Sankara Smriti (Laghu Dharma Prakasika)
Original price was: ₹230.00.₹185.00Current price is: ₹185.00.
In different regions and eras, Indians have adhered to various smritis (traditional scriptures). The Shankara Smriti is a concise compilation based on the Bhargava Smriti, which was prevalent in ancient Kerala. The Shankara Smriti originally consisted of 36 chapters, but only 12 chapters have been discovered so far. It was first published in 1906 by T C Parameswaran Moosath along with a Malayalam translation. This re-publication includes both the original Sanskrit text and its translation. Preface by Kodungallur Kunhikkuttan Thampuran.
In stock
ഹിന്ദുമതഗ്രന്ഥങ്ങള്‍ സാമാന്യമായി രണ്ടു വിഭാഗത്തില്‍പ്പെട്ടവയാണ്; ശ്രുതികളും സ്മൃതികളും. നാലു വേദങ്ങളാണ് ശ്രുതികള്‍ എന്നറിയപ്പെടുന്നത്. സ്മൃതിഗ്രന്ഥങ്ങള്‍ നിരവധിയാണ്. ധര്‍മ്മാധര്‍മ്മങ്ങളാണ് ഇവയുടെ പ്രതിപാദ്യവിഷയം. വിവിധ പ്രദേശങ്ങളില്‍ ഓരോരോ കാലത്ത് വ്യത്യസ്ത സ്മൃതികളെയാണ് പ്രമാണമായി ഭാരതീയര്‍ സ്വീകരിച്ചിരുന്നത്. പ്രാചീനകേരളത്തില് പ്രചാരത്തിലിരുന്ന ഭാർഗവസ്മൃതി സംഗ്രഹിച്ച് രചിക്കപ്പെട്ടതാണ് ശാംകരസ്മൃതി അഥവാ ലഘുധര്‍മ്മപ്രകാശിക. ഇതിന്റെ കര്‍ത്താവ് ആദിശങ്കരനാണെന്നും, അതല്ല ശങ്കരനെന്നു പേരുള്ള മറ്റേതോ പണ്ഡിതനാണെന്നും ഭിന്നാഭിപ്രായങ്ങളുണ്ട്. 36 അദ്ധ്യായങ്ങളുള്ള ശാംകരസ്മൃതിയുടെ പന്ത്രണ്ട് അദ്ധ്യായങ്ങള്‍ മാത്രമേ കണ്ടുകിട്ടിയിട്ടുള്ളു. തൃശ്ശിവപേരൂരിലെ ഭാരതവിലാസം പ്രസ്സില്‍ നിന്നും 1906-ല്‍ ടി സി പരമേശ്വരന് മൂസ്സത് രചിച്ച മലയാളപരിഭാഷയോടുകൂടി ശാംകരസ്മൃതി ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടു. സംസ്കൃതമൂലവും തർജ്ജമയും ചേർന്ന ആ പുസ്തകത്തിന്റെ പുനഃപ്രസിദ്ധീകരണമാണിത്. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ അവതാരിക. ചെറായി രാമദാസാണ് ഈ പതിപ്പിന്റെ പരിശോധകൻ.
ബ്രാഹ്മണാദിവർണങ്ങളുടെ ഉല്പത്തിയും സാധാരണ ധർമവും, ബ്രാഹ്മണരുടെ പ്രത്യേക ധർമങ്ങൾ, ബ്രഹ്മചര്യാശ്രമത്തിലെ നിഷ്ഠകൾ, അഗ്നിദോഷപ്രായശ്ചിത്തം, ഗൃഹസ്ഥന്റെ ധർമങ്ങൾ തുടങ്ങിയ വിവരങ്ങളുമായി കേരളചരിത്രപഠനങ്ങൾക്ക് പിൻബലമായി നിൽക്കുന്ന കൃതിയാണിത്

Reviews
There are no reviews yet.