Rest In Peace
₹250.00 Original price was: ₹250.00.₹200.00Current price is: ₹200.00.
Yet another thriller from Lajo Jose. ‘Rest In Peace’ is a gripping tale of mystery in the unique narration of Lajo Jose.
മകൻ ബ്രിട്ടോ ഉറക്കമുണരാത്തതു കണ്ട് അന്നമ്മ സൈമൺ അയാളുടെയടുക്കൽ എത്തി. രണ്ടുദിവസം മുൻപത്തെ ക്രിസ്മസ് ആഘോഷത്തിന്റെ ബലൂണുകൾ ബ്രിട്ടോയുടെ കട്ടിലിന്റെ കാൽക്കൽ കെട്ടിയിട്ടിട്ടുണ്ടായിരുന്നു. ഒരു പുഞ്ചിരിയോടെ അന്നമ്മ അയാളുടെ മുഖത്തുണ്ടായിരുന്ന നീലവിരി മാറ്റി. പനിയുണ്ടോ എന്നറിയാനായി നെറ്റിയിൽ വെച്ച അവരുടെ വലംകൈ വിറച്ചു. സംശയനിവാരണത്തിനായി അവർ അശക്തയായി ഗദ്ഗദത്തോടെ മകനെ ഒന്നുകൂടെ കുലുക്കി വിളിച്ചു. ‘ മോനേ … ബ്രിട്ടോ?” ബ്രിട്ടോ ആ വിളി കേട്ടില്ല.
ഗോൾഡൻ റിട്ടയർമെൻറ് ഹോം എന്ന ലക്ഷ്യറി വൃദ്ധസദനം. അവിടുത്തെ അന്തേവാസികളിൽ ഭീതി നിറച്ച് തുടരെ നടക്കുന്ന കൊലപാതകങ്ങൾ. ഉദ്വേഗഭരിതമായ കഥാമുഹുർത്തങളിലൂടെ ഒരു കോസി മർഡർ മിസ്റ്ററി.
കോഫി ഹൗസ്, ഹൈഡ്രേഞ്ചിയ, റൂത്തിന്റെ ലോകം എന്നീ നോവലുകൾക്കു ശേഷം ലാജോ ജോസിന്റെ ഏറ്റവും പുതിയ കുറ്റാന്വേഷണ നോവൽ

Reviews
There are no reviews yet.