Saswathamaya Tao- Old edition
₹270.00 Original price was: ₹270.00.₹189.00Current price is: ₹189.00.
Osho Rajaneesh introduces Lao Tzu and Taoism in this beautiful book. Taoist propriety and ethics emphasize the Three Jewels of the Tao: compassion, moderation, and humility, while Taoist thought generally focuses on nature, the relationship between humanity and the cosmos, health and longevity, and wu wei (action through inaction), which is thought to produce harmony with the Universe.
In stock
“ലാവോത് സുവിനെക്കുറിച്ച് ഞാൻ സംസാരിക്കുന്നത് തികച്ചും വ്യത്യസ്തമായിട്ടാണ് . ഞാനദ്ദേഹവുമായി ബന്ധപ്പെട്ടവനല്ല, കാരണം ബന്ധപ്പെടുന്നതിനുപോലും ഒരു അകലം ആവശ്യമാണ്. ഞാനദ്ദേഹത്തെ സ്നേഹിക്കുന്നില്ല. കാരണം എങ്ങനെയാണ് നിങ്ങൾക്ക് നിങ്ങളെത്തന്നെ സ്നേഹിക്കുവാൻ കഴിയുക? ലാവോത്സുവിനെക്കുറിച്ച് ഞാൻ സംസാരിക്കുമ്പോൾ, ഞാൻ എന്റെതന്നെ സത്തയെക്കുറിച്ച് സംസാരിക്കുന്നതുപോലെയാണത്. അദ്ദേഹവുമായി എന്റെ സത്ത തീർത്തും സാത്മ്യം പ്രാപിച്ചിരിക്കുകയാണ്. ഞാൻ ലാവോത്സുവിനെക്കുറിച്ച് സംസാരിക്കുമ്പോൾ ഒരു കണ്ണാടിയിൽ ഞാൻ എന്നെത്തന്നെ കാണുന്നതുപോലെയാണത് എന്റെ തന്നെ മുഖമാണതിൽ പ്രതിഫലിക്കപ്പെടുന്നത്. ഞാൻ ലാവോത്സുവിനെക്കുറിച്ച് സംസാരിക്കുമ്പോൾ ഞാൻ പൂർണ്ണമായും അദ്ദേഹത്തോടൊപ്പമാണ്. പൂർണമായും അദ്ദേഹത്തോടൊപ്പമെന്നു പറയുന്നതുപോലും ശരിയായിരിക്കുകയില്ല. ഞാനദ്ദേഹമാണ്, അദ്ദേഹം ഞാനുമാണ്. ലാവോത് സു ജീവിതത്തിന്റെ ഒരു വക്താവ് മാത്രമാണ്. ജീവിതം അസംബന്ധമാണെങ്കിൽ ലാവോത് സുവും അസംബന്ധമാണ്. ജീവിതത്തിൽ അർത്ഥശൂന്യമായൊരു യുക്തിയുണ്ടെങ്കിൽ, അതേ യുക്തി തന്നെയാണ് ലാവോത് സു വിന്റേതും. ലാവോത് സു ജീവിതത്തെ പ്രതിഭലിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്.”
– ഓഷോ

Reviews
There are no reviews yet.