Shaheed Bhagat Singh: Thiranjedutha Krithikal
Original price was: ₹390.00.₹312.00Current price is: ₹312.00.
Selected works of Bhagat Singh compiled and edited by Sivavarma with an introductory note by B T Ranadive and study by Bipin Chandra. Malayalam translation is by K E K Namboodiri, B B Nair and Rajasekharan Nair.
In stock
ദേശീയ സ്വാതന്ത്ര്യസമരം ചൂടു പിടിച്ചു തുടങ്ങിയ നാളുകളില്‍ ഇന്ത്യന്‍ മണ്ണില്‍ പടര്‍ന്ന ചുവന്ന ചിന്തകളാണ് ഭഗത്സിങ്ങിന്റെ വരികളിലൂടെ നമുക്ക് വായിച്ചെടുക്കാനാവുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ കമ്യൂണിസ്റ്റ് ആശയഗതികള്‍ പകര്‍ന്നു നല്കിയ ഊർജത്തെ തിരിച്ചറിയാന്‍ ഏറെ സഹായിക്കുന്ന ഒന്നാണ് ധീര വിപ്ലവകാരി ഭഗത്സിങ്ങിന്റെ ജീവിതവും ചിന്തകളും. വധശിക്ഷ കാത്ത് ലാഹോര്‍ ജയിലില്‍ കഴിഞ്ഞിരുന്ന വേളയിലും മാര്‍ക്സിസ്റ്റ് കൃതികള്‍ വായിച്ചു മനസ്സിലാക്കുവാനാണ് അദ്ദേഹം ശ്രമിച്ചിരുന്നത്.
ഇരുപത്തിമൂന്നാം വയസ്സില്‍ തൂക്കിലേറ്റപ്പെടുന്നതിനിടയിലുള്ള കുറഞ്ഞ കാലയളവില്‍ നടത്തിയ ഭഗത്സിങ്ങിന്റെ രചനകള്‍ അമ്പരപ്പിക്കുന്ന ചരിത്രബോധവും ശാസ്ത്രീയ വീക്ഷണവും പുലര്‍ത്തുന്നവയാണ്. ശിവവര്‍മ നടത്തിയ സമാഹരണത്തിന്റെ പരിഭാഷയാണിത്. ബി ടി രണദിവെയുടെയും ബിപിന്‍ ചന്ദ്രയുടെയും പഠനങ്ങള്‍ ഈ പുസ്തകത്തിന്റെ മാറ്റുകൂട്ടുന്നു. വിപ്ലവം നീണാൾ വാഴട്ടെ എന്ന മുദ്രാവാക്യത്തേക്കുറിച്ച്, ഹോളി നാളിൽ ചിന്തിയ ചോര, അച്ഛന് അയച്ച കത്ത്, സുഖ്ദേവിന് അയച്ച കത്ത്, ലാഹോർ ഗൂഢാലോചന കേസ്, തൂക്കിക്കൊല പാടില്ല ദയവായി ഞങ്ങളെ വെടിവച്ച് കൊല്ലൂ തുടങ്ങിയ ലേഖനങ്ങൾ.

Reviews
There are no reviews yet.