Sarpa Rajakumari: Andaman Nadodikkathakal
₹130.00 Original price was: ₹130.00.₹104.00Current price is: ₹104.00.
Collection of folk tales from Andaman, retold by Haritha M.
In stock
“നാഗരാജാവ് തന്റെ പുത്രനെ രക്ഷിച്ചതിന്റെ പേരില്‍ ചെറുപ്പക്കാരനു സമ്മാനങ്ങള്‍ തരാന്‍ ഉദ്ദേശിക്കുന്നതായി താനറിഞ്ഞതായി അന്ധന് പറഞ്ഞു. ”ഈ കാണുന്ന രത്നങ്ങളും പവിഴവുമൊന്നും നീ വാങ്ങരുത്. പകരം രാജസിംഹാസനത്തിനു പുറകില്‍ നില്ക്കുന്ന പട്ടിയെ മാത്രമേ നീ സ്വീകരിക്കാവൂ.” അടുത്ത ദിവസം തന്നെ അനാഥനായ ചെറുപ്പക്കാരന് നാഗരാജാവിനെ സമീപിച്ചിട്ട് താന്‍ തന്റെ വീട്ടിലേക്കു പോകാനാഗ്രഹിക്കുന്നതായി അറിയിച്ചു. അയാള്‍ക്ക് ആവശ്യമുള്ളതൊക്കെ എടുത്തുകൊള്ളൂ എന്ന് രാജാവ് കല്പിച്ചപ്പോള് തനിക്ക് സിംഹാസനത്തിനു പുറകില്‍ നില്ക്കുന്ന പട്ടിയെ മാത്രം മതിയെന്ന് അയാള്‍ പറഞ്ഞു.”
ആന്തമാനിലെ നാടോടിക്കഥകളുടെ പുനരാവിഷ്കാരം. ഏറെ കൗതുകകരമായ ഒരു വായനയ്ക്ക് ഉപകാരപ്രദമാകുന്ന കൃതി എന്ന നിലയില്‍ സര്‍പ്പരാജകുമാരി ഏറെ പ്രസക്തം. കുട്ടികളുടെ മുമ്പില്‍ വായനയുടെ അത്ഭുതലോകം സൃഷ്ടിക്കുവാന്‍ കഴിയുന്ന പുസ്തകമാണ് സര്‍പ്പ രാജകുമാരി.

Reviews
There are no reviews yet.