Tarzan Nashtasamrajyam
₹200.00 Original price was: ₹200.00.₹169.00Current price is: ₹169.00.
‘Tarzan Nashtasamrajyam’ is the twelfth in Edgar Rice Burroughs’s novel series about the title character Tarzan. Translation into Malayalam is by K R Ramakrishnan. Originally published in English as ‘Tarzan and the Lost Empire’.
In stock
ടാര്‍സന്റെ ഒരു പൂര്വസുഹൃത്തിന്റെ പുത്രനായ എറിക് വോണ്ഹാര്ബന് ആഫ്രിക്കയുടെ ഹൃദയഭാഗത്ത് എവിടെയോ അപ്രത്യക്ഷനായി. അയാളെ തേടിപ്പിടിക്കുവാന്‍ ടാര്സന് പരിശ്രമിക്കുകയായിരുന്നു. അയാള്‍ പോയ വഴിയുടെ അടയാളങ്ങള്‍ ടാര്‍സനെ അജ്ഞാതമായ ഒരു താഴ്വരയിലേക്കു നയിച്ചു. കാലപ്രവാഹത്തിന് യാതൊരു പരിവര്‍ത്തനവും വരുത്താന്‍ കഴിയാതിരുന്ന പുരാതന റോമാസാമ്രാജ്യത്തിന്റെ രണ്ടു സൈനികസ്ഥാനങ്ങള് അവിടെ അദ്ദേഹം കണ്ടെത്തി. അവയിലൊന്നായ കാസ്ട്രാ സാന്ഗ്വിനാറിയസിലെ അഴിമതിക്കാരനും ക്രൂരനുമായ ചക്രവര്‍ത്തി ടാര്‍സന്റെ മരണം സുനിശ്ചിതമാക്കുന്ന അടവുകളോടെ അദ്ദേഹത്തെ രക്തപങ്കിലമായ പോര്‍ക്കളത്തിലെ അപകടപരമ്പരകളിലേക്കു തള്ളിവിട്ടു. അപ്പോള്‍, മൈലുകള്‍ക്കപ്പുറത്ത് കാസ്ട്രം മെയറില്‍ എറിക് വോണ്ഹാര്ബനും മറ്റൊരു സ്വേഛാധിപതിയുടെ ഗോദായില്‍ കൊലപാതകത്തെ അഭിമുഖീകരിക്കുകയായിരുന്നു.

Reviews
There are no reviews yet.