തന്മാത്രം
‘നീയിതിനു മുൻപ് മുട്ട ഇട്ടിട്ടുണ്ടോ?’
‘ഇല്ല.’
അദ്ദേഹം കാണികളോടായി പറഞ്ഞു, ‘എല്ലാവരും കൈയടിച്ചേ… സുരേഷ് മുട്ട ഇടാൻ പോകുന്നു!’ സ്‌കൂൾ മുഴുവൻ കൂവലും ചിരിയുമായി. എന്റെ ആത്മാഭിമാനം മുഴുവൻ ഉരുകി പോകുന്നപോലെ തോന്നി.
കായംകുളം കൊച്ചുണ്ണി, കടമറ്റത്ത് കത്തനാർ, പറയി പെറ്റ പന്തിരുകുലം- കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ മൂന്ന് പുരാവൃത്തങ്ങൾ ഒറ്റ പുസ്തകത്തിൽ. അനുബന്ധമായി പാക്കനാരുടെ ഭാര്യയുടെ പാതിവ്രത്യം, പുളിയാമ്പിള്ളി നമ്പൂരി, പനയന്നാർ കാവ് എന്നീ കഥകളും. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ പുനരാഖ്യാനം.
രണ്ടാമൂഴത്തിന്റെ കൈയെഴുത്തുപ്രതി എന്നെയേൽപ്പിക്കുമ്പോൾ ജയചന്ദ്രൻ നായർ ഒരു കാര്യം പറഞ്ഞിരുന്നു, ‘വര തുടങ്ങും മുമ്പ് എം.ടി.യെ ഒന്ന് കാണണം’. എം.ടി. തന്നെയാണ് അതാവശ്യപ്പെട്ടത്. അങ്ങനെ ഞാൻ എം.ടി.യെ ചെന്നു കണ്ടു. മനുഷ്യന്റെ ദുഃഖമായാണ് അദ്ദേഹം ഭീമന്റെ ദുഃഖത്തെ നോക്കിക്കണ്ടത് എന്നു വിശദീകരിച്ചു തന്നു.
പെൺകുട്ടികളെക്കൂടി പഠിപ്പിക്കുന്ന പള്ളിക്കൂടങ്ങളിൽ കൂടെയിരുന്നു പഠിക്കുന്നതിനുള്ള ഭാഗ്യം സിദ്ധിച്ചിട്ടില്ലാത്ത ഒരു മലമൂടൻ ആണു ഞാൻ. സങ്കോചക്കൂടുതലോ എന്റെ സൗന്ദര്യക്കുറവിനെപ്പറ്റിയുള്ള ബോധത്തിന്റെ ദാർഢ്യമോ കൊണ്ടായിരിക്കാം സ്ത്രീകളോട് അടുത്തു പെരുമാറുന്നതിന് എനിക്ക് മനസ്സും ഉണ്ടായിരുന്നില്ല.