Velichappadum Pokkattadikkarum
₹240.00 Original price was: ₹240.00.₹195.00Current price is: ₹195.00.
Memories by K R Sunil. Velichappadum Pokkattadikkarum is a heartfelt memoir of a photographer who journeyed through the extraordinary lives of countless ordinary people, lives that would have otherwise gone undocumented.
ജെല്ലിക്കെട്ടുകാര്, ഉരുവില്‍ കടലില്പ്പോവുന്ന പൊന്നാനിയിലെ മഞ്ചൂക്കാര്, ചവിട്ടുനാടകക്കാര്, വെളിച്ചപ്പാട്, പോക്കറ്റടിക്കാര്‍, മട്ടാഞ്ചേരിയിലെ സാറയും താഹയും, ഗോതുരുത്തും അവിടത്തെ മനുഷ്യരും അങ്ങനെ എത്രയെത്ര ലോകങ്ങള്‍! ഈ മനുഷ്യരെയെല്ലാം സുനില്‍ സമീപിക്കുന്നതും അവരുടെ കഥകള്‍ കേള്‍ക്കുന്നതും സഹജമായ മനുഷ്യസ്നേഹത്തോടെയും കാരുണ്യത്തോടെയുമാണ്. ഇതിലെ ഒരു ജീവിതത്തെയും ഈ എഴുത്തുകാരന് വിധിക്കുന്നില്ല. ഇങ്ങനെയും ജീവിതങ്ങളുണ്ട് എന്നു കാണിച്ചുതരിക മാത്രം ചെയ്യുന്നു. എഴുത്തില്‍ അലങ്കാരങ്ങളുടെ പൊലിപ്പിക്കലുകളില്ല. കെട്ടിപ്പറച്ചിലുകളില്ല. പോവുന്ന യാത്രികന്റെ കണ്ണിലെ തെളിമയാണ് എല്ലാറ്റിലും. കേട്ടതും അനുഭവിച്ചതും മനസ്സിനെ സ്പര്‍ശിച്ചതും മാത്രമേ എഴുതിയിട്ടുള്ളൂ. അതുകൊണ്ട് ഹൃദയത്തില്‍നിന്നും ഹൃദയത്തിലേക്കാണ് സുനിലിന്റെ എഴുത്തിന്റെ സഞ്ചാരം.
-മോഹന്‍ലാല്‍
ആരാലും രേഖപ്പെടുത്തപ്പെടാതെപോയ അസംഖ്യം സാധാരണ മനുഷ്യരുടെ അസാധാരണമായ ജീവിതത്തിലൂടെ സഞ്ചരിച്ച ഒരു ഫോട്ടോഗ്രാഫറുടെ ഹൃദ്യമായ ഓർമപ്പുസ്തകം.

Reviews
There are no reviews yet.