അമ്മയെന്റെ രാജ്യമാണ്
ഒരു അമ്മയുടെ കാഴ്ചപ്പാടിലൂടെ, നമ്മുടെ കുടുംബങ്ങളിലുണ്ടാവുന്ന സ്നേഹത്തകര്‍ച്ചയെപ്പറ്റി ഒരു കഥ ആലോചിച്ചാലോ എന്ന് തിരക്കഥാകൃത്ത് രഞ്ജന്‍ പ്രമോദ് ചോദിച്ചപ്പോള്‍ പെട്ടെന്ന് എനിക്കൊരു ആകര്‍ഷണം തോന്നാന്‍ ഈ അനുഭവം കാരണമായിട്ടുണ്ടാവാം. അതാണ് ‘മനസ്സിനക്കരെ’ എന്ന സിനിമയിലേക്ക് നയിച്ചത്.