-19%
Bakulinte Katha
Original price was: ₹330.00.₹269.00Current price is: ₹269.00.
സുവർണലതയുടെ ഇളയ മകൾ ബകൂൾ എന്ന അനാമികയാണ് ഈ നോവലിലെ കേന്ദ്രകഥാപാത്രം. നിത്യജീവിതത്തിലെ എണ്ണമറ്റ നരകങ്ങളിലൂടെ അലഞ്ഞു നീങ്ങി ഒടുവിൽ സ്വത്വവും അഭിമാനവും കൈവരിക്കുന്ന സ്ത്രീയുടെ ഈ കഥ വായനക്കാർക്ക് ആത്മവിചാരണയുടെ പൊള്ളുന്ന നിമിഷങ്ങൾ നൽകുന്നു. ആശാപൂർണാദേവിയുടെ പ്രശസ്തമായ നോവൽ ത്രയത്തിലെ മൂന്നാമത്തെ കൃതി - ബകുളിന്റെ കഥ.

-15%
Oru Theruvinte Katha
Original price was: ₹399.00.₹340.00Current price is: ₹340.00.
രക്തവും മാംസവുമുള്ള മനുഷ്യജീവികളായിരുന്നു ഒരിക്കൽ ഇവർ. ജീവിതമാകുന്ന മഹാനാടകത്തിൽ ഇവരിലോരോരുത്തരും തങ്ങളുടേതായ ഭാഗം അഭിനയിച്ച് അന്തർധാനം ചെയ്തു. ചരിത്രത്തിൽ ഇവരുടെ പേര് ഒന്നുപോലും കാണുകയില്ല. പക്ഷേ, ഇവരുടെ ചെത്തവും ചൂരുമേറ്റ തെരുവ് ചിരിച്ചുകൊണ്ട് ഇന്നും നിലകൊള്ളുന്നു. പുതിയ കാല്പാടുകൾ പഴയ കാല്പാടുകളെ മായിക്കുന്നു... ഈ കഥ അങ്ങനെ നൂറ്റാണ്ടുകളായി തുടർന്നുപോകുന്നു.

-14%
Pathiravum Pakalvelichavum
Original price was: ₹180.00.₹155.00Current price is: ₹155.00.
അയാളുടെ കാലൊച്ചയ്ക്കുവേണ്ടി 'പെയച്ച പെണ്ണും' കാഫറിന്റെ കുട്ടിയും രാവിന്റെ മനസ്സിൽ കാതോർത്തു കിടന്നു. പാതിരാവുകളുടെ ഇരുപത് വർഷങ്ങൾ... അറിയപ്പെടാത്ത ബാപ്പ. അയാൾ കണ്ണിൽ ഇരുട്ടുമായി വന്നു. ചെറുപ്പത്തിൽ മൊയ്തീന്റെ കുരുന്നുഭാവനയ്ക്ക് കസവണിയിച്ചിരുന്ന ഒരു ദിവസമാണ് കഴിഞ്ഞത്. അജ്ഞാതനായ ബാപ്പയുടെ തിരിച്ചെത്തൽ! ഓർത്തപ്പോൾ നടുങ്ങിപ്പോയി. കൈയിൽ എരിയുന്ന ചൂട്ടും പിടിച്ച് നീങ്ങിയ ആ പ്രാകൃതരൂപം കണ്ണിൽനിന്നു മായുന്നില്ല. ഒരു തകർന്ന ഹൃദയത്തിന്റെ നുറുങ്ങുകളിൽ അവൻ നൃത്തം വയ്ക്കുകയായിരുന്നു. ആ പാവപ്പെട്ട മനുഷ്യന്റെ അഭ്യർത്ഥനകളെല്ലാം തട്ടിമാറ്റി. ആ മനുഷ്യൻ അവന്റെ പിതാവായിരുന്നു. അതിലുമുപരി അയാളും ഒരു മനുഷ്യനായിരുന്നു. മനസ്സിനെ തൊട്ടുണർത്തുന്ന ജീവിതയാഥാർത്ഥ്യത്തിന്റെ ചൈതന്യവത്തായ ആവിഷ്‌കാരമാണ് ഈ നോവൽ.

-20%
Uchaveyilum Ilamnilavum
Original price was: ₹115.00.₹92.00Current price is: ₹92.00.
1960 ജനുവരി 24 ലക്കം മാതൃഭൂമി ആഴ്‌ചപ്പതിപ്പിൽ തുടങ്ങി ഫെബ്രുവരി 28 ലക്കത്തിൽ അപൂർണമായി അവസാനിപ്പിച്ച നോവലിന്റെ പുസ്തകരൂപം. മനസ്സിലേറ്റ മുറിവിന്റെ സുഖം ആത്മീയാനുഭൂതിയോളം ആഴത്തിൽ അനുഭവിക്കാൻ വായനക്കാരെ പ്രേരിപ്പിക്കുന്ന നോവൽ. വായനക്കാരിൽ ചിലർ അവരവരെത്തന്നെ നോവലിൽ ദർശിച്ചതുകൊണ്ട് ഒരു എഴുത്തുകാരിക്ക് നോവലിന്റെ പ്രസിദ്ധീകരണം നിർത്തിവയ്ക്കാൻ പത്രാധിപരോട് അഭ്യർത്ഥിക്കേണ്ടിവന്ന മറ്റൊരനുഭവം ഇതുപോലെ മലയാളത്തിൽ ഉണ്ടായിട്ടില്ല. രാജലക്ഷ്‌മിയുടെ ഏറ്റവും മികച്ച നോവൽ എന്ന് എൻ വി കൃഷ്‌ണവാരിയർ അഭിപ്രായപ്പെട്ട രചന.

Suvarnalatha
Original price was: ₹585.00.₹469.00Current price is: ₹469.00.
പ്രഥമപ്രതിശ്രുതിയിലെ നായിക സത്യവതിയുടെ മകൾ സുവർണലതയുടെ കഥയായ ഈ നോവൽ, സ്ത്രീജന്മത്തിന്റെ മുഴുവൻ ഇതിഹാസമായി മാറുന്നു. ഭാരതീയ സ്ത്രീകളുടെ നവോത്ഥാനകാല പശ്ചാത്തലത്തിൽ രചിക്കപ്പെട്ട ഈ നോവൽ സ്ത്രീയുടെ സഹനങ്ങളെയും പ്രതിരോധങ്ങളെയും അടയാളപ്പെടുത്തുന്നു. ആശാപൂർണാദേവിയുടെ പ്രശസ്തമായ നോവൽ ത്രയത്തിലെ രണ്ടാം പുസ്തകം.

-10%
Njanenna Bhavam
Original price was: ₹130.00.₹117.00Current price is: ₹117.00.
സ്‌നേഹവും സ്‌നേഹഭംഗവും നിറഞ്ഞുനിൽക്കുന്ന മനുഷ്യജീവിതമെന്ന നിഗൂഢതയുടെ സങ്കീർണതകൾ മനുഷ്യഹൃദയത്തെ സ്പർശിക്കുന്ന വിധത്തിൽ അവതരിപ്പിക്കുന്ന രാജലക്ഷ്മിയുടെ നോവൽ - ഞാനെന്ന ഭാവം.

Zaheer
Original price was: ₹280.00.₹224.00Current price is: ₹224.00.
പ്രശസ്തനായൊരു എഴുത്തുകാരൻ ഒരു ദിവസം യുദ്ധകാര്യലേഖികയായ തന്റെ ഭാര്യ യാതൊരു തുമ്പും അവശേഷിപ്പിക്കാതെ അപ്രത്യക്ഷയായതായി കണ്ടെത്തുന്നു. അവളെ തട്ടിക്കൊണ്ടുപോയതാകുമോ? വിവാഹജീവിതം അവൾക്ക് മടുത്തതുകൊണ്ടാകുമോ? അവളെത്തേടിയുള്ള അയാളുടെ അന്വേഷണം – സ്വന്തം ജീവിതത്തിന്റെ തന്നെ സത്യം തേടിയുള്ള അന്വേഷണം അയാളെ ഫ്രാൻസിൽനിന്നും സ്പെയിനിലേക്കും ക്രൊയേഷ്യയിലേക്കും തുടർന്ന് മദ്ധ്യേഷ്യയിലേക്കും നയിക്കുന്നു. അതിനും ഉപരിയായി ഈ അന്വേഷണം പ്രണയത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള ഒരു പുതിയ അവബോധത്തിലേക്കുള്ള സഞ്ചാരമാകുന്നു.

-13%
Prem Patta
Original price was: ₹90.00.₹79.00Current price is: ₹79.00.
-17%
Pravachakante Vazhi – Old Edition
Original price was: ₹299.00.₹249.00Current price is: ₹249.00.
നേടുന്നവരുടെയും നഷ്ടപ്പെടുന്നവരുടെയും മാത്രമല്ല, പുറപ്പെട്ടു പോയവരുടെയും ചരിത്രപ്രയാണങ്ങള്‍ പതിഞ്ഞു കിടക്കുന്ന തെളിഞ്ഞ വഴിത്താരകളെ ഉജ്ജ്വലമായ ഭാഷയില്‍ സന്നിവേശിപ്പിച്ച നോവല്‍.

Murinavu
Original price was: ₹430.00.₹366.00Current price is: ₹366.00.
നാടിന്റെ സാംസ്‌കാരികബന്ധങ്ങളിൽ മറഞ്ഞുനിൽക്കുന്ന, മറവിയിൽപ്പെട്ടുപോയ, വലിയ ശബ്ദങ്ങളിൽ കേൾക്കാതെപോയ, ചെറിയ ഒച്ചകളുടെ നിരവധിയായ ഇഴകളെ ആവാഹിക്കുന്ന അതീതകാലത്തിലേക്കുള്ള സഞ്ചാരമാണ് മുറിനാവ് നോവലിലൂടെ നടക്കുന്നത്. വർത്തമാനവും സമീപസ്ഥചരിത്രവും തള്ളി, മലയാളസാഹിത്യഭാഷക്കാലം തള്ളി കുറേ പിന്നോട്ട് പോവുന്നുണ്ട് ഇവിടെ. എട്ടാം നൂറ്റാണ്ടിലും പന്ത്രണ്ടാം നൂറ്റാണ്ടിലുമായി ജീവിച്ച രണ്ടുമനുഷ്യരുടെ (കുമരന്റെയും അലങ്കാരന്റെയും) കഥകൾ മെടഞ്ഞു ചേർക്കുന്നതിനിടയിൽ നമ്മുടെ ചരിത്രം ആഴപ്പെടുകയും വിശദമാക്കപ്പെടുകയും ചെയ്യുന്നു. അവളൂർ- അതാണ് ഈ ചരിത്രത്തിലെ ഇഴകൾ സന്ധിക്കുന്ന ഇടം. ആട്ടിപ്പായിക്കപ്പെട്ടവരുടെ, ഒളിച്ചുപോന്നവരുടെ, തള്ളപ്പെട്ടവരുടെ, മൂകരാക്കപ്പെട്ടവരുടെ അഭയകേന്ദ്രം. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നൂറ്റാണ്ടുകളായി പടർന്നുബന്ധപ്പെട്ട ചിന്താധാരകളും മതങ്ങളും ആചാരധാരകളും കഥകളും ഭാഷകളും ഒലിച്ചെത്തിക്കലരുന്ന ഒരിടം. അവിടെ നടക്കുന്ന കലമ്പലുകളെ പിന്തുടർന്ന് കല്യാണയിലേക്കും തമിഴകത്തേക്കും ലങ്കയിലേക്കും മലനാട്ടിലേക്കും ഒക്കെ വികസിക്കുന്ന ഒരു ഭൂമിശാസ്ത്രമുണ്ട് മുറിനാവിന്. നാമറിയുന്ന സാംസ്‌കാരികദേശത്തിന്റെ അബോധകരുക്കളിലേക്ക് സഞ്ചരിച്ച് അതിനെ ശിഥിലമാക്കുന്ന എഴുത്താണിത്. തത്ത്വചിന്താപരമായ ശ്രദ്ധയോടെ ജീവിതവിനിമയങ്ങളെ പിന്തുടരുകവഴി നമ്മുടെ സാഹിത്യവും സാഹിത്യചരിത്രവും പൊതുവേ കാണിച്ചുതരുന്നതിനപ്പുറത്ത് നിഴലത്തായ ഒരു കാലത്തെയും ലോകത്തെയും മുറിനാവ് വെളിപ്പെടുത്തുന്നു.
- സി.ജെ. ജോർജ്ജ്

Al Arabian Novel Factory
Original price was: ₹440.00.₹375.00Current price is: ₹375.00.
അറേബ്യൻരാജ്യങ്ങളെ ഇളക്കിമറിച്ച മുല്ലപ്പൂവിപ്ലവത്തിന്റെ പശ്ചാത്തലത്തിലുള്ള രണ്ടു നോവലുകൾ. ആ ഇരട്ട നോവലുകളിൽ ഒന്നാണ് അൽ -അറേബ്യൻ നോവൽ ഫാക്ടറി. ഒരു വിദേശ നോവലിസ്റ്റിന് നോവലെഴുത്തിനുള്ള വിവരശേഖരണത്തിനായി ഒരു ഏജൻസി ചുമതലപ്പെടുത്തിയ പത്രപ്രവർത്തകനായ പ്രതാപിന്റെ ആഖ്യാനത്തിലൂടെ വികസിക്കുന്ന നോവലാണിത്. ഈ നോവലിൽ പരാമർശിക്കപ്പെടുന്ന നിരോധിക്കപ്പെട്ട നോവലാണ് അടുത്ത പുസ്തകം.