എനിക്കെല്ലാം സംഗീതമാണ്
റെക്കോഡിങ് പൂർത്തിയയത് രാത്രി എട്ടു മണിയോടെയാണ്. ഫാസിലിന് പാട്ട് ഇഷ്ടമായില്ല. ഉദ്ദേശിച്ചതുപോലെ ഭംഗിയായില്ലല്ലോ എന്നെനിക്കും തോന്നി. മാസങ്ങൾ കടന്നുപോയി. ഫാസിൽ എന്നെ വിളിച്ചു പറഞ്ഞു: ”യു നോ ജെറീ… ഇന്ന് കേരളത്തിൽ ഏറ്റവും അറിയപ്പെടുന്ന ഗാനം ‘ആയിരം കണ്ണുമായി’ ആണ്; അറിയപ്പെടുന്ന സംഗീതസംവിധായകൻ ജെറിയും!”