Excerpts

അമ്മയെന്റെ രാജ്യമാണ്

ഒരു അമ്മയുടെ കാഴ്ചപ്പാടിലൂടെ, നമ്മുടെ കുടുംബങ്ങളിലുണ്ടാവുന്ന സ്നേഹത്തകര്‍ച്ചയെപ്പറ്റി ഒരു കഥ ആലോചിച്ചാലോ എന്ന്‌ തിരക്കഥാകൃത്ത്‌ രഞ്ജന്‍ പ്രമോദ്‌ ചോദിച്ചപ്പോള്‍ പെട്ടെന്ന്‌ എനിക്കൊരു ആകര്‍ഷണം തോന്നാന്‍ ഈ അനുഭവം കാരണമായിട്ടുണ്ടാവാം. അതാണ്‌ ‘മനസ്സിനക്കരെ’ എന്ന സിനിമയിലേക്ക്‌ നയിച്ചത്‌.

Excerpts

ഒറ്റയ്‌ക്കൊരു ശകുന്തള

ജനക്കൂട്ടത്തിന്റെ അങ്ങേ മുനമ്പിൽ, മാധവേട്ടന്റെ നേരെ മുമ്പിലായി, സോഡിയം വേപ്പർ വെളിച്ചത്തിൽ കനൽ പോലെ തിളങ്ങിയ ഒരു മുഖം കണ്ട് സുഗതൻ നിശ്ചേഷ്ടനായി.
അതു ശകുന്തളയല്ലേ! ആണോ?

Excerpts

അവൾ

നമ്മുടെ സൗന്ദര്യസങ്കല്പങ്ങളെ പുനർവിചാരണ ചെയ്യാൻ നേരമായി. ഭ്രമങ്ങളെ കണ്ടെത്തുകയും നിലനിർത്തുകയും ചെയ്യുകയാണ് അഴകിന്റെ വഴിയെന്ന് കരുതിയ യവനപാരമ്പര്യത്തിൽ അധിഷ്ഠിതമാണ് ഇപ്പോഴും നമ്മുടെ ലാവണ്യവിചാരങ്ങൾ. ഒരാൾ അവശേഷിപ്പിക്കുന്ന നന്മയാണ് അയാളുടെ ശരിക്കുമുള്ള സൗന്ദര്യമെന്ന് തോന്നുന്നു.

Excerpts

കൂട്ട്

സുഹൃത്തേ, ദൈവം നിനക്ക് നൂറുവർഷം ആയുസ്സു നൽകുന്നുവെങ്കിൽ ഞാൻ അവിടത്തോട് പ്രാർത്ഥിക്കുന്നു, എനിക്കതിനേക്കാൾ കുറച്ചൊരു ദിനം മതി. കാരണം, നീയില്ലാത്ത ഭൂമിയിൽ എനിക്കൊരു നിമിഷാർദ്ധം പോലും ജീവിക്കേണ്ട. ഈ ഭൂമി ഇത്രമേൽ മനോഹരിയായിരിക്കുന്നത് നീയതിനു മീതെ വസിക്കുന്നതുകൊണ്ടുമാത്രം.

    0
    Your Cart
    Your cart is emptyReturn to Shop
    ×