-10%
Aval
Original price was: ₹225.00.₹203.00Current price is: ₹203.00.
അവന്റെ അപൂർണതകളുടെ പരിഹാരവും ആശങ്കകളുടെ ഉത്തരവും ആവേഗങ്ങളിൽ ക്ഷമയും അവളാണ്... അവൾ മാത്രം.
ചുരുളന്‍ മുടിയിഴകള്‍ക്കു കീഴിലെ കൊച്ചരിപ്പല്ലു കാട്ടിയ കുസൃതിച്ചിരിയായും, പ്രണയത്തിന്റെ പുല്‍മേടുകളിലേക്ക് കൈ പിടിച്ചുകൊണ്ടോടിപ്പോകുന്ന അനുപമലാവണ്യമായും, കണ്ണീരുപ്പ് ചേര്‍ന്ന കഞ്ഞി വിളമ്പുന്ന കനിവായും അവള് നിങ്ങളെ നിരന്തരം വിസ്മയിപ്പിക്കുന്നു. പ്രകൃതിക്കൊപ്പം പൂക്കാനും തളിര്‍ക്കാനും പാടാനും അനുഗ്രഹം ലഭിച്ചവള്‍. നിറയെ പൂക്കളുതിര്‍ത്ത് നില്ക്കുന്ന പൂമരം പോലൊരു ജന്മം.
ഈ പുസ്തകം അവളേക്കുറിച്ചാണ്. എഴുതിയിരിക്കുന്നത് ഒരു പുരുഷനും. അയാള്‍ക്കെന്താണ് അവളേക്കുറിച്ച് അറിയാവുന്നത് എന്ന് സംശയം തോന്നാം. പക്ഷേ, ഇതിന്റെ ആദ്യത്തെ പുറം വായിക്കുന്നതുവരെയേ അതുണ്ടാവൂ. പിന്നെ ഓരോ വരിയും കടന്നുപോകുമ്പോള്‍ ഒപ്പം നടക്കുന്നത് ഒരു സ്ത്രീയാണെന്നു നമുക്ക് മനസ്സിലാവും. ഒടുവില്‍, അവസാനത്തെ പുറം മറിച്ച്, പുസ്തകമടച്ചു പുറത്തിറങ്ങുന്നത് ഒന്നല്ല, രണ്ടു സ്ത്രീകളായിരിക്കും!

Koott
Original price was: ₹260.00.₹234.00Current price is: ₹234.00.
കൂട്ട് - ജീവിതം ഒരുവനായി കരുതിവയ്ക്കുന്ന അനന്യമായ കരുണയുടെ പേരാണത്. അതിന്റെ അഭാവത്തിൽ നിങ്ങൾ ഈ ഭൂമിക്കു മീതെയുള്ള ആരെക്കാളും ഓട്ടക്കൈയനാകുന്നു. ഏകാന്തത എന്ന കൊടിയ ശിക്ഷയെ കുറുകെ കടക്കാനാണ് സൗഹൃദമെന്ന പാലം ഒരാൾ പണിയുന്നത്.
ബോബി ജോസ് കട്ടികാട് ഇതുവരെ എഴുതിയതും പറഞ്ഞതുമെല്ലാം മൈത്രിയെക്കുറിച്ചായിരുന്നു. അദ്ദേഹത്തിന്റെ ദൈവവിചാരവും തത്ത്വചിന്തയും നീതിശാസ്ത്രവും ലാവണ്യബോധവുമൊക്കെ പൂവിട്ടു നിൽക്കുന്നത് കൂട്ടിന്റെ നിലാവെട്ടം വീണ നാട്ടുവഴികളിലാണ്. ഈ പുസ്തകം അദ്ദേഹത്തിന്റെ മാസ്റ്റർപീസും. തിരഞ്ഞെടുത്ത എഴുത്തുകളുടെ സമാഹാരം.

Pularvettam (Vol. 1)
Original price was: ₹325.00.₹295.00Current price is: ₹295.00.
ആയിരക്കണക്കിനു വായനക്കാരെ പ്രചോദിപ്പിക്കുകയും പ്രകാശിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന പുലർകാലചിന്തകളുടെ സമാഹാരം. വെളിച്ചത്തിന്റെ വസ്ത്രമണിയിക്കുന്ന വാക്കുകളാണ് ഈ പുസ്തകത്തിൽ. കയറിയാൽപ്പിന്നെ കടശിയിലേ ഇറങ്ങൂ എന്ന സൈക്കിൾ യജ്ഞക്കാരന്റെ വാശിയിൽ 'പുലർവെട്ടം' വായിച്ചടയ്ക്കരുത്. ഒരു ദിവസം രണ്ടേ രണ്ടു പുറം മതി. പിന്നെ ആ വെളിച്ചത്തിൽ, രാക്കിടക്കയിലേക്കു പോകുംവരെയുള്ള നിമിഷങ്ങളെ എങ്ങനെ പ്രകാശഭരിതമാക്കാമെന്നു മാത്രം ആലോചിക്കുക. അങ്ങനെയങ്ങനെ ആലോചിച്ചുപോകുമ്പോൾ, പ്രകാശത്തേക്കുറിച്ചുള്ള ചിന്ത പോലും എത്ര പ്രസാദാത്മകമാണെന്ന് വെളിച്ചം കിട്ടും. ഒടുവിൽ, നിങ്ങളെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട്, നിങ്ങൾ ഒരു സൂര്യനാവുക തന്നെ ചെയ്തുവെന്നും വരാം.
പുലർവെട്ടം പരമ്പരയിലെ ആദ്യപുസ്തകമാണിത്. ജനുവരി 1 മുതൽ ഏപ്രിൽ 30 വരെയുള്ള പ്രഭാതങ്ങളിലേക്ക് വെളിച്ചത്തിന്റെ വിചാരങ്ങൾ.

Pularvettam (Vol. 3)

പുലർവെട്ടം പരമ്പരയിലെ മൂന്നാം പുസ്തകം
എല്ലാം വീണ്ടും ആരംഭിക്കാൻ നമുക്കൊരു ഊഴം കൂടി കിട്ടുന്നുവെന്നതാണ് ഓരോ പ്രഭാതത്തിന്റെയും സുവിശേഷം. അകന്നുപോയ ബന്ധങ്ങളെ വിളക്കി യോജിപ്പിക്കാൻ, മറന്നുപോയ പ്രാർത്ഥനകളെ ഓർത്തെടുക്കാൻ, കളഞ്ഞുപോയ സൗഹൃദങ്ങളെ വീണ്ടെടുക്കാനുമൊക്കെ മറ്റൊരു അവസരം കൂടി. വീണ്ടെടുക്കാനാവാത വിധത്തിൽ ഒന്നും തന്നെ കളഞ്ഞുപോയിട്ടില്ല, മടങ്ങിവരാനാവാത്ത ദൂരത്തിൽ ആരും അകന്നുപോയിട്ടില്ല.
ശരിക്കുള്ള ദുര്യോഗം, പകയിൽ സ്വയം എരിഞ്ഞുപോവുകയാണ്. ചെറുകക്കകളെ വിഴുങ്ങുന്ന മത്സ്യങ്ങളെപ്പോലെയാണത്. കട്ടിയുള്ള തോടായതുകൊണ്ട് അതിനെ ദഹിപ്പിക്കുക എളുപ്പമല്ല. കുറേ കഴിയുമ്പോൾ കക്കകൾ മത്സ്യത്തിനുള്ളിലിരുന്ന് അതിനെ ഭക്ഷിച്ച് വലുതാവുകയാണ്. നാടകത്തിന്റെ തിരശീല വീണുകഴിഞ്ഞാൽ ഗ്രീൻ റൂമിൽ ചമയങ്ങൾ അഴിച്ചുമാറ്റുന്ന ദുഷ്ടകഥാപാത്രത്തോട് പക പാടില്ല. എല്ലാവരും കൂടി അവർക്കായി നിശ്ചയിച്ച റോളുകളെ കുറ്റമറ്റതാക്കി എന്നൊരു പുഞ്ചിരി മാത്രം മതി.
ഒന്നു ചിറകു കുടഞ്ഞ് പറക്കാൻ വഴി കാട്ടുന്ന വെളിച്ചത്തിന്റെ വിചാരങ്ങൾ.

Pularvettam (Vol. 2)

പുലർവെട്ടം പരമ്പരയിലെ രണ്ടാം പുസ്തകം
ഓരോരുത്തരുടേയും മനസ്സിന്റെ അണിയത്ത് അകത്തുള്ളൊരാൾ മയക്കത്തിലാണ്. അയാളെ കൊട്ടിയുണർത്തുമ്പോൾ ആസക്തികളുടെ തിരകളോടും ക്ഷോഭത്തിന്റെ കാറ്റിനോടും കഠിനദുഃഖത്തിന്റെ തീരാമാരിയോടും നിശ്ചലമാകാൻ അയാൾ കല്പിക്കും. റിൽകെ പറയുന്നതുപോലെ, ലോകം മുഴുവൻ കീഴ്പ്പെടുത്തുന്നതിനേക്കാൾ പ്രധാനം അവനവന്റെ ഉള്ളിലേക്ക് ഒരിഞ്ച് പ്രവേശിക്കുകയാണ്.
എല്ലാ പാട്ടുകളും താരാട്ടാവുന്ന ഒരു കാലമുണ്ടാവും; എല്ലാ ഭാഷണങ്ങളും സാന്ത്വനമാകുന്ന ഒരു ദിവസം. അപ്പോഴാണ് കടൽത്തിരകളും കാറ്റിലെ വൃക്ഷത്തലപ്പുകളും മനുഷ്യരുടെ ആശ്ളേഷങ്ങളുമൊക്കെ ഒരു പ്രാപഞ്ചികതാരാട്ടിന്റെ തന്ത്രികളായിരുന്നുവെന്ന് നമുക്ക് വെളിപ്പെട്ടു കിട്ടാൻ പോകുന്നത്.
ബന്ധങ്ങൾ ദീർഘസഞ്ചാരങ്ങളാണ്. അതിനിടയിലെ ആപത്തുകളെ, കുറേയധികം കാതങ്ങൾ പിന്നിട്ടതിനുശേഷം തിരിഞ്ഞുനോക്കി വ്യാകുലപ്പെടേണ്ട കാര്യമില്ല. കാലം എന്ന മഹാഭിഷഗ്വരന്റെ കാരുണ്യത്താൽ പരിക്കുകൾ ഇതിനകം സൗഖ്യപ്പെട്ടിട്ടുണ്ടാകും; വടുക്കൾ മാത്രം അവശേഷിപ്പിച്ചുകൊണ്ട്. മനുഷ്യരുമായി ബന്ധപ്പെട്ട് ഭംഗിയുള്ള സ്മൃതികൾ മാത്രം കൂടെ കൊണ്ടുപോവുക. എനിക്കോ അവർക്കോ ഗുണകരമല്ലാത്ത ഓർമ്മകളിൽ നിന്ന് ഞങ്ങളിരുവർക്കും മോക്ഷം ആവശ്യമുണ്ട്.

Brother Juniper
Original price was: ₹160.00.₹144.00Current price is: ₹144.00.
ഫ്രെഡ് മക്കാർത്തിയുടെ ലോകത്തെ നിഷ്കളങ്കമായി ചിരിപ്പിച്ച കാർട്ടൂണുകൾ. മൊഴിമാറ്റം ചെയ്തത് ബോബി ജോസ് കട്ടികാടും ടോം ജെ മങ്ങാട്ടും ചേർന്ന്. ആമുഖം ബോബി ജോസ് കട്ടികാട്.
സെയ്ന്റ് ഫ്രാൻസിസിൻ്റെ ആദ്യകാലശിഷ്യന്മാരിൽ ഒരാളായിരുന്നു ബ്രദർ ജൂണിപ്പർ. കുസൃതിയും കുറുമ്പും അനുകമ്പയുമൊക്കെ ചേർന്ന തെല്ലൊരു കോമാളിജീവിതമായിരുന്നു ജൂണിപ്പറിന്റേത്. 'Would to God, my brothers, I had a whole forest of such Junipers' എന്നാണ് ഫ്രാൻസിസ് ഈ പ്രിയപ്പെട്ട ശിഷ്യനേക്കുറിച്ച് പറഞ്ഞത്. ലിറ്റിൽ ഫ്ലവേഴ്സ് ഓഫ് സെയ്ന്റ് ഫ്രാൻസിസ് എന്ന പുസ്തകത്തിൽ നിരവധി കഥകളുണ്ട് ജൂണിപ്പറിനേക്കുറിച്ച്. ദരിദ്രരോടുള്ള അനുകമ്പയായിരുന്നു പ്രധാനം. അവരെ സന്തുഷ്ടരാക്കാൻ അദ്ദേഹം ഏതറ്റം വരെയും പോകുമായിരുന്നു. മഞ്ഞുകാലത്ത് ആരെങ്കിലും 'തണുക്കുന്നു' എന്നു പറഞ്ഞാൽ സ്വന്തം സന്യാസവസ്ത്രം തന്നെ ഊരിക്കൊടുക്കും.
ജൂണിപ്പർ പിന്നീട് ഒരു കാർട്ടൂൺ സ്ട്രിപ്പായി. 1942-ൽ ഫ്രെഡ് മക്കാർത്തി എന്ന ഫ്രാൻസിസ്കൻ സന്യാസിയായിരുന്നു അതു വരച്ചത്. അദ്ദേഹം എഡിറ്ററായിരുന്ന Friar എന്ന മാസികയിലാണ് ബ്രദർ ജൂണിപ്പർ ആദ്യം വന്നത്. കാർട്ടൂൺ സ്ട്രിപ്പുകൾ വിതരണം ചെയ്യുന്ന പബ്ലിഷേഴ്ഷ് ന്യൂസ്പേപ്പർ സിൻഡിക്കേറ്റ് എന്ന കമ്പനി വാങ്ങി പത്രങ്ങൾക്ക് നൽകിത്തുടങ്ങിയതോടെ ലോകമെങ്ങും ജൂണിപ്പറെത്തി.
മലയാളത്തിൽ ആദ്യമായാണ് ബ്രദർ ജൂണിപ്പർ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നത്. ഫ്രെഡ് മക്കാർത്തി വരച്ച എണ്ണൂറിലധികം സ്ട്രിപ്പുകളിൽ നിന്ന് തിരഞ്ഞെടുത്ത ഏറ്റവും ചിരിപ്പിക്കുന്ന കാർട്ടൂണുകളാണ് ഈ പുസ്തകത്തിലുള്ളത്.

Ammayente Rajyamanu
Original price was: ₹240.00.₹216.00Current price is: ₹216.00.
പത്തൊൻപതാം നൂറ്റാണ്ടിന്റെ ഒടുക്കം മുതൽ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കം വരെയുള്ള ഒരു നൂറ്റാണ്ടിലധികം നീളുന്ന കാലത്തിന്റെ പ്രതിനിധികളായ അമ്മമാരുടെ വിസ്മയിപ്പിക്കുന്ന ജീവിതരേഖകൾ. ഒറ്റ നോട്ടത്തിൽ ഓർമകളുടെ സമാഹാരമാണെന്നു തോന്നുമെങ്കിലും ഭൂപടത്തിൽ ഇല്ലാത്ത കുറേ മഹാരാജ്യങ്ങളുടെ ചരിത്രപുസ്തകമായിട്ടാണ് ഇതിനെ കാണേണ്ടത്. ഇ വി കൃഷ്ണപിള്ള മുതൽ ഇന്ദു മേനോൻ വരെയുള്ള മക്കൾ അവരുടെ അമ്മരാജ്യത്തെ തേടിപ്പോകുന്നു. എം ലീലാവതി, ദേവകി നിലയങ്ങോട്, ജെറി അമൽദേവ്, ശ്രീകുമാരൻ തമ്പി, സേതു, കെ അജിത, സത്യൻ അന്തിക്കാട്, ജോർജ് ജോസഫ് കെ, സുധക്കുട്ടി, എസ് ശാരദക്കുട്ടി, ജോയ് മാത്യു, രവി മേനോൻ, എൻ ഇ സുധീർ, ബോബി ജോസ് കട്ടികാട്, പ്രിയ എ എസ്, എസ് കണ്ണൻ, സജ്ന ഷാജഹാൻ, പ്രിയ ജോസഫ്, സുനീത ടി വി, സീന ജോസഫ്, സോണിയ ചെറിയാൻ, സുരേഷ് സി പിള്ള, കെ രേഖ എന്നിവരാണ് മറ്റ് എഴുത്തുകാർ.
ഇതു മക്കൾക്കുള്ള പുസ്തകമാണ്; ഭൂമിമലയാളത്തിലെ സർവമാന മക്കൾക്കും.

Thakkol
₹240.00
ബൈബിൾ ദർശനത്തിന്റെ ഭാവതലങ്ങളിൽ പുതുവെളിച്ചം പകരുന്ന ഹൃദയസംവാദങ്ങളുടെ സമാഹാരം. ഹൃദയാലുവായ ഒരു സഹയാത്രികനായി അനുവാചകമനസ്സിനോട് മന്ത്രിക്കുന്ന അക്ഷരസാക്ഷാത്കാരങ്ങൾ. കവിതയും ദർശനവും സംഗീതവും സമന്വയിക്കുന്ന അപൂർവ്വ ചാരുതയുള്ള ധ്യാനാത്മകശൈലി ഈ സംവാദങ്ങളുടെ സവിശേഷമുദ്രയാണ്.

Swargavathil Pakshi
₹230.00
തടാകത്തിൽ തെളിഞ്ഞ താരകം പോലെ അവിടുത്തെ ഉള്ളിൽ പ്രകാശിച്ച നിത്യനൂതനമായ ഒരു പ്രാർത്ഥനയുടെ മേൽ ചില വീണ്ടുവിചാരങ്ങൾ. 'സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ' എന്ന പ്രാർത്ഥനയേക്കുറിച്ചുള്ള കുറിപ്പുകളുടെ സമാഹാരം.

Verumororma Than Kurunnuthooval
Original price was: ₹350.00.₹315.00Current price is: ₹315.00.
ആചാരങ്ങളുടെയെല്ലാം പരിവേഷങ്ങൾ അഴിച്ചുവെച്ച് നിസ്സാരതകളോടും ചെറുതുകളോടും ഒപ്പം നിൽക്കുന്ന ആത്മീയ ആചാര്യനാണ് ബോബി ജോസ് അച്ചൻ. തോറ്റവരുടെയും ഉന്മാദികളുടെയും ഏകാകികളുടെയും സൗഹൃദവലയത്തിനുള്ളിൽ നിലനിൽക്കുന്ന ബോബി ജോസ് അച്ചന്റെ ആത്മഗതങ്ങളാണ് ഈ പുസ്തകം. കേരളീയ ബാല്യത്തിന്റെ ഒരു പരിച്ഛേദം, ഒരുപക്ഷേ, നമുക്ക് അതിൽ വായിക്കാം. നഷ്ടപ്പെട്ടുതുടങ്ങിയ നമ്മുടെ നിഷ്കളങ്കതയിലേക്ക് ഒരു മടക്കയാത്രയാണ് ഇത്.

Nilathezhuth
₹200.00
ഭൂമിയിലെ ഏറ്റവും സൗന്ദര്യം നിറഞ്ഞതും സമഗ്രവുമായ ജീവിതത്തെക്കുറിച്ചുള്ള ചില പ്രാർത്ഥനാ വിചാരങ്ങളാണ് നിലത്തെഴുത്ത്; ക്രിസ്തുവിന്റെ മനസ്സിലേക്ക് ഒരു കിളിവാതിൽ. സഞ്ചാരിയുടെ ദൈവം, ഹൃദയവയൽ എന്നിവയുടെ തുടർച്ചയായ പുസ്തകം.

Ramaneeyam Ee Jeevitham
Original price was: ₹280.00.₹252.00Current price is: ₹252.00.
വെളിച്ചത്തിന്റെ നുറുങ്ങുകണങ്ങൾ മനസ്സിൽ സൂക്ഷിക്കുന്നവർക്ക് മറുലോകത്തുള്ള-ആന്തരികലോകത്തുള്ള-തുറന്ന ആകാശത്തെ കാണിച്ചുകൊടുക്കുവാൻ ജീവിതം സമർപ്പിച്ച ഒരു ആത്മീയ ഗുരുവിന്റെ പ്രബോധനങ്ങളിൽ തിരഞ്ഞെടുത്ത കുറിപ്പുകളാണിവ. ജീവിതത്തിന്റെ തെളിനീരുറവകളിലേക്ക് വഴിതെളിക്കുന്ന ആദ്ധ്യാത്മികചിന്തകൾ.

-15%
Ordinary
Original price was: ₹260.00.₹221.00Current price is: ₹221.00.
രൂപത്തിലും ഭാവത്തിലും അസാധാരണനായ ആ മനുഷ്യന് എന്നെ കാണുവാന്‍ ഓഫീസില്‍ വന്നു. ജടകെട്ടിയ തലമുടിയും വിടര്‍ന്നുവിലസുന്ന കണ്ണുകളും മൃദുസ്മേരവുമുള്ള അദ്ദേഹം തിരുവസ്ത്രത്തിലും ഒതുങ്ങാതെ നിന്നു. മൗനമായിരുന്നു കൂടുതലും. ഇടയ്ക്ക് സംഗീതം പോലെ വാക്കുകള്‍ തുളുമ്പി. ഹ്രസ്വമായ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ അദ്ദേഹം പാദുകങ്ങള്‍ ധരിച്ചിട്ടില്ലെന്ന കാര്യം ശ്രദ്ധിച്ചു. ഓഫീസിനുവെളിയില്‍ അഴിച്ചിട്ടതാവാമെന്നാണ് ആദ്യം കരുതിയത്. അദ്ദേഹത്തിന് ചെരുപ്പില്ലെന്ന് പിന്നെ മനസ്സിലായി. ഓ, നമ്മള് സാധാരണമനുഷ്യരുടെ തോന്നലുകള്‍ എത്ര സരളം! അദ്ദേഹം ചെരുപ്പഴിച്ചിട്ടത് ഭൂമിക്കുവെളിയില്‍ത്തന്നെയായിരുന്നു. ഈ ഗ്രഹത്തിലേക്ക് വലതുകാല്‍ വെച്ച് കയറുംമുന്‍പ് പാദുകങ്ങള്‍ സ്വര്‍ഗത്തില്‍ അഴിച്ചിട്ട ഒരാള്‍ ഇതാ! മുഴുവന്‍ ഭൂമിയേയും ഒരു ക്ഷേത്രമായി കാണുന്ന ഒരാള്‍ അതില്‍ ചെരുപ്പിട്ടു ചവിട്ടുന്നതെങ്ങനെ? : സുഭാഷ്ചന്ദ്രൻ

Chillu
Original price was: ₹150.00.₹135.00Current price is: ₹135.00.
നിർമ്മലസൗഹൃദത്തിന്റെ മധുരമുള്ള ഓർമ്മകൾ പേറുന്ന ചിന്തകളുടെ സമാഹാരം. നമ്മുടെ ചുറ്റുമുള്ള ലോകത്തെ സമഭാവനയോടെ നോക്കിക്കാണുവാൻ പ്രേരിപ്പിക്കുന്ന നന്മ നിറഞ്ഞ ചിന്തകളുടെയും പ്രാർത്ഥനകളുടെയും ചെപ്പാണ് ഈ പുസ്തകം. അസാധാരണമായ കരുത്തോടെ ജീവിതത്തെ തെളിമയായി കാണുന്നതിനും ജീവിതത്തിന്റെ ചാരുത നിലനിർത്തുന്നതിനും ഈ കുറിപ്പുകൾ സഹായകമാകും.

-14%
Complete Pularvettam with Juniper (4 Books)
Original price was: ₹1,135.00.₹979.00Current price is: ₹979.00.
- ആയിരക്കണക്കിനു വായനക്കാരെ പ്രചോദിപ്പിക്കുകയും പ്രകാശിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന പുലർകാലചിന്തകളുടെ സമാഹാരമാണ് മൂന്നു വാല്യങ്ങളിലുള്ള പുലർവെട്ടം
- 'പുലർവെട്ട'ത്തിനൊപ്പം പ്രഭാതങ്ങളിൽ ചിരിയും ചിന്തയും പകർന്ന ലോകപ്രശസ്ത കാർട്ടൂണുകളുടെ സമാഹാരമാണ് ബ്രദർ ജൂണിപ്പർ.

Akam
₹180.00
അകത്തേക്ക് ഉറ്റുനോക്കാൻ ക്ഷണിച്ചുകൊണ്ടാണ് യേശു ആരംഭിക്കുന്നത്. ഭൂമിയിൽ ഒളിച്ചുവയ്ക്കപ്പെട്ട പ്രവാഹങ്ങൾ തേടി പോകും പോലെ, ഉള്ളിലെ ഉറവകളിലേക്കുള്ള യാത്ര. ഇരുണ്ട അകത്തളങ്ങൾ നിറയെ ഉലയാത്ത മെഴുകുതിരിനാളങ്ങൾ കാണുന്നു. അവിടെ, അകത്തുള്ളവനുമായി സംഭാഷത്തിലേർപ്പെടുക. അതെന്തുമാകാം; അവനന്വന്റെ മനഃസാക്ഷി, ദൈവികമെന്നു വിശേഷിപ്പിക്കാവുന്ന ചില പ്രചോദങ്ങൾ, വായിച്ച പുസ്തകങ്ങൾ, കേട്ട ഗുരുക്കന്മാരുടെ പൊരുളുകൾ... അങ്ങനെ എന്തും.
അകത്തേക്ക് ഉറ്റുനോക്കാൻ ക്ഷണിക്കുന്ന വരികളും വരകളുമുള്ള പുസ്തകം.

Best of Bobby Jose Kattikadu (6 Books)
Original price was: ₹1,620.00.₹1,385.00Current price is: ₹1,385.00.
- സൗഹൃദത്തേത്തേക്കുറിച്ചും സ്നേഹക്കുറിച്ചുമുള്ള പുസ്തകമാണ് കൂട്ട്. ബോബി ജോസ് കട്ടികാടിന്റെ മാസ്റ്റർ പീസ്.
- അവന്റെ അപൂർണതകളുടെ പരിഹാരവും ആശങ്കകളുടെ ഉത്തരവും ആവേഗങ്ങളിൽ ക്ഷമയും അവളാണ്... അവൾ മാത്രം. 'അവൾ' അവളേക്കുറിച്ചുള്ളത്.