-17%
Ini Eluppathil Tarot Padikkam
Original price was: ₹300.00.₹250.00Current price is: ₹250.00.
ടാരോ വായന പഠിക്കാൻ തുടങ്ങുന്നവർക്കുള്ള ഒരു സമ്പൂർണ വഴികാട്ടിയാണ് പ്രദീപ് ഹരിഹരൻ എഴുതിയ 'ഇനി എളുപ്പത്തിൽ ടാരോ പഠിക്കാം'.
ടാരോ പഠിക്കുക എന്നാൽ നമ്മെ ആഴത്തിൽ മനസ്സിലാക്കുക എന്നു തന്നെയാണ് അർത്ഥം. ജീവിതത്തിൽ വഴിമുട്ടി പോകുമ്പോൾ പകച്ചുനിൽക്കുന്നവരുടെ ചോദ്യങ്ങൾക്ക് മനഃശാസ്ത്രപരമായും ആത്മീയമായുമുള്ള ഉത്തരം നൽകുവാൻ ടാരോ കാർഡുകൾക്ക് കഴിയും.
ടാരോയ്ക്കൊപ്പമുള്ള ഈ യാത്ര ആരംഭിക്കാൻ താങ്കൾ തീരുമാനിച്ചെങ്കിൽ അതു യാദൃച്ഛികമല്ല. താങ്കളുടെ ജീവിതത്തിന്റെ പുതിയൊരധ്യായം തുറക്കുകയാണിവിടെ.

-11%
Mazhakkaalam – 7th Edition
Original price was: ₹299.00.₹269.00Current price is: ₹269.00.
മഴ അനുഭവിക്കുന്ന മലയാളിക്ക് മഴയെ വായിക്കാൻ ഒരു പുസ്തകം. മഴയനുഭവങ്ങൾ, ഓർമകൾ, മഴയെക്കുറിച്ചറിയേണ്ടതെല്ലാം ഇതിലുണ്ട്.
- ഇന്ത്യാ ടുഡെ
ഈ പുസ്തകത്തിന്റെ ഓരോ താളിലും മഴയുടെ രാഗം കേൾക്കാം. പല കാലങ്ങളുടെ, ജീവിതങ്ങളുടെ അനുഭവങ്ങളിലൂടെ തുള്ളികളായി പെയ്തിറങ്ങി, പിന്നെയൊരു കൈത്തോടായി, പാഞ്ഞൊഴുകുന്ന പുഴയായി, ആർത്തിരമ്പുന്ന ആഴിയുടെ ആത്മാവു തേടുന്ന മഴ. മഴയെക്കുറിച്ച് ഇത്രമേൽ ഹൃദ്യമായൊരു പുസ്തകം മലയാളത്തിൽ ഇതാദ്യമാണ്.
- കേരള കൗമുദി
ഈ പുസ്തകം അപൂർവമായൊരു വായനാനുഭവം കാഴ്ച വയ്ക്കുന്നു.
- ഭാഷാപോഷിണി
മഴയുടെ രസങ്ങളും രഹസ്യങ്ങളും നിറഞ്ഞ പ്രശസ്ത പുസ്തകത്തിന്റെ ഏഴാം പതിപ്പ്.

-12%
Sarada (Sampoornam)
Original price was: ₹495.00.₹439.00Current price is: ₹439.00.
ഇന്ദുലേഖയെക്കാൾ വിശിഷ്ടമായ ഒരു നോവലാണു ശാരദ. ശാരദയിലെ ചില കഥാപാത്രങ്ങളെ ചന്തുമേനോൻ അത്യന്തം സജീവങ്ങളാക്കീട്ടുണ്ട്. ശാരദ തന്നെയാണു നായിക. വൈത്തിപ്പട്ടർ, കുണ്ടൻമേനോൻ, പുഞ്ചോലക്കര എടത്തിൽ അച്ചൻ മുതലായവർ അനുവാചകന്മാരുടെ ഹൃദയഭിത്തികളിൽ നിന്ന് ഒരിക്കലും മാഞ്ഞുപോകുന്നതല്ല. ശാരദയിലെ ഭാഷയും ഇന്ദുലേഖയിലേതിനെക്കാൾ ഒന്നുകൂടി മിനുസപ്പെട്ടിട്ടുണ്ട്.
- ഉള്ളൂർ എസ് പരമേശ്വര അയ്യർ
ചന്തുമേനവന്റെ കല്പനാസന്താനങ്ങൾക്ക് അനന്യദൃശ്യമായ പ്രത്യേകതയുണ്ട്. അവ നമ്മുടെ പൂർവസ്മരണകളെ കൂടെക്കൂടെ ഉണർത്തുന്നു. ഗ്രന്ഥത്തിൽ നിന്നു പ്രശംസാർത്ഥം വേർപെടുത്തുവാൻ പാടില്ലാത്തതായി, ചന്ദ്രികാപ്രവാഹം പോലെ അപരിമേയമായി, കഥയിൽ ആദ്യന്തം, എള്ളിൽ എണ്ണയെന്നപോലെ, ലീനമായിരിക്കുന്ന മറ്റൊരു ഗുണം ചന്തുമേനവന്റെ ഹാസ്യപ്രയോഗമാകുന്നു. ഉദ്യാനവാതത്തിന്റെ സൗരഭ്യം പോലെ അതു നമ്മുടെ മാനസേന്ദ്രിയങ്ങളെ ആനന്ദപരവശങ്ങളാക്കുന്നു.
- എം പി പോൾ
ഒ ചന്തുമേനോന്റെ അപൂർണ നോവലിനൊപ്പം സി അന്തപ്പായിയുടെ പൂരണവും ചേർന്ന സമ്പൂർണ പതിപ്പ്. പഠനം: എം പി പോൾ.

-10%
Manushyaputhranaya Yesu
Original price was: ₹260.00.₹235.00Current price is: ₹235.00.
എനിക്ക് ഏറെ ഇഷ്ടപ്പെട്ട പുസ്തകമാണ് 'ജീസസ്, ദ് സൺ ഓഫ് മാൻ'. യഥാർത്ഥ മനുഷ്യനായ യേശുവിനെ അവതരിപ്പിക്കുന്നതിൽ ഖലീൽ ജിബ്രാൻ വളരെ അടുത്ത് എത്തുന്നുണ്ട് — സുവിശേഷങ്ങൾ എഴുതിയതായി പറയപ്പെടുന്ന നാലു ശിഷ്യന്മാരെക്കാൾ അടുത്ത്. ഈ പുസ്തകം യേശുവിനെക്കുറിച്ചുള്ള പലരുടെയും കഥകളെ അവതരിപ്പിക്കുന്നു: കൂലിപ്പണിക്കാരൻ, കർഷകൻ, മീൻപിടിത്തക്കാരൻ, ചുങ്കക്കാരൻ — അതെ, ചുങ്കക്കാരനും — പുരുഷൻ, സ്ത്രീ, സകല സാധ്യതകളും. ഖലീൽ ജിബ്രാൻ പലരോടും യേശുവിനെക്കുറിച്ച് ചോദിക്കുന്നതുപോലെയാണ്; ക്രിസ്ത്യാനികളുടെ യേശുവല്ല, യഥാർത്ഥ യേശു, മാംസരക്തങ്ങളുള്ള യേശു. ആ കഥകൾ വളരെ മനോഹരങ്ങളാണ്. ഓരോ കഥയും ധ്യാനിക്കേണ്ടതാണ്.
- ഓഷോ
ഖലീൽ ജിബ്രാൻ ഇംഗ്ലിഷിൽ രചിച്ച Jesus the Son of Man: His Words and His Deeds As Told and Recorded by Those Who Knew Him എന്ന പുസ്തകത്തിന്റെ മലയാളപരിഭാഷ. ഈ പതിപ്പിലെ ചിത്രങ്ങൾ 1928-ലെ ആദ്യപതിപ്പിലുണ്ടായിരുന്ന ജിബ്രാന്റെ തന്നെ പെയിന്റിങ്ങുകളാണ്. മൊഴിമാറ്റം ടോം ജെ മങ്ങാട്ട്.

-21%
Aathreyakam
Original price was: ₹450.00.₹359.00Current price is: ₹359.00.
ഇതിഹാസങ്ങളിലൊരിടത്തും സ്ഥാനപ്പെട്ടിട്ടില്ലാത്ത, ക്ഷാത്രനാഗരികതയ്ക്ക് അപരിചിതമായ ആത്രേയകം എന്ന അജ്ഞാതദേശം. രാജദ്രോഹികളും അജ്ഞാതശവങ്ങളും അശരണരും രോഗികളുമെല്ലാം കൊണ്ടുതള്ളപ്പെടുന്ന, ഔഷധഗന്ധം ആധാരശ്രുതിയായ ആത്രേയകത്തിലേക്ക് അഭയം തേടി എത്തിച്ചേരുന്ന നിരമിത്രന്‍ എന്ന അനാഥയുവത്വം. പൗരുഷത്തിന്റെ ഘോഷാക്ഷരങ്ങളുച്ചരിക്കുമ്പോള്‍ എപ്പോഴും പിഴച്ചുപോകുന്ന, ജന്മഫലത്താല്‍ രാജമുദ്രകള്‍ മാഞ്ഞുതുടങ്ങിയ ആ അത്യപൂര്‍വ കഥാപാത്രത്തെ മുന്‍നിര്‍ത്തി, ധര്‍മാധര്‍മങ്ങളും പാപപുണ്യങ്ങളുമെല്ലാം പലയളവില്‍ പകുത്തെടുക്കപ്പെടുന്ന ജീവിതമെന്ന പ്രഹേളികയെ പുത്തനായി വ്യാഖ്യാനിക്കുന്ന രചന. കീഴടക്കുന്നത് സ്വന്തം നിഴലിനെത്തന്നെയാണെന്ന ഉള്‍ക്കാഴ്ചയിലൂടെ ജയം എന്ന വാക്കിന്റെ അര്‍ത്ഥത്തെ അട്ടിമറിക്കുന്ന ഈ കൃതി രാജ്യങ്ങള്‍ തമ്മിലും മനുഷ്യര്‍ക്കിടയിലുമുള്ള സങ്കീര്‍ണ്ണബന്ധങ്ങളുടെ പൊരുളന്വേഷിക്കുകയും ചെയ്യുന്നു. ആര്‍. രാജശ്രീയുടെ പുതിയ നോവല്‍.

-15%
Geethavicharam
Original price was: ₹250.00.₹215.00Current price is: ₹215.00.
ഭഗവദ്ഗീതയുടെ ഉള്ളടക്കത്തെയും ബ്രഹ്മം, പ്രപഞ്ചം, ആത്മാവ്, ജീവൻ, പുനർജന്മം, നിഷ്കാമകർമം തുടങ്ങിയ വിഷയങ്ങളെയും ശാസ്ത്രത്തിന്റെ കണ്ണിലൂടെ പഠിക്കുകയും യുക്തിസഹമായി വിശകലനം ചെയ്യുകയും അതുവഴി ചാതുർവർണ്യം വളർത്തിയ ഭയാശങ്കകളുടെ യുക്തിഹീനതകളെ തുറന്നു കാട്ടുകയും ചെയ്യുന്ന പുസ്തകം. പ്രാചീനചിന്തകരുടെ യുക്തിരഹിതമായ തത്ത്വചിന്തയുടെ ഇരുട്ട് ഓരോ ഭാരതീയന്റെയും വ്യക്തിജീവിതത്തെയും സാമൂഹ്യജീവിതത്തെയും സാരമായി സ്വാധീനിക്കുന്നുണ്ട്. അതിലേക്ക് വീഴുന്ന വെളിച്ചമാണ് കെ വേണു എഴുതിയ 'ഗീതാവിചാരം'.
1967-ൽ കാമ്പിശ്ശേരി കരുണാകരൻ പത്രാധിപരായ ജനയുഗം വാരികയിൽ പ്രസിദ്ധീകരിച്ചു വന്ന 'ഭഗവദ്ഗീത ഇരുപതാം നൂറ്റാണ്ടിൽ' എന്ന ലേഖനപരമ്പരയുടെ പുസ്തകരൂപമാണ് 'ഗീതാവിചാരം'. ആദ്യമായാണ് ഈ പ്രൗഢലേഖനപരമ്പര പുസ്തകമാകുന്നത്.

Tapomayiyude Achan
Original price was: ₹399.00.₹340.00Current price is: ₹340.00.
ദശകങ്ങളായി അഭയാര്‍ത്ഥിപ്രവാഹങ്ങളുമായി ഇണങ്ങിയും പിണങ്ങിയും ജീവിക്കുന്ന കൊല്‍ക്കത്ത എന്ന മഹാനഗരത്തിന്റെ പശ്ചാത്തലത്തിലാണ് 'തപോമയിയുടെ അച്ഛൻ' രചിക്കപ്പെട്ടിരിക്കുന്നത്. ഒരര്‍ത്ഥത്തില്‍ എല്ലാ മനുഷ്യരും അഭയാര്‍ത്ഥികളാണ്. വേരുകള്‍ ഉറപ്പിക്കാനായി അവര്‍ അലഞ്ഞു കൊണ്ടേയിരിക്കുന്നു. സ്‌നേഹത്തിനു വേണ്ടിയുള്ള മഹാപ്രയാണം. ജീവിതവ്യസനങ്ങളുടെ ദുരൂഹലിപികളുടെ വായനയാണ് ഇ സന്തോഷ് കുമാറിനെ വയലാർ അവാർഡിന് അർഹനാക്കിയ ഈ നോവല്‍.

Madathil Vittaval Madam Vittaval
Original price was: ₹199.00.₹170.00Current price is: ₹170.00.
പതിനഞ്ചാമത്തെ വയസില്‍ കന്യാസ്ത്രീമഠത്തില്‍ ചേരുകയും മുപ്പത്തിയേഴാമത്തെ വയസില്‍ മഠം വിട്ടു പോരുകയും ചെയ്ത ‘മരിയ റോസ’ തന്റെ കന്യാസ്ത്രീ ജീവിതത്തിലും ഉടുപ്പൂരിയതിനുശേഷമുള്ള ജീവിതത്തിലും അനുഭവിക്കേണ്ടിവന്നതിനെ തുറന്നെഴുതുകയാണ്. ഒരു മുൻകന്യാസ്ത്രീയുടെ ആത്മകഥ. സത്യസന്ധവും തന്റേടമുള്ളതുമായ തുറന്നെഴുത്താണ് മഠത്തിൽ വിട്ടവൾ മഠം വിട്ടവൾ എന്ന പുസ്തകത്തിന്റെ പ്രത്യേകത. ആദ്ധ്യാത്മികാനുഭവങ്ങളും ലൈംഗികനിമിഷങ്ങളും ജീവിതസംഘർഷങ്ങളും അതിഭാവുകത്വമില്ലാതെ വളരെ കൃത്യതയോടെ പറഞ്ഞിരിക്കുന്നു.

-16%
Kalachi
Original price was: ₹599.00.₹509.00Current price is: ₹509.00.
സ്വന്തം നിലയില്‍ സ്‌നേഹിക്കാനും വെറുക്കാനും അധികാരമോ അവകാശമോ ഇല്ലെന്ന തിരിച്ചറിവാണ് എന്നെ കരയിപ്പിച്ചത്. അനുവദിക്കപ്പെട്ടവയില്‍ രണ്ടിലൊന്നു തിരഞ്ഞെടുക്കാന്‍ മാത്രം പൗരാവകാശങ്ങളേ എനിക്ക് ഉണ്ടായിരുന്നുള്ളൂ. ചെന്നു കയറിയ രാജ്യത്ത് എത്ര തലമുറ ജീവിച്ചാലും വോട്ടവകാശം ലഭിക്കാത്ത അഭയാര്‍ത്ഥിയെപ്പോലെ, കമാനങ്ങളും ചിത്രപ്പണി ചെയ്ത തൂണുകളുമുള്ള ആ മാളികയ്ക്കുള്ളില്‍ അപൂര്‍ണവ്യക്തിയായിരുന്നു ഞാന്‍.
ഒന്നുറങ്ങി ഉണരുമ്പോള്‍ സ്വന്തം രാജ്യത്ത് അന്യരായിപ്പോകുന്നവരുടെ കഥ, കെ.ആര്‍. മീരയുടെ ഏറ്റവും പുതിയ നോവല്‍ 'കലാച്ചി'.