാറായിക്കിടന്നു. ഒരുത്തരും ജീവനോടെ ശേഷിച്ചിരുന്നില്ല. പ്രിയ പത്നിയുടെ കത്തിക്കരിഞ്ഞ മൃതദേഹത്തില്‍ താന്‍ അണിയിച്ചിരുന്ന മോതിരം അപ്പോഴും ഉണ്ടായിരുന്നു. ദുഃഖം കടിച്ചമര്‍ത്തി, ടാര്സന് മൃതദേഹം മറവു ചെയ്തു. ഈ ഘോരകൃത്യം ചെയ്തവരോട് പകരം വീട്ടും- കുരങ്ങുമനുഷ്യന്‍ ദൃഢപ്രതിജ്ഞ ചെയ്തു. അവരെ തേടി ടാര്സന് യാത്രയായി- പരസ്പരം പട പൊരുതുന്ന സൈന്യങ്ങളുടെ പടക്കളത്തിലൂടെയും- മനുഷ്യരാരും ഒരിക്കലും കടന്നു ചെന്നിട്ടില്ലാത്ത വിസ്തൃത മണലാരണ്യത്തിലൂടെയും – ഭ്രാന്തന്മാര് മാത്രം പാര്‍ക്കുന്ന വിചിത്രമായ താഴ്വര വരെ നീണ്ടുകിടന്നു ആ യാത്ര.

Tarzan Bhoomiyude Ulkkampil
ഡേവിഡ് ഇന്നസ് പെലൂസിഡാറില് തടവുകാരനായിരുന്നു- ഭൂമിയുടെ ഉള്ക്കാമ്പിനടിയിലായി സ്ഥിതി ചെയ്യുന്ന വിചിത്ര ലോകത്തില്‍. അദ്ദേഹത്തെ രക്ഷിക്കുന്നതിനാണു ടാര്സന് ചരിത്രാതീത കാലം തൊട്ടുള്ള ഈ കിരാതഭൂവിലെത്തിയത്; എല്ലാ വിധത്തിലുള്ള ആധുനിക യന്ത്രസജ്ജീകരണങ്ങളുമുള്ള ഒരു വിമോചന സംഘത്തിന്റെ തലവനെന്ന നിലയില്‍.
പക്ഷേ, ടാര്സന് അറിഞ്ഞിരുന്ന രീതിയിലുള്ള വനമായിരുന്നില്ല പെലൂസിഡാര്. ഖഡ്ഗസദൃശമായ ദംഷ്ട്രകളോടു കൂടിയ വ്യാഘ്രങ്ങളും ചരിത്രാതീതകാലം മുതലുള്ള എല്ലാത്തരം കിരാത ജീവികളും അവിടുണ്ടായിരുന്നു. അവിടെ ചക്രവാളം അതിലേക്കുതന്നെ വളഞ്ഞു വളഞ്ഞു പോകുന്നു. സൂര്യന് എല്ലാ സമയത്തും ആകാശമധ്യത്തിലാണ്. ഇവിടെയിതാ ടാര്സന് ജീവിതത്തിലാദ്യമായി അജ്ഞാതമായ, ഭീമന് കൊലയാളികള്‍ നിറഞ്ഞ ഒരു ലോകത്തില്‍ എന്തു ചെയ്യണമെന്നറിയാതെ അന്ധാളിക്കുന്നു; സമയത്തിന് ഒരര്‍ത്ഥവും ഇല്ലാത്ത ഒരു ലോകത്തില്‍!

Tarzan Vanarajavu
ദുഷ്ടന്മാരും ചതിയന്മാരുമായ അടിമക്കച്ചവടക്കാര് ആള്‍ക്കുരങ്ങുകളുടെ രാജാവായ ടാര്‍സന്റെ വനസാമ്രാജ്യം ആക്രമിച്ചു. ഇന്നേവരെ ഒരു വെള്ളക്കാരന്റെയും പാദസ്പര്ശനമേറ്റിട്ടില്ലാത്ത, സമ്പല്‍ സമൃദ്ധമായ ഒരു പ്രത്യേക പ്രദേശം കൊള്ളയടിക്കുകയാണ് അവരുടെ ലക്ഷ്യം. വഴി തെറ്റിയലഞ്ഞ് ജയിംസ് ബ്ലേക്ക് എന്നൊരു അമേരിക്കക്കാരനും അവിടെ എത്തിച്ചേരുന്നു.
ഇവരെ തേടിപുറപ്പെട്ട ടാര്സന് ഒടുവില്‍ ശവകുടീരതാഴ്വരയില് എത്തിച്ചേര്‍ന്നു. ജറുശലേമിന്റെ വിമോചനത്തിനു വേണ്ടി യുദ്ധം തുടര്‍ന്നുകൊണ്ടിരുന്ന ഒരു കൂട്ടം യോദ്ധാക്കളുടെ അധിവാസകേന്ദ്രമായിരുന്നു അവിടം. ആ പുണ്യപുരാണ ഭൂമിയുടെ അധിപനായ ടാര്സന് കുന്തവും പരിചയുമേന്തി രണവേദിയിലിറങ്ങി- അശ്വയോദ്ധാക്കളുടെ മല്ലയുദ്ധത്തിനായി.
ആ സന്ദര്‍ഭത്തിലാണ് അടിമക്കച്ചവടക്കാര് സകല ശക്തിയും സംഭരിച്ച് ആഞ്ഞടിച്ചത്!

-19%
Maarakavisham
ക്രൈം നോവലിസ്റ്റായ ഹാരിയറ്റ് വെയ്നിന് വിഷങ്ങളെക്കുറിച്ച് മികച്ച ധാരണയുണ്ട്. അവരുടെ ഒരു നോവലിലേതുപോലെതന്നെ മുൻ കാമുകൻ വിഷം ഉള്ളിൽച്ചെന്ന് മരിച്ചപ്പോൾ സംശയത്തിന്റെ മുനകൾ നീണ്ടത് ഹാരിയറ്റിന്റെ നേർക്കായിരുന്നു. ഹാരിയറ്റിന്റെ കഴുത്തിൽ തൂക്കുകയർ മുറുകുമെന്ന് ഉറപ്പായി. പക്ഷേ, ഹാരിയറ്റ് കുറ്റക്കാരിയല്ലെന്ന് ലോഡ് പീറ്റർ ലിസിയെന്ന കുറ്റാന്വേഷകന് ഉറപ്പുണ്ടായിരുന്നു. ക്രൈം നോവലുകളുടെ റാണിയായ ഡൊറോത്തി എൽ. സെയേഴ്സിന്റെ മാസ്റ്റർപീസ്.

Tarzan Swarnanagarathil
നിഷ്ഠൂരന്മാരായ ഒരുകൂട്ടം കിരാതമല്ലന്മാരില് നിന്നും താന്‍ മോചിപ്പിച്ച വെള്ളക്കാരന് അജ്ഞാതമായ ഒരു രാജ്യത്തു നിന്നു വന്നതാണെന്ന് മനസ്സിലായപ്പോള്‍ ടാര്‍സന്റെ അത്ഭുതം വര്‍ദ്ധിച്ചു. ബാഹ്യലോകവുമായി യാതൊരു ബന്ധവും പുലര്‍ത്താതെ കഴിയുന്ന, സ്വര്ണണനഗരമായ കാത്നിയും ആനക്കൊമ്പുകളുടെ വിളനിലമായ ആത്നി നഗരവും തന്റെ രാജ്യത്താണെന്ന് ആ അപരിചിതന് ടാര്‍സനെ അറിയിച്ചു. പരിശീലനം സിദ്ധിച്ച സിംഹങ്ങളെ ഉപയോഗിച്ച് മനുഷ്യവേട്ട നടത്തുന്ന കാത്നിയിലെ രാജ്ഞിയും മാദക സുന്ദരിയുമായ നിമോണി ടാര്സന് അന്ത്യശാസനം കൊടുത്തു- ഒന്നുകില്‍ തന്റെ ഭര്‍ത്താവാകുക, അല്ലെങ്കില്‍ സിംഹങ്ങള്‍ക്ക് ഇരയായി തീരുക.

Reviews
There are no reviews yet.