Add to Wishlist
-20%
Turkey Pradakshinam
By Zacharia
Publisher: Mathrubhumi Books
₹310.00 Original price was: ₹310.00.₹249.00Current price is: ₹249.00.
Zacharia’s travel notes through Turkey.
Free shipping above ₹599
Safe dispatch in 1 to 2 days
Category:
Travel
ഏതു നിറക്കാര്‍ക്കും മതസ്ഥര്‍ക്കും ദേശക്കാര്‍ക്കും സ്വാതന്ത്ര്യത്തോടെ വ്യാപരിക്കാവുന്ന, മാനവികതയുടെയും ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും സ്വന്തം മണ്ണിലൂടെ, തുര്‍ക്കിയിലൂടെയുള്ള പര്യടനത്തിന്റെ കുറിപ്പുകള്‍. മലകളും സമതലങ്ങളും കുഗ്രാമങ്ങളും വന്‍നഗരങ്ങളും ചെറുപട്ടണങ്ങളും തീരദേശങ്ങളും സമ്പൂർണ വിജനതകളുമെല്ലാം സഞ്ചാരപഥമാകുന്നു. ഒപ്പം, പേര്‍ഷ്യന്‍, ഗ്രീക്ക്, റോമന്‍, ബൈസാന്റിയന്‍, സെല്‍ജുക്ക്, ഓട്ടോമന്‍ സാമ്രാജ്യങ്ങളുടെ സംഭാവനയായ സംസ്കാര വൈവിദ്ധ്യങ്ങളുടെ നന്മതിന്മകള് നിറഞ്ഞ മൂവായിരത്തിയഞ്ഞൂറോളം വര്‍ഷങ്ങളുടെ ചരിത്രത്തിലൂടെയും കടന്നുപോകുന്നു…
സക്കറിയയുടെ തുര്‍ക്കി യാത്രാരേഖകള്‍.
Be the first to review “Turkey Pradakshinam” Cancel reply
Book information
ISBN 13
9789359624778
Language
Malayalam
Number of pages
144
Size
14 x 21 cm
Format
Paperback
Edition
2025
Related products
-17%
Himalayam: Yathrakalude Oru Pusthakam
By Shoukath
ബാഹ്യമായ സഞ്ചാരത്തെക്കാള്‍ ആന്തരികമായ യാത്രകളില്‍ ഹൃദയമര്‍പ്പിച്ച ഒരു യാത്രികന്റെ പുസ്തകം. ഹിമാലയം എന്ന അദ്ഭുതത്തെ അനാവരണം ചെയ്യുമ്പോള്‍ അത് ഒരുവന്റെ സത്തയിലേക്കുള്ള യാത്ര കൂടിയാകുന്നു. ജീവിതം അതിന്റെ അനിശ്ചിതത്വത്തില്‍ ഒളിപ്പിച്ചുവെച്ച കൗതുകങ്ങള്‍ ഓരോന്നായി ഒരു കുട്ടിയെപ്പോലെ ചെന്ന് തുറന്നുനോക്കി അദ്ഭുതപ്പെടുന്ന യാത്രികന് അവയോരോന്നും നമുക്കായി പങ്കുവെക്കുന്നു.
ഹരിദ്വാര്‍, ഹൃഷികേശ്, യമുനോത്രി, ഗംഗോത്രി, ഗോമുഖ്, തപോവനം, കേദാര്‍, ബദരി ഇങ്ങനെ ഓരോ തപസ്ഥാനങ്ങളും അവിടെ ഇഴപിരിഞ്ഞു നില്ക്കുന്ന ചരിത്രവും മിത്തും മനുഷ്യരും സന്തോഷവും ദുഃഖവും ആത്മീയാനുഭൂതികളുമെല്ലാം ഒരാത്മാന്വേഷകന്റെ സൂക്ഷ്മതയോടെയും സഹൃദയന്റെ നര്‍മോക്തിയോടെയും ആവിഷ്കരിക്കുന്ന ഹൃദ്യമായ വായനാനുഭവം.

-10%
Oru Kappalppaadakale
"ചുരുങ്ങിയ വൃത്തത്തിലോ വലിയ ലോകത്തോ ഒക്കെ നിരന്തരം യാത്ര ചെയ്യാൻ വിധിക്കപ്പെട്ട ആളാണ് മനുഷ്യൻ. ക്യാപ്റ്റൻ ഗോവിന്ദന്റേത്, സമുദ്രങ്ങളുടെയും തുറമുഖങ്ങളുടെയും തീരദേശനഗരങ്ങളുടെയും വലിയ ലോകമാണ്. അത്തരം യാത്രകൾ ചെയ്ത മനുഷ്യർ വേറെയും ഉണ്ട്. എന്നാൽ, അയാൾ ഒരു എഴുത്തുകാരനായിരിക്കുക, എഴുത്തിലെ മികവ് കൂട്ടിച്ചേർത്ത് അയാൾ നമുക്കായി അനുഭവങ്ങൾ എഴുതുക എന്നതൊക്കെ അപൂർവമാണ്. അതിന്റെ സവിശേഷാനുഭവം ഈ പുസ്തകം നമുക്ക് തരും, ഉറപ്പ്." - എസ് ഹരീഷ്

-15%
Devabhoomiyiloode
കിഴക്കൻ ഹിമാലയത്തിലെ സിക്കിമും അതിലുൾപ്പെട്ട കാഞ്ചൻ ജംഗ, ഛംങ്കു തടാകം, നാഥുല ചുരം, ജ്യോർതെങ്ങ് വനാന്തരങ്ങൾ, യക്ഷ-യുദ്ധിഷ്ഠിര സംവാദം നടന്ന കെച്ചിയൊപാൽറി തടാകം എന്നിവിടങ്ങളിലേക്കും, ഹിമാചൽ പ്രദേശിലെ കിന്നർ കൈലാസം, മണിമഹേഷ് കൈലാസം, ശ്രീകണ്ഠമഹാദേവ് കൈലാസം, ചൂഢേശ്വർ മഹാദേവ് എന്നിവിടങ്ങളിലേക്കും കാൽനടയായി നടത്തിയ യാത്രകളുടെ അനുഭവസാക്ഷ്യപുസ്തകമാണ് 'ദേവഭൂമിയിലൂടെ'.

Nippon No Omoide
By D Babu Paul
-20%
Nippon No Omoide
By D Babu Paul
-10%
Amarnath Guhayilekku
''ആ കയറ്റം കയറിയപ്പോള്‍ അകലെയായി ആ കാഴ്ച കണ്ടു. ഒന്നിനോടൊന്ന് ഒട്ടിനില്ക്കുന്ന മഞ്ഞില്‍ മൂടിയ മൂന്നു കുന്നുകള്‍. അതില്‍ നടുക്കത്തെ കുന്ന് മറ്റു രണ്ടില്‍നിന്നും ഉയര്‍ന്നിരുന്നു. അതിന്റെ ആകൃതി ശിവന്റെ ത്രിശൂലത്തെ അനുസ്മരിപ്പിച്ചു. ആ കുന്നിന്റെ മധ്യഭാഗത്ത് ഒരു കറുത്ത പാടുകണ്ടു. അതുതന്നെയാണ് അമര്‍നാഥ് ഗുഹ.
അമര്‍നാഥ് കീ ജയ്!”
പുതയ്ക്കാന്‍ ഒരു കരിമ്പടം പോലുമില്ലാതെ കടുത്ത ശൈത്യത്തെ വെല്ലുവിളിച്ച്, ഏകനായി, ദരിദ്രനായി അമര്‍നാഥ് ഗുഹയിലേക്ക് നടത്തിയ സാഹസിക സഞ്ചാരത്തിന്റെ കോള്മയിര് കൊള്ളിക്കുന്ന കഥയാണ് രാജന് കാക്കനാടന് പറയുന്നത്.
ആ യാത്ര വായനക്കാരന്റെ അനുഭവമായി മാറുന്നു. മനോഹരമായ ഒരു ചിത്രം പോലെ. ‘ഹിമവാന്റെ മുകള്‍ത്തട്ടില്‍’ എഴുതിയ രാജന് കാക്കനാടന്റെ മറ്റൊരു ഉജ്ജ്വലകൃതി, അമര്‍നാഥ് ഗുഹയിലേക്ക്

Uppupaadathe Chandrodayam
By K T Jaleel
കെ ടി ജലീല്‍ തന്റെ യാത്രകളില്‍ തേടുന്നത് വിഭിന്നതകള്‍ കൊഴിഞ്ഞുപോയി ഒന്നായിത്തീരുന്ന മനുഷ്യസ്വത്വങ്ങളെയാണ്; ഏതോ അദൃശ്യമായ ചരടില്‍ കണ്ണി ചേര്‍ക്കപ്പെടുന്ന ഏക മനുഷ്യനെയാണ്. ആസുരമായ ഇന്നത്തെ കാലത്ത് ഇത് വെറും പ്രതീക്ഷയോ സ്വപ്നമോ മാത്രമാകാം. എങ്കിലും ജലീലിന്റെ യാത്രകളെ നയിക്കുന്നത് ആ ശുഭപ്രതീക്ഷകളാണ്. വംശീയത വേരുകള്‍ ആഴ്ത്തിപ്പടര്‍ന്ന സമകാലീന ഗുജറാത്ത് തന്നെയായിരുന്നു വംശീയ വിദ്വേഷത്തിനെതിരെ വിട്ടുവീഴ്ചയില്ലാതെ നിലകൊള്ളുകയും അതിന്റെ രക്തസാക്ഷിയാകുകയും ചെയ്ത മഹാത്മാഗാന്ധിയുടെ നാട് എന്നത് ഒരു വിരോധാഭാസമാണ്. ഗുജറാത്തിന്റെ മണ്ണിലൂടെയുള്ള ജലീലിന്റെ യാത്രകള്‍ ഈ വൈരുദ്ധ്യങ്ങളിലേക്ക് നമ്മുടെ കണ്ണ് തുറപ്പിക്കുന്നു.

Manasa Kailasam
ശിവാകാരരൂപിയായ ധ്യാനശൃംഗങ്ങള് ബ്രഹ്മകമലങ്ങളില്നിന്നൂറിയിറങ്ങും ചിത്രാപൗർണമികള്. ഉമാമഹേശ്വരകാന്തിയെഴും ഇണയരയന്നങ്ങള്‍. പ്രദക്ഷിണവഴികളിലാകെ ബലിതർപണങ്ങള്. കവിതയും കാലവും സമന്വയിക്കുന്ന അപൂർവസുന്ദരമായ യാത്രാപുസ്തകം.

-11%
Madagascar
By Robert Drury
കടൽ യാത്രയെക്കുറിച്ചുള്ള സുന്ദരസ്വപ്നങ്ങളും മനസിലേറ്റി റോബർട്ട് ഡ്രൂറി എന്ന പതിമൂന്നുകാരൻ ഇന്ത്യയിലേക്കുള്ള ഒരു കപ്പലിൽ യാത്രതിരിച്ചു. കിനാവുകളിലെ അലയാഴിയും താൻ യാത്രചെയ്യുന്ന ഇന്ത്യൻ മഹാസമുദ്രവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് കപ്പലിൽ കയറിയ നിമിഷം തന്നെ അവൻ തിരിച്ചറിഞ്ഞു. ബംഗാൾ തീരങ്ങളിലെ ജീവിതാനുഭവങ്ങളുംപേറി തിരികെ നാട്ടിലേയ്ക്ക് യാത്ര തിരിച്ച ഡ്രൂറി പക്ഷെ ചെന്നെത്തിയത് താൻ വായിച്ചുപോലും അറിഞ്ഞിട്ടില്ലാത്ത മറ്റൊരു വിചിത്രലോകത്തായിരുന്നു ! കിരാതന്മാരായ കാപ്പിരി നാട്ടുരാജാക്കന്മാർ ഭരിക്കുന്ന മഡഗാസ്കർ എന്ന കൂറ്റൻ ദ്വീപ്! ജീവൻ നിലനിർത്തുവാനുള്ള അതിരൂക്ഷമായ യുദ്ധത്തിനൊടുവിൽ കൂടെയുള്ളവർ ഓരോന്നായി കൊഴിഞ്ഞു വീണപ്പോളും വിധി അവനെ ബാക്കി വച്ചു.

Reviews
There are no reviews yet.