Thaathri Smarthavicharam: Sampoorna Rekhakalum Padanangalum
₹650.00 Original price was: ₹650.00.₹549.00Current price is: ₹549.00.
In 1905, Cochin witnessed a sensational Smaartha Vicharam involving 23-year-old Kuriyedath Thathri and her 64 alleged lovers, all of whom were excommunicated. This traditional system investigated Namboothiri women accused of sexual misconduct. Compiled by Cherayi Ramadas, this book brings out the only surviving official records of the centuries-old practice.
Out of stock
Want to be notified when this product is back in stock?
1905-ൽ പഴയ കൊച്ചിരാജ്യത്തു നടന്ന അതിപ്രശസ്തമായ സ്മാർത്തവിചാരത്തിന്റെ മുഴുവൻ ഔദ്യോഗിക രേഖകളും ആദ്യമായി പുസ്തകരൂപത്തിൽ. ആറു നൂറ്റാണ്ടെങ്കിലും നിലനിന്ന സ്മാർത്ത വിചാരം എന്ന സംവിധാനത്തിന്റെ, കണ്ടുകിട്ടിയിട്ടുള്ള ഒരേയൊരു നടപടിരേഖയാണിത്. ലൈംഗികമായി പിഴച്ചുപോകുന്ന നമ്പൂതിരിസ്ത്രീകളെ വിചാരണ ചെയ്തു ശിക്ഷിക്കുന്ന സംവിധാനമായിരുന്നു സ്മാർത്തവിചാരം.
കുന്നംകുളത്തിനടുത്തു ചെമ്മന്തട്ടയിലുള്ള കുറിയേടത്ത് ഇല്ലത്ത് താത്രി എന്ന ഇരുപത്തിമൂന്നുകാരിയെയും അവരുടെ അറുപത്തിയാറു ജാരന്മാരെയുമാണ് 1905-ൽ ഭ്രഷ്ടരാക്കിയത്. കൊച്ചി സർക്കാരിന്റെ സഹായത്തോടെ നമ്പൂതിരിസമുദായ മുഖ്യർ നടത്തിയ ആ വിചാരണ നാലു സ്ഥലങ്ങളിലായി ആറു മാസമെടുത്താണ് പൂർത്തിയാക്കിയത്. താത്രീവിചാരത്തോടു ബന്ധപ്പെട്ടുണ്ടായ എണ്ണമറ്റ സാഹിത്യകൃതികളെയും കലാസൃഷ്ടികളെയും ഈ രേഖകളുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്യുന്നുമുണ്ട് ഇതിന്റെ സമ്പാദകനായ ചെറായി രാമദാസ്. സ്മാർത്തവിചാരത്തെക്കുറിച്ച് ഇതുവരെയുണ്ടായിരുന്ന ധാരണകളെ വിചാരണകൾക്കും പുനഃപരിശോധനകൾക്കും വിധേയമാക്കുന്ന കൃതിയാണ് താത്രീസ്മാർത്തവിചാരം.

Reviews
There are no reviews yet.