Thirumandhamkunnu Vaishishyam
₹150.00 Original price was: ₹150.00.₹129.00Current price is: ₹129.00.
The work Thirumandhamkunnu Vaishishtyam, which had been unavailable for over a century, was studied and edited by S. Rajendu.
Out of stock
Want to be notified when this product is back in stock?
ഒരു നൂറ്റാണ്ടിലധികമായി ലഭ്യമല്ലാതിരുന്ന തിരുമാന്ധാംകുന്നു വൈശിഷ്ട്യം എന്ന കൃതി പഠനവിധേയമായി പ്രസിദ്ധീകരിച്ചത്. പഠനവും സമ്പാദനവും എസ് രാജേന്ദു. ഇത് ഐതിഹ്യകഥ നിറഞ്ഞ ഒരു കാവ്യമാണെങ്കിലും, അനുബന്ധങ്ങളും പഠനവും ചിത്രങ്ങളും പ്രാചീന വള്ളുവനാടിന്റെ ചരിത്ര സൂചികയാണ്. മങ്കട സ്കൂൾ അധ്യാപകനായിരുന്ന ചാത്തൻ നായരാണ് ഇതിന്റെ കർത്താവ്.
വള്ളുവനാട് എന്നത് മലനാട്ടിലുണ്ടായിരുന്നതും പുരാലിഖിതങ്ങളിൽപ്പറയുന്നതുമായ പതിനേഴു നാടുകളിലൊന്നാണ്. വള്ളുവക്കോനാതിരിയായിരുന്നു അവിടത്തെ ഭരണാധികാരി. കോതൈ കടുങ്ങോനായ കോവിൽ കരുമികൾ എന്നായിരുന്നു വള്ളുവക്കോനാതിരിയുടെ സ്ഥാനം. പ്രാചീനകാലം തൊട്ട് എ.ഡി. പതിനെട്ടാം നൂറ്റാണ്ടുവരെ ഏതാണ്ടു സ്വതന്ത്രമായിത്തന്നെ നാടു ഭരിക്കാൻ വള്ളുവക്കോനാതിരിക്കു കഴിഞ്ഞു. പന്തല്ലൂർ ഭഗവതിയായിരുന്നു വള്ളുവക്കോന്റെ പരദേവത. പെരിന്തലമണ്ണയിലെ നാലും കൂടിയ കവലയ്ക്കു സമീപമായിരുന്നു പഴയ വള്ളുവനാട്ടങ്ങാടി നിന്നിരുന്നത്. മുഴുവൻ വള്ളുവനാടിന്റെയും പരദേവതയാണ് തിരുമാന്ധാംകുന്നു ഭഗവതി. ഇത് പ്രാചീനകാലത്തെ ഒരു ശിവാലയമാണ്. എ.ഡി. പന്ത്രണ്ട് – പതിനാല് നൂറ്റാണ്ടുകൾക്കിടയിൽ അങ്ങാടിപ്പുറത്തു വന്ന തരകരാണ് മാതൃശാല പണിത് ദാരുബിംബം നിർമിച്ച് അവിടെ സപ്തമാതൃക്കളേയും ഭഗവതിയേയും പ്രതിഷ്‌ഠിച്ചതും തുളുനാട്ടിൽ നിന്നും അടികളുടെ പൂജ ഏർപ്പെടുത്തിയതും എന്നു പറഞ്ഞുവരുന്നു.

Reviews
There are no reviews yet.