Thiranottam
₹250.00 Original price was: ₹250.00.₹225.00Current price is: ₹225.00.
Memories of renowned Kathakali artist Kalamandalam Ramankutty Nair. Thiranottam has a foreword by M T Vasudevan Nair.
Out of stock
Want to be notified when this product is back in stock?
“പൂർവഗാമികളായ ആചാര്യന്മാരിൽ നിന്ന് ഉൾക്കൊണ്ട സിദ്ധിയും തന്റേതായ സാധനയും ഒത്തുചേർന്നതുകൊണ്ടാണ് രാമൻകുട്ടിനായർ നടന്മാരുടെ കൂട്ടത്തിൽ മഹാനാവുന്നത്. അനേകമനേകം കളിയരങ്ങുകളിലൂടെ വളർന്ന ഒരു കലാസപര്യയുടെ കഥയാണ് ഓർമകളിലൂടെ രാമൻകുട്ടിനായർ പറയുന്നത്. അദ്ദേഹത്തെ സംബന്ധിച്ചടത്തോളം ജീവിതമെന്നുവച്ചാൽ കളിയരങ്ങത്തെ ജീവിതം തന്നെയാണ്. കല തന്നെ ജീവിതം. ”
– എം ടി വാസുദേവൻ നായർ
കേരളം കണ്ട ഏറ്റവും മികച്ച കഥകളി നടൻ കലാമണ്ഡലം രാമൻകുട്ടിനായരുടെ ഓർമകളാണ് തിരനോട്ടം. രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച അദ്ദേഹത്തിന്റെ അരങ്ങിലെ അനുഭവങ്ങൾ ഏറ്റവും ഹൃദയസ്പർശിയാണെന്ന് അവതാരികയിൽ എം ടി എഴുതുന്നു. ഒരു കഥകളി കലാകാരനായിത്തീരുന്നതിനു പിന്നിലുള്ള ക്ലേശങ്ങളും കഠിനപരിശ്രമവും ഇതിലൂടെ വായിച്ചറിയാം.

Reviews
There are no reviews yet.