Tarzan Vilakkappetta Nagarathil
₹340.00 Original price was: ₹340.00.₹299.00Current price is: ₹299.00.
‘Tarzan Vilakkappetta Nagarathil’ is the twentieth in Edgar Rice Burroughs’s novel series about the title character Tarzan. Translation into Malayalam is by Louis Manuel. Originally published in English as ‘Tarzan and the Forbidden City’.
In stock
ഐതിഹ്യ കഥകളിലൂടെ മാത്രം കേട്ടറിവുള്ളതും രത്നങ്ങളുടെ പിതാവ് എന്നു പേരുള്ളതുമായ അപൂർവവും അത്ഭുതകരവുമായ ഒരു അമൂല്യ രത്നം കൈവശമാക്കാൻ ഇറങ്ങി പുറപ്പെട്ട ബ്രിയാൻ ഗ്രിഗറി എന്ന യുവാവ് ദുരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷനാകുന്നു. കാണാതായ യുവാവിനെ തേടി അയാളുടെ പിതാവ് ഗ്രിഗറിയും സഹോദരി ഹെലനും ആഫ്രിക്കയിലേയ്ക്ക് പുറപ്പെടുന്നു. തന്റെ ആത്മസുഹൃത്തായ ക്യാപ്റ്റൻ പോൾ ഡി ആർനോട്ടിന്റെ അഭ്യർത്ഥന മാനിച്ച് ഈ രക്ഷാദൗത്യത്തിന്റെ നേതൃത്വം ടാർസൻ ഏറ്റെടുക്കുന്നു. ഇതേ സമയം ഈ വിശിഷ്ട രത്നം തട്ടിയെടുക്കാൻ ഒരു കൊള്ള സംഘവും അവരെ പിൻതുടരുന്നു. ദൗത്യ സംഘത്തിൽ നിന്നും രഹസ്യങ്ങൾ ചോർത്തിയെടുക്കാൻ കൊള്ള സംഘത്തിൽപ്പെട്ട ഒരുവൻ അതിവിദഗ്ദ്ധമായി ടാർസന്റെ സംഘത്തിൽ നുഴഞ്ഞു കയറി. രത്നത്തിന്റെ ഉറവിടമായ അഷെയർ എന്ന വിലക്കപ്പെട്ട നഗരത്തിൽ എത്തിച്ചേർന്ന ടാർസൻ ഉൾപ്പെടെയുള്ള സംഘാംഗങ്ങളും അവരെ പിൻതുടർന്നു വന്ന കൊള്ളസംഘവും അവിടെ തടവറയിലായി.

Reviews
There are no reviews yet.