പാഠം ഒന്ന്
ഗോമൂത്രം സർവരോഗസംഹാരി എന്ന രീതിയിൽ ഇപ്പോൾ വൻതോതിൽ പ്രചാരണം നടക്കുന്നുണ്ട്. സത്യത്തിൽ മൂത്രം, മനുഷ്യന്റെ ആയാലും ആനയുടെയോ കഴുതയുടെയോ പോത്തിന്റെയോ പുലിയുടെയോ പശുവിന്റെയോ ആയാലും മൂത്രം മാത്രമാണ്. ഇതൊരു രാഷ്ട്രീയലേഖനമല്ല, അംഗീകൃത ശാസ്ത്രജേണലുകളിൽ പ്രസിദ്ധീകരിക്കപ്പെട്ട പ്രബന്ധങ്ങളുടെയും വാർത്തകളുടെയും അടിസ്ഥാനത്തിലുള്ള അവലോകനമാണ്.