Tarzan
₹200.00 Original price was: ₹200.00.₹169.00Current price is: ₹169.00.
Tarzan, one of the world’s most popular characters again in Malayalam. This is the first book in the Tarzan Series: Tarzan Of The Apes written by Edgar Rice Burroughs and translated into Malayalam by R K Kartha.
Out of stock
Want to be notified when this product is back in stock?
ഹിംസ്ര മൃഗങ്ങള്‍ അലറിപ്പായുന്ന ആഫ്രിക്കന്‍ വനാന്തരത്തിന്റെ ഗര്‍ഭ ഗൃഹത്തില്‍ കെര്‍ച്ചാക്കു വംശത്തില്‍പ്പെട്ട ഭയങ്കരിയായ ഒരു പെണ്‍കുരങ്ങ് ടാര്സന് എന്ന മനുഷ്യശിശുവിനെ വളര്‍ത്തിയെടുത്തു. അവിടെ സ്വന്തം നിലനില്പിനു വേണ്ടി ആ ശിശു കാന്താരജീവിതത്തിന്റെ രഹസ്യങ്ങളും പ്രത്യേക തന്ത്രങ്ങളും അഭ്യസിക്കേണ്ടിയിരുന്നു. മൃഗങ്ങളുമായി എങ്ങനെ സംസാരിക്കണം, വൃക്ഷങ്ങളില്‍ നിന്ന് വൃക്ഷാന്തരങ്ങളിലേക്ക് എങ്ങനെ ആടിച്ചാടണം, ഹിംസ്രജീവികളോട് എങ്ങനെ പോരാടണം എന്നിങ്ങനെ. ടാര്‍സനാകട്ടെ, കൂട്ടുകുരങ്ങുകള്ക്കൊപ്പം കരുത്തും ശൂരതയും നേടി. അവന്റെ മാനുഷികബുദ്ധിവൈഭവം കാലക്രമത്തില്‍ അവന് കെര്‍ച്ചാക്ക് വംശത്തിന്റെ അധിരാജപദവി ഉറപ്പുവരുത്തി. ആ ഘട്ടത്തില്‍ അത്യാഗ്രഹികളായ മനുഷ്യര്‍ അവന്റെ സാമ്രാജ്യത്തില്‍ കടന്നുകൂടി, അവരോടൊപ്പം ടാര്സന് ജീവിതത്തില്‍ ആദ്യമായി കാണുന്ന വെള്ളക്കാരി പെണ്‍കുട്ടിയും ഉണ്ടായിരുന്നു. ഈ ദശാസന്ധിയില്‍, രണ്ടു ലോകങ്ങളില്‍ – രണ്ടു ജീവിതസമ്പ്രദായങ്ങളില്‍ – ഒന്നിനെ ടാര്സന് അടിയന്തിരമായി തിരഞ്ഞെടുക്കേണ്ടി വന്നു.

Reviews
There are no reviews yet.