Vismayapulari
₹299.00 Original price was: ₹299.00.₹240.00Current price is: ₹240.00.
Malayalam version of The Miracle Morning by Hal Elrod. The Miracle Morning is the fastest way to wake up every day and create the life you’ve always wanted.
In stock
ഹാൽ എൽറോഡ് ഒരു പ്രതിഭാശാലിയാണ്. അദ്ദേഹത്തിന്റെ വിസ്മയപ്പുലരി എന്റെ ജീവിതത്തിൽ ഇന്ദ്രജാലം തീർത്തു.
– റോബർട്ട് കിയോസാകി, റിച്ച് ഡാഡ് പുവർ ഡാഡ് എന്ന ബെസ്റ്റ് സെല്ലറിന്റെ രചയിതാവ്
നിങ്ങൾ ഒരിക്കലും വിഭാവനം ചെയ്തിട്ടില്ലാത്ത അത്യസാധാരണ ജീവിതം എങ്ങിനെ കരുപ്പിടിപ്പിക്കുമെന്ന് ഇതാ, ഇപ്പോൾ നിങ്ങൾ കണ്ടെത്തും. നിങ്ങൾ നാളെ വിസ്മയത്തിലേക്ക് ഉണരുകയും നിങ്ങളുടെ ജീവിതത്തിന്റെ സമസ്തമേഖലകളിലും രൂപപരിവർത്തനം സംഭവിച്ചതായി കണ്ടെത്തുകയും ചെയ്താൽ? എത്ര വ്യത്യസ്തമായിരിക്കും അത്? നിങ്ങൾ സന്തുഷ്ടനായിരിക്കുകയില്ലേ? ആരോഗ്യവാനായിരിക്കില്ലേ? നിങ്ങളെ കൂടുതൽ വിജയിയാക്കുകയില്ലേ? നിങ്ങൾ കൂടുതൽ ഊർജ്ജസ്വലനാവുകയില്ലേ? നിങ്ങളുടെ മാനസികസംഘർഷം കുറയില്ലേ? കൂടുതൽ പണം നേടാൻ നിങ്ങളെ സഹായിക്കില്ലേ? നിങ്ങളുടെ ഏതു പ്രശ്നങ്ങൾക്കും പരിഹാരമാവില്ലേ?
ജീവിതത്തിന്റെ ഏതു മേഖലയെയും നിങ്ങൾ വിചാരിച്ചതിലും വേഗത്തിൽ ഗുണപരമായി മാറ്റിത്തീർക്കാൻ കഴിയുന്ന, അത്ര എളുപ്പത്തിൽ പിടികിട്ടാത്ത, ഒരു രഹസ്യമുണ്ടെന്നത് അതിശയകരമല്ലേ? അതിനു നിങ്ങൾ ദിവസം ആറു മിനിറ്റ് മാത്രം മാറ്റിവച്ചാൽ മതിയെന്നത് അതിലേറെ അതിശയമല്ലേ? ആ വിസ്മയപ്പുലരിയിലേയ്ക്ക് മിഴി തുറക്കൂ. ലോകമെമ്പാടുമുള്ള ആയിരക്കണക്കിനാളുകളുടെ ജീവിതത്തെ അടിമുടി മാറ്റിമറിച്ച, ഓരോ പുലരിയെയും അത്യധികം ഉന്മേഷത്തോടെ, ഉത്സാഹത്തോടെ, ഏകാഗ്രതയോടെ, വരവേൽക്കാൻ അവരെ പ്രാപ്തമാക്കിയ, ആറുശീലങ്ങൾ കരസ്ഥമാക്കൂ.
നിങ്ങളുടെ ഭാവനയിലുള്ള ഏറ്റവും അസാധാരണമായ ജീവിതത്തിന്റെ പുതിയ അദ്ധ്യായം ഇതാ ആരംഭിക്കുകയായി. പുലര്‍ന്ന് എട്ടുമണിക്ക് മുന്‍പ് നിങ്ങളുടെ ജീവിതത്തെ മാറ്റിമറിയ്ക്കുന്ന ആറ് ശീലങ്ങള്‍ എന്ന ഹാല് എല്റോഡിന്റെ പുസ്തകത്തിലൂടെ നിങ്ങൾക്ക് അത് സാധ്യമാകും. വിവര്‍ത്തനം: ടോം മാത്യു
Book information
Related products
Thanmaatram
Thanmaatram
Ningal Marikkumpol Aaru Karayum?
Ningal Marikkumpol Aaru Karayum?
Uyarchayude Nimisham
Uyarchayude Nimisham
Rahasyam – The Secret
Rahasyam – The Secret
Kaumaravum Jeevithavijayavum
Vijayam Ningaludethanu
വിജയം ഒരു പ്രതിഭാസമല്ല, കരുതലോടെ വളർത്തിയെടുക്കുന്ന ജീവിതചര്യയാണ്. അതിലേക്ക് കടന്നു വരുന്നത് വളരെ കുറച്ചുപേർ മാത്രമാണ്. ഭൂരിപക്ഷത്തിനും കാലിടറുന്നത് ഈ കോണിപ്പടികളുടെ ബാഹുല്യം തിരിച്ചറിയാൻ കഴിയാത്തതു മൂലമാണ്. ഇവിടെ, വിജയപീഠത്തിലേക്ക് കയറിനിൽക്കാനുള്ള ലളിതമന്ത്രങ്ങൾ ആർക്കും മനസിലാവുന്ന വിധത്തിൽ പ്രതിപാദിക്കുന്നു. ഇനി തോൽവിയുടെ വിധിയല്ല, വിജയത്തിന്റെ ആഘോഷമാണ് നിങ്ങളുടെ ജീവിതത്ത മാറ്റിമറിക്കുന്നത്. അതിന് ഈ പുസ്തകം ഒരു നിമിത്തമാകും, ഉറപ്പ്.
പഠിക്കുന്ന കുട്ടികൾക്ക്, തൊഴിൽ തേടുന്നവർക്ക്, സമ്പത്തിലേക്ക് നീങ്ങുന്ന വ്യവസായികൾക്ക്, ജീവിതത്തെ അന്വേഷിക്കുന്നവർക്ക് തുടങ്ങി ഏതൊരാൾക്കും ഏതു ഘട്ടത്തിലും കൈപ്പുസ്തകമാണ് ഈ പ്രചോദന ഗ്രന്ഥം. എല്ലാ ബുക്ക് ഷെൽഫിലെയും അവശ്യ പുസ്തകം. വിജയത്തിലേക്ക് നടന്നടുക്കുമ്പോൾ നെഞ്ചോടു ചേർത്തു പിടിക്കാവുന്ന മൂല്യങ്ങൾ നിറയുന്നുവെന്നതാണ് ഈ പുസ്തകത്തിന്റെ മാറ്റ് കൂട്ടുന്നത്. ലളിതമായ ആഖ്യാനവും വിശദീകരണവും ജീവിതസാഹചര്യത്തെ താരതമ്യപ്പെടുത്തുന്നു. ഓരോ വാക്കും പ്രചോദനാത്മകം ആവേശത്തോടെ ജീവിതത്തെ മാറ്റിമറിക്കുന്ന വിവരണം

Reviews
There are no reviews yet.