Kerala's No.1 Online Bookstore
Tamara
Tamara

Good Reads by Indulekha

-11%
Naadan Nasrani Pachakam
Quick View
Add to Wishlist
Add to cartView cart

Naadan Nasrani Pachakam

Original price was: ₹200.00.Current price is: ₹179.00.
പാചകം ചെയ്യുന്നവരും ചെയ്യാത്തവരും ഒരുപോലെ ആസ്വദിച്ച കൈപ്പുസ്തകത്തിന്റെ പരിഷ്കരിച്ച പതിപ്പ്. എല്ലാ അടുക്കളകളിലും ഉണ്ടായിരിക്കേണ്ട പുസ്തകം. മീൻ വിഭവങ്ങൾ, ഇറച്ചിവിഭവങ്ങൾ, മുട്ടവിഭവങ്ങൾ, പച്ചക്കറികൾ, പ്രാതൽ, നാലുമണി പലഹാരങ്ങൾ, മധുരങ്ങൾ, വിശുദ്ധവാര വിഭവങ്ങൾ, പാനീയങ്ങൾ എന്നിങ്ങനെ ഒൻപതു വിഭാഗങ്ങളിലായി 135 പാചകക്കുറിപ്പുകളും 60 പൊടിക്കൈകളും. 'മല്ലിപ്പൊടി ഒരു സ്പൂൺ, മഞ്ഞൾപ്പൊടി അര ടീസ്പൂൺ, വെളുത്തുള്ളി ഒരു കുടം' എന്നൊക്കെ ഈ പുസ്തകത്തിന്റെ പുറങ്ങളിൽ കാണാനാവുമെങ്കിലും ഇതൊരു സാധാരണ പാചക പാഠപ്പുസ്തകമല്ല; മറിച്ച് രുചിയുടെ ഓർമപ്പുസ്തകമാണിത്. രുചികരമായ ഓർമകളോടെ പാചകം ചെയ്യാനും വിളമ്പാനും കഴിക്കാനും കഴിപ്പിക്കാനും സഹായിക്കുന്ന പുസ്തകം.

-10%
Naalam Viralil Viriyunna Maya
Quick View
Add to Wishlist
Add to cartView cart

Naalam Viralil Viriyunna Maya

Original price was: ₹160.00.Current price is: ₹144.00.
"നിലച്ചുപോയ ചില സഞ്ചാരങ്ങളെ വീണ്ടെടുക്കാനും ചവിട്ടി വന്ന പാതകളോട് കുറേക്കൂടി കൃതജ്ഞതാഭരിതമാകാനും പ്രേരണയാവുന്നു ഈ ആത്മരേഖ. മായയുടെ ജീവിതവും എഴുത്തും വായനക്കാരനുവേണ്ടി ഒരു സുവിശേഷം കരുതിവയ്ക്കുന്നുണ്ട്." -ബോബി ജോസ് കട്ടികാട് "മായയുടെ ചിരിയിൽ നിന്ന് ഞാൻ ജീവിതം കോരിയെടുക്കാറുണ്ട്. ജീവനാളത്തിന്റെ വെളിച്ചവും അതിജീവനത്തിന്റെ സുസ്മിതവും വറ്റാത്ത സ്വപ്നങ്ങളും തെളിച്ചുവച്ച ചെരാതുകൾ ചുറ്റും ഇനിയുമിനിയും തെളിയട്ടെ. വേദനകൾ സ്വപ്നങ്ങളായി പരിണമിക്കട്ടെ; തോൽ‍വികൾ ജയങ്ങളായും. ഞാനീ ഊർജത്തിനു മുന്നിൽ യാതൊന്നുമല്ലാതായിത്തീരുന്നു, നിസ്സാരയായിത്തീരുന്നു." -പ്രിയ എ എസ്

-12%
Prethangal Und
Quick View
Add to Wishlist
Add to cartView cart

Prethangal Und

Original price was: ₹180.00.Current price is: ₹159.00.
ഭൂതം, പ്രേതം, പിശാച് ഇവ എവിടെയെങ്കിലുമുണ്ടോ? യക്ഷൻ, കിന്നരൻ, ഗന്ധർവൻ, ദേവൻ എന്നെല്ലാം പറയുന്നത് ആരെ അല്ലെങ്കിൽ എന്തിനെയാണ്? മരണം ജീവിതത്തിന്റെ അവസാനമാണോ? ശരീരത്തിന് അതീതമായി എന്തെങ്കിലും ഉണ്ടോ? 'ഞാൻ' എന്ന പദം സൂചിപ്പിക്കുന്ന 'വ്യക്തി' ആരാണ്? എങ്ങനെയാണ് ജീവിക്കേണ്ടത്? എങ്ങനെയാണ് മരിക്കേണ്ടത്? യോഗശാസ്ത്രത്തിന്റെ പശ്ചാത്തലത്തിൽ ജീവിതത്തിന്റേയും മരണത്തിന്റേയും ഒരു വലിയ ചിത്രം ഇതിൽ അനാവരണം ചെയ്യപ്പെടുന്നു. അതിലൂടെ സനാതനധർമത്തിന്റെ അന്തസ്സത്ത മനസ്സിലാക്കിത്തരുകയാണ് ഈ കൃതി.

Enteyum Ninteyum Kadal
Quick View
Add to Wishlist
Add to cartView cart

Enteyum Ninteyum Kadal

Original price was: ₹175.00.Current price is: ₹159.00.
"ശ്രീരേഖയുടെ എഴുത്തിൽ ഏറ്റവും രസകരമായി തോന്നുന്നത് യൗവനകാല കാൽപ്പനികതയോടും ഗൃഹാതുരതയോടുമുള്ള ഭയമില്ലായ്മയാണ്. ഞാനിതാണ്, ഇങ്ങനെയൊക്കെയാണ് എന്ന് സൗമ്യതയോടെ ശാഠ്യം പിടിക്കുന്ന എഴുത്തുരീതി. അവിടെ വർത്തമാനകാല നവീകരണങ്ങൾക്ക്, അപനിർമാണങ്ങൾക്ക് വഴങ്ങലും വഴുതലുമില്ല. പൈങ്കിളി എന്ന പൊതുവിമർശനങ്ങളോടും, കൃത്രിമമായ പുതുമ തേടലുകളോടും മാന്യമായ ഒരു നിരാസത്തിന്റെ ചിരി പാസ്സാക്കിക്കൊണ്ട് ശ്രീരേഖ എഴുതി ഒഴുകുന്നു." - അനൂപ് മേനോൻ

Ottakkoru Sakunthala
Quick View
Add to Wishlist
Add to cartView cart

Ottakkoru Sakunthala

Original price was: ₹110.00.Current price is: ₹99.00.
"ഓരോ കഥയ്ക്കും ഓരോ തരം നിറം; പുതുമയും വെവ്വേറെ. എടുത്തു പറയാനുള്ള കാര്യം മലയാളത്തിൽ ഇത്തരം കഥകൾ വേറെ ഇല്ല എന്നതാണ്. കഥാപാത്രങ്ങൾക്കുള്ള തെളിമ അവരെ അവതരിപ്പിക്കാൻ ഉദ്ദേശിച്ചുള്ള വാക്കുകളുടെ അതിരുകളും കവിഞ്ഞുനിൽക്കുന്നു. എല്ലാ കഥാപാത്രങ്ങളും ഇതിനു നല്ല ഉദാഹരണങ്ങൾ തന്നെ. ഇനിയുമുണ്ട് ഏറെ പറയാൻ. പറയാനുള്ളതിന്റെയെല്ലാം രത്നച്ചുരുക്കം ഇത്രയും: ടോം അസൂയാവഹമായി എഴുതുന്നു. എഴുതിക്കൊണ്ടേ ഇരുന്നു കാണാൻ ആഗ്രഹിക്കുന്നു, ഞാനും മലയാളവും." - സി. രാധാകൃഷ്ണൻ "സാധാരണമായ വാക്കുകൾ കൊണ്ട് അസാധാരണമായ അന്തരീക്ഷം സൃഷ്ടിക്കാനും അതിലൂടെ ഒരാശയം അവതരിപ്പിക്കാനുമാണ് ഈ കഥകളിലൂടെ ശ്രമിക്കുന്നത്... അതിഭാവുകത്വത്തിലേക്ക് വീണുപോകാതെ കഥാനിർവഹണം അദ്ദേഹം നടത്തുന്നു. വാക്കുകളുടെ ധാരാളിത്തത്തിൽനിന്നും വഴിമാറി നടക്കുകയാണ് ഈ കഥാകൃത്ത്. ഈ സമാഹാരത്തിലെ എല്ലാ കഥകളും അതിനു സാക്ഷ്യം വഹിക്കുന്നു." - എസ്. ജയചന്ദ്രൻ നായർ ഒൻപതു കഥകളുടെ സമാഹാരത്തിന്റെ രണ്ടാം പതിപ്പ്. നമ്പൂതിരിയുടെ ചിത്രമെഴുത്തും എസ്. ജയചന്ദ്രൻ നായരുടെ അവതാരികയും.

Pathinettam Sthalam
Quick View
Add to Wishlist
Add to cartView cart

Pathinettam Sthalam

Original price was: ₹175.00.Current price is: ₹159.00.
പാമ്പിന് പൊത്തും കിളിക്ക് കൂടുമുള്ള ഭൂമിയിൽ, എയർ ബെഡ് ആൻഡ് ബ്രേക്‍ഫസ്റ്റ് മാത്രം തന്റെ അവകാശമായി പിടുത്തം കിട്ടിയ ഒരുവളുടെ നിർമമതയുടെ വേദമാണിത്. സീന ഇരുട്ട് പിഴിയുമ്പോൾ വെളിച്ചമുണ്ടാകുന്നു. - ബോബി ജോസ് കട്ടികാട് പ്രകൃതിയും ജീവിതവും ജലവും മനുഷ്യന്റെ മനസ്സും പ്രണയവും ഒക്കെ ചേർന്നിട്ടുള്ള നല്ല നല്ല വാക്കുകളും വരികളും. നല്ല വായുസഞ്ചാരമുള്ള കവിതകൾ. കുറേ കാലത്തിനു ശേഷമാണ് ഇങ്ങനെയൊരു കവിതാസമാഹാരം വായിക്കാൻ കഴിഞ്ഞത്. - മദനൻ സീന ജോസഫിന്റെ 36 കവിതകളുടെ സമാഹാരം - പതിനെട്ടാം സ്ഥലം. ബോബി ജോസ് കട്ടികാടിന്റെ ആമുഖവും പ്രശസ്ത ചിത്രകാരൻ മദനന്റെ ചിത്രങ്ങളും.

Sreshta Jeevitham Sreshta Maranam
Quick View
Add to Wishlist
Add to cartView cart

Sreshta Jeevitham Sreshta Maranam

Original price was: ₹399.00.Current price is: ₹359.00.
എങ്ങനെ ശ്രേഷ്ഠമായ ഒരു ജീവിതം നയിക്കാം? എങ്ങനെ ശ്രേഷ്ഠമായ ഒരു മരണം കൈവരിക്കാം? ഈ വിഷയങ്ങളിൽ ആയിരക്കണക്കിനു തലമുറകളിലൂടെ ആർജിച്ചു കൈമാറി വന്ന വിലപ്പെട്ട നിരവധി അറിവുകൾ ഭാരതത്തിനുണ്ട്; തികച്ചും മതനിരപേക്ഷമായ അറിവുകൾ. ഭാരതത്തിന്റെ സവിശേഷമായ ആ അറിവുകളും, ക്വാണ്ടം സയൻസ് നൽകുന്ന ആധുനിക അറിവുകളും ഒരുപോലെ സമന്വയിപ്പിച്ച് തികഞ്ഞ യുക്തിഭദ്രതയോടെ നന്ദന്‍ കണ്ടനാട്ട്‌ പങ്കുവയ്ക്കുന്ന പുസ്തകം - ശ്രേഷ്ഠജീവിതം ശ്രേഷ്ഠമരണം. പ്രപഞ്ചത്തിൽ നിലനിൽക്കുന്ന നിയമവാഴ്ചയേയും, അതിനു പുറകിൽ ആച്ഛാദിതമായി നിൽക്കുന്ന ഒരു ബുദ്ധിവൈഭവത്തേയും ഈ കൃതി യുക്തിഭദ്രതയോടെ കാണിച്ചുതരുന്നു. ഇതുവരെ അറിയാത്ത ജീവിതത്തിന്റെ കാണാപ്പുറങ്ങൾ പഠിക്കാനാഗ്രഹിക്കുന്ന ഏതൊരു വായനക്കാരനും ഈ പുസ്തകം സമഗ്രമായ ഒരു വിഷയപരിചയം നൽകും. 'പ്രേതങ്ങൾ ഉണ്ട്' എന്ന പ്രശസ്ത ഗ്രന്ഥത്തിന്റെ എഴുത്തുകാരനിൽ നിന്നും മറ്റൊരു അമൂല്യരചന. അവതാരിക: ഡോ. സി ജി രാമചന്ദ്രൻ നായർ

-7%
Paadam Onnu
Quick View
Add to Wishlist
Add to cartView cart

Paadam Onnu

Original price was: ₹170.00.Current price is: ₹159.00.
സുരക്ഷിത ഭക്ഷണത്തിനും ആരോഗ്യജീവിതത്തിനുമുള്ള പ്രാഥമിക പാഠങ്ങളാണ് ഡോ സുരേഷ് സി പിള്ളയുടെ പാഠം ഒന്ന്. നോൺസ്‌റ്റിക്ക് പാത്രങ്ങളിൽ ദോശ ചുടരുത്, മുളച്ച ഉരുളകിഴങ്ങ് കഴിക്കരുത്, ബ്രോയിലർ ചിക്കൻ സുരക്ഷിതമാണോ?, അലൂമിനിയം പാത്രങ്ങൾ അപകടമാണോ?, മാങ്ങ പഴുപ്പിക്കുന്നത് വിഷം കൊണ്ടാണോ? മൈക്രോവേവ് ഓവനിൽ ആഹാരം ചൂടാക്കിയാൽ കാൻസർ വരുമോ? ഒറ്റമൂലി വിഷമാകുമ്പോൾ, ജനറിക് മരുന്ന് കഴിക്കണോ ബ്രാൻഡഡ് മരുന്നു കഴിക്കണോ? കാൻസറും കള്ളക്കഥകളും, സാനിറ്ററി നാപ്‌കിൻ അപകടകാരിയാണോ?, ശിശുക്കൾക്ക് തേനും വയമ്പും കൊടുക്കരുത്, ഉത്തരവാദിത്വത്തോടെ എങ്ങനെ മദ്യം കഴിക്കാം, അരിയിൽ ആഴ്‌സെനിക്കുണ്ടാകാം, ഓർഗാനിക് ഭക്ഷണത്തിനായി കൂടുതൽ പണം മുടക്കണ്ട എന്നിങ്ങനെ നാം അത്യാവശ്യം അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ അടങ്ങിയ 39 ലേഖനങ്ങളും 25 ചെറുകുറിപ്പുകളും. സദാ പഠിച്ചു കൊണ്ടിരിക്കാനും തെറ്റായ പാഠങ്ങളിൽ നിന്ന് രക്ഷപ്പെടാനുമുള്ള ക്ഷണം കൂടിയാണ് ഈ പുസ്‌തകം.

Out of Stock
Kayamkulam Kochunniyum Kadamattath Kathanarum Parayi Petta Panthirukulavum
Quick View
Add to Wishlist
Out of stock

Original price was: ₹120.00.Current price is: ₹99.00.
കായംകുളം കൊച്ചുണ്ണിയുടെയും കടമറ്റത്ത് കത്തനാരുടെയും പറയി പെറ്റ പന്തിരുകുലത്തിന്റെയും കഥകൾ വായനക്കാർക്കു മുന്നിൽ വിസ്മയങ്ങളുടെ ലോകം തീർക്കുന്നു. വാമൊഴിയായി തലമുറകൾ കൈമാറിവന്ന ഈ പുരാവൃത്തങ്ങൾ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലൂടെയാണ് ദേശത്തിന്റെ അതിരുകൾ കടന്ന് പ്രസിദ്ധമാകുന്നത്. നൂറ്റാണ്ടുകൾ കടന്നുപോന്നിട്ടും കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ രസിപ്പിക്കുന്ന നിത്യഹരിതമായ ഐതിഹ്യകഥകളുടെ സമാഹാരം.

Thanmaatram
Quick View
Add to Wishlist
Add to cartView cart

Thanmaatram

Original price was: ₹195.00.Current price is: ₹176.00.
വിജ്ഞാനത്തിന്റെയും വിജയത്തിന്റെയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും വലിയ രഹസ്യങ്ങൾ ഒരു നാനോശാസ്ത്രജ്ഞനു ചേർന്ന കൈയടക്കത്തോടെ ചെറിയ കുറിപ്പുകളിൽ ഒതുക്കിയിരിക്കുകയാണ് ഡോ. സുരേഷ് സി. പിള്ള.  പ്രായത്തിന്റെയും അറിവിന്റെയും ഏതു ഘട്ടത്തിൽ നിൽക്കുന്നയാളായാലും ഈ പുസ്തകത്തിന് നിങ്ങളോടു പറയാൻ എന്തെങ്കിലുമൊന്ന് ഉണ്ടാവും. ഇതിലാകെ പരന്നുകിടക്കുന്ന ജീവിതത്തിന്റെ തന്മാത്രകളിൽ വായനക്കാരെ വഴി തിരിച്ചുവിടാനുള്ള വെളിച്ചം നിറഞ്ഞിരിക്കുന്നു. -ബെന്യാമിൻ 'ഞാന്‍ ഞാന്‍' എന്നഹങ്കരിക്കുന്ന ഓരോ രാജാവിന്റെയും രാജ്ഞിയുടെയും മുന്നില്‍ സുരേഷ് വച്ചുതരുന്ന കണ്ണാടികള്‍, സത്യത്തില്‍ വഴികാട്ടികളാണ്. അതില്‍ തെളിഞ്ഞുവരുന്ന കോമാളിധാരണകളുമായി നമ്മള്‍ വേഗം താദാത്മ്യം പ്രാപിക്കും. അവ കണ്ട് നമുക്കുതന്നെ ചിരിവരും. കണ്ണാടിപ്പശ്ചാത്തലത്തിലെ അബദ്ധകോകിലങ്ങളെ സ്വയം തിരുത്തണമെന്നു നമുക്കുതന്നെ തോന്നുകയും ചെയ്യും. ഈ പുസ്തകം വായിച്ച് സ്വയം തിരുത്തുന്ന ഒരുപാടു പേരുണ്ടാവും എന്നുതന്നെ ഞാന്‍ കരുതുന്നു. -പ്രിയ എ. എസ്.

Nallavarude Nadappaatha
Quick View
Add to Wishlist
Add to cartView cart

Nallavarude Nadappaatha

99.00
"ഡി. സന്തോഷ് നേര്‍മൊഴികളിലൂടെ പുതുജീവിതവൈരുദ്ധ്യങ്ങളെ കീറിമുറിച്ചു കാണിക്കുന്ന കവിയാണ്. ആനുകാലികങ്ങളില്‍ ഏറെ സഹൃദയശ്രദ്ധ നേടിയ ‘സുഖകാലകീര്‍ത്തനം’, ‘കമ്പോളനിലവാരം’ മുതലായ വര്‍ത്തമാനജീവിതത്തിന്റെ രൂക്ഷപരിശോധന നിര്‍വഹിക്കുന്ന രചനകളുള്‍പ്പടെ ഇതിലുള്ള കവിതകളൊക്കെയും കവിതയോടും ജീവിതത്തോടുമുള്ള ഒരാളുടെ സത്യസന്ധമായ അഭിമുഖീകരണങ്ങളാണ്. മലയാള കവിതയുടെ പൂര്‍വകാല സുകൃതങ്ങളെ നിരാകരിക്കുന്നില്ല എന്നതിനാല്‍ തന്നെ തട്ടും തടവുമില്ലാതെയുള്ള ഒരു സുഖകരമായ പരായണക്ഷമതകൂടി ഈ കവിതകള്‍ക്കുണ്ട്." -വി. കെ. ശ്രീരാമന്‍

Randu Kumbhakarnanmar
Quick View
Add to Wishlist
Add to cartView cart

Randu Kumbhakarnanmar

70.00
രാവിലെ നോക്കുമ്പോൾ കൊന്നമരത്തിന്റെ ചില്ലകൾ ഒടിഞ്ഞു തൂങ്ങിക്കിടക്കുന്നു. ഞാൻ വിഷമിച്ചുപോയി. ഞാൻ കൊന്നമരത്തെ നോക്കി. ''ഈ പ്രാവശ്യം പൂവ് തരില്ലേ?'' കൊന്നമരം ചിരിച്ചു. ഒടിഞ്ഞു തൂങ്ങിയ ചില്ലകൾ അച്ഛൻ വെട്ടി മാറ്റി. ''ഇക്കൊല്ലം പ്ലാസ്റ്റിക് പൂക്കൾ വാങ്ങേണ്ടിവരുമെന്ന് തോന്നുന്നു.'' അച്ഛൻ അമ്മയോട് പറഞ്ഞു. ഞാൻ കൊന്നമരത്തെ നോക്കി. ''ഇക്കൊല്ലം പൂക്കാതിരിക്കുമോ?'' മനുഷ്യനിലേക്കും പ്രകൃതിയിലേക്കും മനസ്സു തുറക്കുന്ന പതിനൊന്ന് കഥകൾ. ഒൻപതാം ക്ളാസ് വിദ്യാർഥിനിയായ നെഹൽ ബോബി കാട്ടിപ്പറമ്പിലിന്റെ ആദ്യ കഥാസമാഹാരം.

-50%
The Guava Tree
Quick View
Add to Wishlist
Add to cartView cart

The Guava Tree

Original price was: ₹299.00.Current price is: ₹150.00.
"Satheesh Babu Payyanur, one of Malayalam’s leading authors, writes with compassion and force, his stories delving into the world of the most ordinary people to reveal extraordinary moments of human predicament. They are endowed with a gentle humaneness that probes the secret places of our humdrum existence in simple, direct words. This excellent collection of Sathesh Babu’s stories, translated ably from the original Malayalam, is a valuable addition to the growing treasury of Indian writing in English translation." - Paul Zacharia Stories are There Is Another Name For Rain, Sarojam Is Here!, A Rustic Affair, Vrischikam Came Calling, A Cool Breeze Enveloped Him, Shhhhhh…!, Kumaran Circling Kumaran, Some Culinary Experiments, The Guava Tree, Friend Of Qamrunnisa, K.P. Mariyamma, Sumithra’s Forgotten Rain, Lift, The Newsreader And The Cat and The Photo

-16%
Randam Raajav
Quick View
Add to Wishlist
Add to cartView cart

Randam Raajav

Original price was: ₹475.00.Current price is: ₹399.00.
ക്രിസ്തുവിനു പത്ത് നൂറ്റാണ്ടുകൾക്കു മുൻപ് യിസ്രായേലിൽ മാത്രം രാജാവില്ലായിരുന്നു; യഹോവയിൽ ആശ്രയിച്ചു ജീവിച്ച ജനത. പക്ഷേ, ജനത്തിന്റെ ചിന്താഗതിക്ക് മാറ്റം വന്നു. അവർക്കും വേണം രാജാവും രാജഭരണവും. യഹോവയ്ക്ക് അത് അനിഷ്ടമായി. എങ്കിലും ജനഹിതത്തിനു വഴങ്ങി, യഹോവ ശമുവേൽ പ്രവാചകനെ നിയോഗിച്ചു. പ്രവാചകൻ, ശൗലിനെ അഭിഷേകം ചെയ്ത് രാജാവാക്കി- യിസ്രായേലിലെ ഒന്നാമത്തെ രാജാവ്. ദൈവഹിതമനുസരിച്ചല്ലായിരുന്നു ശൗൽ രാജാവിന്റെ ഭരണം. ദുഃഖിതനായ യഹോവ പകരം രാജാവിനെ കണ്ടെത്തി- ദാവീദ്. ദാവീദിനെയും ശമുവേൽ പ്രവാചകൻ അഭിഷേകം ചെയ്തു. അന്നു തുടങ്ങി ദാവീദിന്റെ പീഡനകാലം. ശൗൽ ദാവീദിനെ വേട്ടയാടുകയായിരുന്നു. പ്രതീക്ഷിച്ച സിംഹാസനം അകന്നകന്നു പോകുന്ന അനുഭവം. കഷ്ടപ്പാടുകളുടെ നടുവിലൂടെയായിരുന്നു ആ പ്രയാണം. ഒടുവിൽ സിംഹാസനാരൂഢനായി- രണ്ടാം രാജാവ്. എന്നിട്ടും, മനോവേദനകളും കഷ്ടപ്പാടുകളും അവസാനിച്ചില്ല. എല്ലാത്തിനും പുറമേ, ശിഥിലമായ കുടുംബബന്ധങ്ങൾ, സ്വയംകൃതാനർത്ഥങ്ങൾ. സംഭവബഹുലമായ ദാവീദിന്റെ ജീവിതം- അതിവിടെ അനാവരണം ചെയ്യപ്പെടുന്നു.

Kanikam
Quick View
Add to Wishlist
Out of stock
Out of stock

Kanikam

150.00
സത്യത്തിൽ എന്താണ് ഭാഗ്യം?
  • ഇന്ന് ഒരു നേരം കഴിക്കാനുള്ള ആഹാരമുണ്ടോ?
  • മഴയത്തു ചോരാത്ത മേല്‍ക്കൂരയുണ്ടോ വീടിന്?
  • കൊള്ളാവുന്ന ഒരു ജോഡി വസ്ത്രമുണ്ടോ?
മൂന്നിനും ഉത്തരം 'ഉണ്ട്' എന്നാണെങ്കിൽ തീര്‍ച്ചയായും ഭാഗ്യശാലിയാണ് നിങ്ങൾ. വെറും ഭാഗ്യശാലിയല്ല, ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യശാലികളുടെ കൂട്ടത്തിലാണ് നിങ്ങളുടെ സ്ഥാനം. ബാക്കിയുള്ളതൊക്കെ ബോണസ്സായി കരുതണം. സ്വന്തം ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ നിന്നൊരു വിഹിതം കടൽവിളക്കു പോലെ തെളിയിച്ച്, വായനക്കാരുടെ ജീവിതത്തെ വിജയത്തിന്റെയും സന്തോഷത്തിന്റെയും തീരങ്ങളിലേക്ക് തിരിച്ചുവിടുന്ന ഡോ. സുരേഷ് സി. പിള്ളയുടെ ലേഖനസമാഹാരം.

Adhinivesam Ayanam Akhyanam
Quick View
Add to Wishlist
Add to cartView cart

Adhinivesam Ayanam Akhyanam

Original price was: ₹150.00.Current price is: ₹135.00.
അധിനിവേശത്തിന് എതിരായ ഒരു വ്യവഹാരരൂപമെന്ന നിലയിലാണു മലയാളത്തിൽ യാത്രാവിവരണം എന്ന സാഹിത്യരൂപം പിറവിയെടുത്തത്. ആദ്യകാലസഞ്ചാരസാഹിത്യകൃതികളിൽ കോളനീകൃതസംസ്‌കൃതിയോടുള്ള പ്രതിരോധചിന്തകൾ വായിച്ചെടുക്കാം. പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളിൽ മലയാളത്തിലുണ്ടായ യാത്രാവിവരണങ്ങൾ ആ കാലഘട്ടങ്ങളിലെ ഭാഷാസവിശേഷതകളുടെ സാക്ഷ്യമായി നിലകൊള്ളുമ്പോഴും, അതിനേക്കാൾ അപ്പുറത്ത് കൊളോണിയൽ സംസ്‌കാരം ഏൽപ്പിച്ച മുറിവുകളുടെ ആഴങ്ങളും സന്ദർഭങ്ങളും അവ വരച്ചു കാണിക്കുന്നുണ്ടെന്ന് തെളിയിക്കുന്ന പഠനം. ചരിത്രപഠനത്തേക്കാൾ സാംസ്‌കാരികപഠനത്തിന് ഈ പുസ്തകം ഊന്നൽ നൽകുന്നു. മലയാളത്തിലെ ആദ്യകാല യാത്രാകൃതികൾക്ക് ഒരു ആമുഖം.

    0
    Your Cart
    Your cart is emptyReturn to Shop
    ×